ADVERTISEMENT

കോട്ടയം ∙ തിരഞ്ഞെടുപ്പിന്റെ പിന്നിട്ട 3 ഘട്ടങ്ങളിലും കൂടി പോളിങ് 3.08% ഇടിഞ്ഞു. ഇതുവരെ വോട്ടെടുപ്പു നടന്ന 282 മണ്ഡലങ്ങളിലെ കണക്കെടുക്കുമ്പോൾ മൊത്തം പോളിങ് 65.77% ആണ്. 2019 ൽ  68.85% ആയിരുന്നു. 

26 സംസ്ഥാനങ്ങളിൽ 23 ഇടത്തും പോളിങ് കുറഞ്ഞു. ഗുജറാത്ത് (5% കുറവ്), രാജസ്ഥാൻ (4.81%), യുപി (4.92%), മധ്യപ്രദേശ് (4.88%), ഉത്തരാഖണ്ഡ് (4.66%) എന്നീ സംസ്ഥാനങ്ങളിലാണു കാര്യമായ കുറവുള്ളത്. കഴിഞ്ഞതവണ ബിജെപി മികച്ച വിജയം നേടിയ സംസ്ഥാനങ്ങളാണ് ഇവ. കേരളത്തിൽ 6.57% കുറഞ്ഞു. ഏറ്റവും കുറഞ്ഞത് വോട്ടർമാർ വ്യാപകമായി തിരഞ്ഞെടുപ്പു ബഹിഷ്കരിച്ച നാഗാലാൻഡിലാണ്. ഇവിടത്തെ ഏക സീറ്റിൽ 25.78% കുറഞ്ഞു.

മേഘാലയ, കർണാടക, ഛത്തീസ്ഗഡ്, ഗോവ എന്നിവിടങ്ങളിൽ മാത്രമാണു കൂടിയത്. കഴിഞ്ഞ തവണ എൻഡിഎ 28ൽ 26 സീറ്റും നേടിയ കർണാടകയിൽ 1.15% വർധിച്ചു. പ്രജ്വൽ രേവണ്ണ വിവാദത്തിന്റെ കൂടി നിഴലിൽ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് ഇവിടെ പോളിങ് കൂടിയത്. ഛത്തീസ്ഗഡിലും ഗോവയിലും വർധന ഒരു ശതമാനത്തിൽ താഴെ മാത്രം.

16 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടെടുപ്പു പൂർത്തിയായി. ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, പഞ്ചാബ്, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ഹരിയാന, ഡൽഹി, ചണ്ഡിഗഡ്, ലഡാക്ക് എന്നീ 10 ഇടങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങളിൽ 113 സീറ്റുകളുണ്ട്. ബാക്കി 147 മണ്ഡലങ്ങൾ  ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര. ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലാണ്.

English Summary:

Polling turnout declined in 23 states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com