സൗരദീപം – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ എഴുതിയ കവിത
Mail This Article
×
സൗഗന്ധികത്തിന്റെ
ഹസിതം വിളങ്ങുന്ന
ധാവള്യമായ് വന്ന
ചന്ദ്രലേഖേ...
സ്വപ്നമായ് നാം കണ്ട
രാഗങ്ങളിൽ ഇന്ന്
പ്രണയ ഗമഗങ്ങൾ
ചിരിച്ചുവല്ലേ....
സ്വർഗ്ഗ മയൂരങ്ങൾ
മാടി വിളിക്കുന്ന
സ്വപ്നാടനത്തിനായിനി-
പ്പോവ നാം....
പള്ളിയോടങ്ങൾ
പാട്ടു തീർത്തീടുന്ന
കായലിൽ സന്ധ്യയായ്
അലിയുക നാം....
ഹൃദയത്തിലുണരുന്ന
മധുര യാഗങ്ങളിൽ
സൗര ദീപങ്ങളായ്
ജ്വലിക്കുക നാം....
സങ്കീർത്തനം പോലു-
മന്യമായ് തീർന്നൊരീ
സോളമനോരാലാപ -
മാവുക നീ....
English Summary:
Malayalam Poem ' Souradeepam ' Written by Abdul Basith Kuttimakkal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.