ADVERTISEMENT

ഷിക്കാഗോ∙ വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ വിഭാഗത്തിന്‍റെ റീജൻ ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മേയ് അഞ്ചിന് നടക്കുന്ന ഈ മത്സരത്തിൽ ക്നാനായ  കത്തോലിക്കാ റീജനിലെ നാലാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ചെറുപുഷ്പ മിഷൻ ലീഗിന്‍റെ റീജനൽ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.

2006 ഏപ്രിൽ 30 നാണ് അമേരിക്കയിലെ ക്നാനായ കത്തോലിക്കാ വിഭാഗത്തിനായി പ്രത്യേക റീജൻ സ്ഥാപിച്ചത്. ഷിക്കാഗോ രൂപതയിൽ സ്ഥാപിതമായ ഈ റീജന്‍റെ ആദ്യ ഡയറക്ടർ ഫാ. എബ്രഹാം മുത്തോലമായിരുന്നു.  ഫാ. തോമസ് മുളവനാണ് നിലവിലെ ഡയറക്ടറും വികാരി ജനറലും. ക്നാനായ റീജനിൽ നിലവിൽ അഞ്ച് ഫൊറോനകളിലായി 15 ഇടവക ദേവാലയങ്ങളും 8 മിഷനുകളും ഉണ്ട്.  നാല് വർഷം മുമ്പ് നിലവിൽ വന്ന ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജനൽ കമ്മിറ്റി ഇടവകകളിലും മിഷനുകളിലും സജീവമായി പ്രവർത്തിച്ചു വരുന്നു.
(വാർത്ത: സിജോയ് പറപ്പള്ളിൽ)

English Summary:

Knanaya Online Quiz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com