ADVERTISEMENT

ഇടിയപ്പം ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത്. രാവിലെ പ്രധാന ഭക്ഷണത്തിന് മുട്ടക്കറിയോ കടലക്കറിയോ ഇനി കറി ഒന്നുമില്ലെങ്കിലും ഏറ്റവും ഇഷ്ടത്തോടെ കഴിക്കാൻ എല്ലാവർക്കും താല്പര്യമുള്ള ഒന്നാണ് ഇടിയപ്പം. ഇന്ന് ഇൻസ്റ്റന്റ് ഇടിയപ്പം വരെ കിട്ടുന്ന കാലമാണ്. പക്ഷേ നല്ല ചൂടുവെള്ളത്തിൽ കുഴച്ച് എടുത്ത് ഉണ്ടാക്കിയെടുക്കുന്ന ഇടിയപ്പത്തിന്റെ രുചി ഒന്ന് വേറെ തന്നെ ആണല്ലോ. ഇടിയപ്പം ഇഷ്ടപ്പെടുന്നവർ പോലും മടിയുള്ള ഒരു കാര്യം അത് ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ്. ഇനി ചൂടുവെള്ളവും പച്ചവെള്ളവും ഒന്നുമില്ലാതെ നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കുന്ന ഒരു വഴി പറഞ്ഞു തരട്ടെ. വെള്ളമില്ലാതെ എങ്ങനെ ഇടിയപ്പം കുഴച്ചെടുക്കും എന്നല്ലേ പറഞ്ഞുതരാം. 

തേങ്ങാപ്പാലാണ്  താരം

അതെ ഇനി ഇടിയപ്പം ഉണ്ടാക്കാൻ ചൂടുവെള്ളത്തിനും പച്ചവെള്ളത്തിനും പകരം നല്ല തേങ്ങാപാൽ ഒഴിച്ച് ഒന്ന് കുഴച്ചു നോക്കൂ. തേങ്ങാപ്പാലിൽ കുഴച്ചെടുക്കുമ്പോൾ ഇടിയപ്പത്തിന്റെ ടേസ്റ്റ് കൂടും എന്ന് മാത്രമല്ല നല്ല സോഫ്റ്റുമായിരിക്കും.വെള്ളത്തിൽ കുഴച്ചെടുത്താലും പെട്ടെന്ന് തന്നെ ഇടിയപ്പത്തിന്റെ മാവ് ഡ്രൈ ആവാൻ സാധ്യതയുണ്ട് നമ്മൾ അത് പലപ്പോഴും കാണാറുള്ളതാണ്. എന്നാൽ ആ മാവിനെ എപ്പോഴും മാർദ്ധവം ഉള്ളതാക്കി നിലനിർത്തും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 

അതുപോലെ ഇടിയപ്പത്തിന് കുഴയ്ക്കുമ്പോൾ നമ്മൾ സാധാരണ വെളിച്ചെണ്ണ ചേർക്കാറുണ്ട് മാവ് അധികം ഒട്ടിപ്പിടിക്കാതിരിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. എങ്കിൽ ഇനി വെളിച്ചെണ്ണക്ക് പകരം നെയ്യ് ഉപയോഗിച്ച് കുഴച്ചു നോക്കൂ അപ്പോഴും ഇടിയപ്പത്തിന്റെ സോഫ്റ്റ്നസും ടേസ്റ്റും വർദ്ധിക്കുന്നതായി കാണാം.മാവ് കുഴക്കുമ്പോള്‍ തന്നെ ചൂടുവെള്ളം ചേര്‍ത്ത് അതിലേക്ക് നെയ്യ് മിക്സ് ചെയ്ത് ഉപ്പും ചേര്‍ത്ത് ഒന്ന് കുഴച്ചാല്‍ മാവ് അപ്പോള്‍ തന്നെ സോഫ്റ്റ് ആയിമാറുന്നത് കാണാം.ഇടിയപ്പത്തിന് മാവ് തയ്യാറാക്കുമ്പോള്‍ അല്‍പം ചോറ് കൂടി ചേര്‍ത്ത് നല്ലതുപോലെ പേസ്റ്റ് പരുവത്തിലാക്കി കൂട്ടിക്കുഴച്ചാലും ഇടിയപ്പം നല്ല സോഫ്റ്റ് ആയി മാറും. ഇനി ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത് ഈ പറഞ്ഞ ടിപ്സുകൾ ഒക്കെ ഒന്ന് പരീക്ഷിച്ചു നോക്കൂ, നമ്മൾ ഇതുവരെ കഴിച്ചതിനേക്കാളും രുചിയുള്ള ഇടിയപ്പം കഴിക്കാം.

English Summary:

Soft Idiyappams Easy Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com