ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്‍റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു. മുൻ‌കൂർ റജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് നാളെ (ഏപ്രിൽ 29) വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതിനാൽ ഇനിയും റജിസ്ടർ ചെയ്യാത്തവർ ഡിസ്‌കൗണ്ട് പ്രയോജനപ്പെടുത്തുന്നതിന് എത്രയും വേഗം റജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു. 

family-and-youth-conference-registration

ഭദ്രാസനത്തിന്‍റെ ഏറ്റവും വലിയ കുടുംബ സംഗമമാണ് ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ്. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വൈദികരും അൽമായരും ഈ സമ്മേളനത്തിൽ പങ്കെടുക്കും. ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പൊലീത്തയുടെ ആത്മീയ നേതൃത്വത്തിലുള്ള  കമ്മിറ്റി ഒരുക്കങ്ങൾ നടത്തുന്നു. ഫാ. അബു പീറ്റർ (കോൺഫറൻസ് കോർഡിനേറ്റർ), ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), മാത്യു വർഗീസ് (റാഫിൾ കോർഡിനേറ്റർ) തുടങ്ങിയവർ സബ് കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നു.

family-and-youth-conference-registration

 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊസ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.

family-and-youth-conference-registration

റജിസ്ട്രേഷനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, റജിസ്ട്രേഷൻ കോർഡിനേറ്റർ ഷോൺ എബ്രഹാമുമായി ബന്ധപ്പെടുക (ഫോൺ: 347.749.2922) Registration link: http://tinyurl.com/FYC2024

കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

English Summary:

Family and Youth Conference Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com