ബവ്കോ എൽഡിസി റാങ്ക് ലിസ്റ്റിൽ 3179 പേർ
Mail This Article
ബവ്റിജസ് കോർപറേഷനിൽ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് പിഎസ്സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 1619, സപ്ലിമെന്ററി ലിസ്റ്റിൽ 1518, ഭിന്നശേഷി ലിസ്റ്റിൽ 42 എന്നിങ്ങനെ 3179 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി.
ഉത്തരക്കടലാസ് പുനഃപരിശോധന, ഫോട്ടോകോപ്പി, റാങ്ക് ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം അപേക്ഷ നൽകണം. 102 എൻജെഡി ഒഴിവാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർ: ഈഴവ–361, എസ്സി–206, എസ്ടി–143, മുസ്ലിം–309, എൽസി/എഐ–102, ഒബിസി–77, വിശ്വകർമ–77, എസ്ഐയുസി നാടാർ–26, എസ്സിസിസി–24, ധീവര–26, ഹിന്ദു നാടാർ–26, ഇഡബ്ല്യുഎസ്–141. ഭിന്നശേഷി: എൽവി–13, എച്ച്ഐ–13, എൽഡി/സിപി–16.
മുൻ ലിസ്റ്റിൽ 1550 നിയമന ശുപാർശ
ബവ്കോ എൽഡിസി മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 1550 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്. ഇതിൽ 1076 എണ്ണം എൻജെഡി ഒഴിവിലായിരുന്നു. 2019 ജൂൺ 3നു നിലവിൽ വന്ന റാങ്ക് ലിസ്റ്റ് 2022 ജൂൺ 2നാണ് അവസാനിച്ചത്.
നിയമനനില: ഓപ്പൺ മെറിറ്റ്–1904, ഈഴവ–1906, എസ്സി–സപ്ലിമെന്ററി 92, എസ്ടി–സപ്ലിമെന്ററി 55, മുസ്ലിം–സപ്ലിമെന്ററി 216, എൽസി/എഐ–സപ്ലിമെന്ററി 50, ഒബിസി–1909, വിശ്വകർമ–1961, ഹിന്ദു നാടാർ–1890, എസ്സിസിസി–സപ്ലിമെന്ററി 14, ധീവര–1876. ഭിന്നശേഷി: എൽവി–20, എച്ച്ഐ–22. എസ്ഐയുസി നാടാർ വിഭാഗത്തിൽ ഓപ്പൺ മെറിറ്റിനുള്ളിലാണു നിയമനം.