ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ആഴ്ചയുടെ ആരംഭം തന്നെ ചില യാത്രകൾക്ക് സാധ്യതയുണ്ട്. തുടക്കത്തിൽ ചെലവുകൾ വർധിക്കാനും യോഗം കാണുന്നുണ്ട്. നഷ്ട സാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. മംഗളകർമങ്ങളിൽ പങ്കെടുക്കും. കലാകായിക മത്സരങ്ങളിൽ വിജയം നേടും. പഠന കാര്യങ്ങളിൽ ഉന്നത വിജയം നേടും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടക്കും. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ കഴിയും. 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): വലിയ നേട്ടങ്ങളോട് കൂടി തുടങ്ങുന്ന ഒരു ആഴ്ചയാണ്. സഹോദരങ്ങളിൽ നിന്നും ഒരു സമ്മാനം ലഭിക്കാൻ യോഗമുണ്ട്. പ്രണയ ബന്ധങ്ങൾ ഉടലെടുക്കാൻ അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാവും. ഉല്ലാസ യാത്രകൾ നടത്താനും ആഡംബര വസ്ത്രങ്ങൾ സ്വന്തമാക്കാനും എല്ലാം ഇടയാകുന്ന സമയമാണിത്. പുതിയ കരാറുകളിൽ ഒപ്പ് വയ്ക്കും. വിദേശത്ത് ഉദ്യോഗത്തിന് പരിശ്രമിക്കാവുന്ന കാലമാണ്.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. സഹപാഠികളുമായി ഒത്തു ചേരും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. അർഹമായ ആനുകൂല്യങ്ങൾ അപേക്ഷിച്ചാൽ കിട്ടുന്നതാണ്. സാമ്പത്തിക നില ഭദ്രമാണ്. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ വാഹനം സ്വന്തമാക്കും.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുളളവർ): തൊഴിൽ രംഗത്ത് പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. സാമ്പത്തികമായി വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന സമയമാണിത്. ഈശ്വരാധീനമുള്ള കാലമായതിനാൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കാവുന്നതാണ്. ചിലഭാഗ്യ അനുഭവങ്ങളും ഈ വാരത്തിൽ പ്രതീക്ഷിക്കാം. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. ആരോഗ്യസ്ഥിതി തൃപ്തികരമായി തുടരും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): തൊഴിൽരംഗത്ത് ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരാം. തുടക്കത്തിൽ ഈ വാരം നന്നായിരിക്കില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങൾ ഗുണകരമായി മാറുന്നതാണ്. പങ്കാളിയുമായി അഭിപ്രായ ഭിന്നത ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾക്ക് വാരം അനുകൂ ലമല്ല. സാമ്പത്തിക ക്ലേശങ്ങൾക്കും സാധ്യതയുള്ള കാലമാണ്. മക്കളുടെ പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിച്ചു ചേരാൻ ഇടയാകും. മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമാണം പുനരാരംഭിക്കും. ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത കാണുന്നു. മക്കളുടെ വിജയത്തിൽ സന്തോഷിക്കാൻ സാധിക്കും. ധന സ്ഥിതി മെച്ചപ്പെടും.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): നന്നായി നടന്നുകൊണ്ടിരുന്ന പല കാര്യങ്ങളും മന്ദഗതിയിൽ ആവാൻ ഇടയുണ്ട്. സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടി വരാം. ആരോഗ്യപരമായ പ്രശ്നങ്ങൾ അലട്ടും. വസ്തു ഇടപാടുകളിൽ ലാഭകരമായി നടത്താൻ സാധിക്കും. വരാന്ത്യത്തിൽ ചെറിയ യാത്രകൾക്കും സാധ്യത കാണുന്നു. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ഏറ്റവും അധികം ഈശ്വരാധീനം ഉള്ള ഒരു കാലമാണ്. സാമ്പത്തിക ബാധ്യതകൾ ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും. പുതിയ മേഖലയിൽ നിന്ന് വരുമാനം വന്നു തുടങ്ങും. കുടുംബജീവിതം സന്തോഷകരമാണ്. ദീർഘകാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരാം.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ):
പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. ആരോഗ്യപ്രശ്നങ്ങൾ അലട്ടാനും ഇടയുണ്ട്. സാമ്പത്തിക ഞെരുക്കം ഉണ്ടാകാൻ ഇടയുണ്ട്. ശത്രുക്കളിൽ നിന്ന് ചില എതിർപ്പുകൾ ഒക്കെ നേരിടേണ്ടി വരാം. തീരുമാനിച്ചിരുന്ന യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. ആഴ്ചയുടെ അവസാനമൊരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. ബന്ധുജനങ്ങളെ സന്ദർശിക്കാൻ ഇടയുണ്ട്.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): നിനച്ചിരിക്കാത്ത ചില സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഒക്കെ ഉണ്ടാകാൻ ഇടയുള്ള ഒരു വാരമാണിത്. പങ്കാളിയുമൊത്ത് ഒരു യാത്രയ്ക്ക് സാധ്യത കാണുന്നു. ചിലർക്ക് പുതിയ വീട്ടിലേക്ക് താമസം മാറാനും യോഗം ഉണ്ട്. പ്രതീക്ഷിക്കാത്ത ചില സമ്മാനങ്ങൾ ബന്ധുക്കളിൽ നിന്നും ലഭിക്കാൻ ഇടയുണ്ട്. സഹോദരനുമായി ചില അഭിപ്രായഭിന്നത ഉണ്ടാവാം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പുതിയ വീട് നിർമാണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പുരോഗമിക്കും. ദൈവാധീനം കൊണ്ട് പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യത കാണുന്നു. വാക്ക് തർക്കങ്ങളും കലഹങ്ങളും ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബജീവിതം സന്തോഷകരമാണ്. തീരുമാനമാകാതിരുന്ന പല കാര്യങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ സാധിക്കും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പൊതുവേ സന്തോഷകരമായ ഒരു വാരമാണിത്. കുടുംബത്തിൽ സമാധാനം നില നിൽക്കും. പലകാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കാൻ കഴിയും. സൽക്കാരങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. വിദേശയാത്രയ്ക്ക് പരിശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ പ്രതീക്ഷിക്കാം. ആയുധങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് അപകടങ്ങൾ വരാൻ ഇടയുണ്ട്. ബന്ധുക്കളോടൊപ്പം ഉല്ലാസയാത്ര ചെയ്യും.

English Summary:

Weekly Zodiac Prediction by P B Rajesh 2024 May 05 to 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com