ADVERTISEMENT

ചെന്നൈ ∙ യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ യുഎസിലേക്കു പോകും. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനാണു ശ്രമം. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ് (42), ഭാര്യ റിൻസി (41), മക്കളായ റൊവാൻ (13), ആരോൺ (8) എന്നിവരാണു ബുധനാഴ്ച രാത്രി അലമീഡ കൗണ്ടിയിലെ പ്ലസന്റൺ നഗരത്തിൽ  അപകടത്തിൽ മരിച്ചത്.

സുഹൃത്തിന്റെ വീട്ടിൽ പിറന്നാൾ ആഘോഷം കഴിഞ്ഞു വീട്ടിലേക്കു മടങ്ങും വഴി നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഉരസിയ ശേഷം മരത്തിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിനു പിന്നാലെ ഇലക്ട്രിക് കാർ കത്തിനശിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോട്ടയം ചാലുകുന്ന് ഇലഞ്ഞിക്കൽ വില്ല കുടുംബാംഗമാണു മരിച്ച റിൻസി.

English Summary:

Car accident in US: Attempt to bring dead bodies to home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com