അസിസ്റ്റന്റ് സർജൻ: 50 നിയമനം കൂടി ഉടൻ, റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം, നിയമനം കാത്ത് 2412 പേർ
Mail This Article
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിൽ നിന്ന് 50 പേർക്കുകൂടി ഉടൻ നിയമനം.
റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കുമ്പോഴാണ് ഫെബ്രുവരി 21ന് 50 പുതിയ ഒഴിവ് ആരോഗ്യ വകുപ്പ് പിഎസ്സിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ നിയമന ശുപാർശ 766 എത്തി.
∙നിയമനനില: ഓപ്പൺ മെറിറ്റ്–613, ഈഴവ–627, എസ്സി–1826, എസ്ടി–സപ്ലിമെന്ററി 33, മുസ്ലിം–634, എൽസി/എഐ–1174, ഒബിസി–659, വിശ്വകർമ– 1545, എസ്ഐയുസി നാടാർ–797, ഹിന്ദു നാടാർ–1436, എസ്സിസിസി സപ്ലിമെന്ററി 1, ധീവര–1047. ഭിന്നശേഷി: എച്ച്ഐ–2, എൽഡി/സിപി–24.
നിയമനം കാത്ത് 2412 പേർ; ലിസ്റ്റ് മാർച്ച് 16ന് തീരും
അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റിന്റെ കാലാവധി മാർച്ച് 16ന് അവസാനിക്കുകയാണ്. മെയിൻ ലിസ്റ്റിൽ 1896, സപ്ലിമെന്ററി ലിസ്റ്റിൽ 1256, ഭിന്നശേഷി ലിസ്റ്റിൽ 26 എന്നിങ്ങനെ 3178 പേരാണു ഈ റാങ്ക് ലിസ്റ്റിൽ. ഇതുവരെ 24% പേർക്കു മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. 2412 പേർ നിയമനം കാക്കുന്നു.
സർക്കാർ മെഡിക്കൽ കോളജുകളിലും ജില്ലാ, താലൂക്ക് ആശുപത്രികളിലും നിലവിലുള്ള ഒഴിവുകൾ മാർച്ച് 16നകം റിപ്പോർട്ട് ചെയ്താൽ കുറച്ചു പേർക്കു കൂടി നിയമനം ലഭിക്കും.