ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മേയ് 9 വ്യാഴാഴ്ച വൈകിട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ചു. ഗ്രേസ് അലക്സാണ്ടർ, സെന്റ് പോൾ മാർത്തോമ്മാ ചർച്ച് ഡാലസ് പ്രാരംഭ പ്രാർഥന നടത്തി. ഡോളമ്മ പണിക്കരുടെ   ഗാനാലാപനത്തിനു ശേഷം റവ ജോബി ജോൺ (ഭദ്രാസനാ സുവിശേഷക സേവികാസംഘം വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു. തുടർന്ന് നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ  റൈറ്റ് റവ.ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ അധ്യക്ഷ പ്രസംഗം നടത്തി.

ഡോ. മറിയാമ്മ എബ്രഹാം, ക്രിസ്റ്റോസ് എംടിസി, ഫിലാഡൽഫിയ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ജാനി ജേക്കബ്, സിയാറ്റിൽ  ഗാനം ആലപിച്ചു അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു മാതൃത്വം ഒരു ദൈവിക വരദാനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രീന മാത്യു( പുനലൂർ) പ്രധാന സന്ദേശംനൽകി. റീനി മാത്യു, സമാപന പ്രാർഥന നടത്തി. നോബി ബൈജു (ഭദ്രാസന സെക്രട്ടറി) നന്ദി പറഞ്ഞു. സമാപന പ്രാർഥനയ്ക്കും ആശീർവാദത്തിനും റവ. സുകു ഫിലിപ്പ് മാത്യു  ഫ്ലോറിഡ നേതൃത്വം നൽകി. മായ മാത്യൂസ് (സാൻ ഫ്രാൻസിസ്കോ മാർത്തോമ്മാ ചർച്ച്) മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.

English Summary:

MARTHOMA SUVISHESHA SEVIKA SANGHAM MEETING

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com