ADVERTISEMENT

കോട്ടയം ∙ കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടാൻ സിഎസ്ഐ മധ്യകേരള മഹായിടവകയിലെ എല്ലാ ഇടവകകളും സ്ഥാപനങ്ങളും സിഎസ്ഐ സഭയുടെ കാർബൺ ന്യൂട്രൽ പദ്ധതിയിൽ ഭാ​ഗമാകണമെന്ന് ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ആഹ്വാനം ചെയ്തു. സിഎസ്ഐ മ​ധ്യകേരള മഹായിടവകയുടെ പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർബൺ ന്യൂട്രൽ ഇടവകകളും സ്ഥാപനങ്ങളും എന്ന പദ്ധതിയുടെ ഉദ്ഘാടനം മേയ് 22നു കോട്ടയത്തു നടക്കും. 3 വർഷ പദ്ധതിയുടെ വിശദവിവരങ്ങൾ മഹായിടവക പരിസ്ഥിതി വിഭാ​ഗം ഡയറക്ടർ ഡോ. മാത്യു കോശി പുന്നയ്ക്കാട് അവതരിപ്പിച്ചു. ഈ വർഷം മഹായിടവകയിലെ ജനങ്ങളുടെ നേതൃത്വത്തിൽ ഒരു ലക്ഷം തൈകൾ നടും. 400 സ്കൂൾ വിദ്യാർഥികളെ പരിശീലിപ്പിച്ച് ​ഗ്രീൻ അംബാസിഡറന്മാരാക്കും. മഹായിടവക ട്രഷറർ റവ. ജിജി ജോൺ ജേക്കബ്, അൽമായ സെക്രട്ടറി സ്റ്റീഫൻ ജെ.ഡാനിയൽ, റജിസ്ട്രാർ ഷീബാ തരകൻ, പരിസ്ഥിതി വകുപ്പ് കൺവീനർ റവ. അനിൽ തോമസ് തുടങ്ങിയവർ പ്രസം​ഗിച്ചു.

English Summary:

CSI Madhya Kerala Mahayidavaka Embarks on a Monumental Carbon Neutral Mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com