കമ്പനി/ബോർഡ് അസിസ്റ്റന്റ്: ആദ്യ നിയമനം 532 പേർക്ക്; 475 പേർ കെഎസ്എഫ്ഇയിലേക്ക്
Mail This Article
കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്നു പിഎസ്‌സി നിയമന ശുപാർശ തുടങ്ങി. ഒന്നാം ഘട്ടത്തിൽ 468 പുതിയ ഒഴിവിലേക്കും 64 എൻജെഡി ഒഴിവിലേക്കുമായി 532 പേർക്കാണു നിയമനം.
നിയമനനില: ഓപ്പൺ മെറിറ്റ്–411, ഈഴവ–422, എസ്‌സി–3009, എസ്ടി–സപ്ലിമെന്ററി 11, മുസ്‌ലിം–734, എൽസി/എഐ–1714, ഒബിസി–402, വിശ്വകർമ–581, എസ്ഐയുസി നാടാർ–457, എസ്‌സിസിസി–1932, ധീവര–381, ഹിന്ദു നാടാർ–1509. ഭിന്നശേഷി: എൽവി–6, എച്ച്ഐ–10, എൽഡി/സിപി–7. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിലെ നിയമന ശുപാർശ വൈകുന്നത് ഏപ്രിൽ 20 ലക്കം തൊഴിൽവീഥി റിപ്പോർട്ട് ചെയ്തിരുന്നു.
കൂടുതൽ നിയമനം കെഎസ്എഫ്ഇയിൽ
കമ്പനി/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽനിന്ന് ഏറ്റവും കൂടുതൽ പേർക്കു നിയമനം നൽകുന്നതു കെഎസ്എഫ്ഇയിൽ. 532ൽ 475 പേർക്കും നിയമന ശുപാർശ നൽകുന്നത് കെഎസ്ഇഫ്ഇയിലേക്കാണ്. കുറവ് മിനറൽസ് ആൻഡ് മെറ്റൽസ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവിടങ്ങളിൽ–1 വീതം.