ആരോഗ്യകേരളത്തിൽ നഴ്സ്, ഡേറ്റ അനലിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ അവസരങ്ങൾ
Mail This Article
കോട്ടയം
നാഷനൽ ആയുഷ് മിഷനു കീഴിൽ കോട്ടയത്തെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളിൽ മൾട്ടിപർപ്പസ് വർക്കർ (ജിഎൻഎം) അവസരം. 8 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ജനുവരി 20 ന്.
∙യോഗ്യത: ജിഎൻഎം, നഴ്സിങ് കൗൺസിൽ റജിസ്ട്രഷൻ.
∙പ്രായപരിധി: 40.
∙ശമ്പളം: 15,000.
തിരുവനന്തപുരം
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ തിരുവനന്തപുരത്ത് കൺസൽറ്റന്റ് (പ്ലാനിങ്), ഡേറ്റ അനലിസ്റ്റ് (പിഎം എബിഎച്ച്ഐഎം) ഒഴിവുകൾ. കരാർ നിയമനം. ജനുവരി 20 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙നാഷനൽ ആയുഷ് മിഷനു കീഴിൽ തിരുവനന്തപുരത്തു സ്പെഷലിസ്റ്റ് മെഡിക്കൽ ഒാഫിസർ ഒഴിവ്. കരാർ നിയമനം. ജനുവരി 20 വരെ അപേക്ഷിക്കാം.
ആലപ്പുഴ
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ ആലപ്പുഴയിൽ കരാർ ഒഴിവുകൾ. ജനുവരി 19 വരെ ഒാൺലൈനായി അപേക്ഷിക്കാം.
∙തസ്തികകൾ: മെഡിക്കൽ ഒാഫിസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ഡവലപ്മെന്റ് തെറപ്പിസ്റ്റ്.
പത്തനംതിട്ട
നാഷനൽ ആയുഷ് മിഷന്റെ പത്തനംതിട്ടയിലെ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോർട്ട് യൂണിറ്റിൽ ഒരു ക്ലാർക്ക് ഒഴിവ്. കരാർ നിയമനം. ജനുവരി 20 വരെ അപേക്ഷിക്കാം.
∙യോഗ്യത: ബികോം, ഡിസിഎ, ടാലി സർട്ടിഫിക്കറ്റ്, ഇംഗ്ലിഷ്, മലയാളം ടൈപ്പിങ് അറിവ്.
∙പ്രായപരിധി: 40.
∙ശമ്പളം: 17,000.