എട്ടാം മാസം, മഹാലക്ഷ്മീസ്തവം ഉത്തമം...

എട്ടാം മാസമാവുമ്പോഴേക്കും കുഞ്ഞ്  പൂര്‍ണവളര്‍ച്ചയിലെത്തും. അമ്മയില്‍ നിന്നും വേറിട്ട് എല്ലാ അവയവങ്ങളോടും കൂടിയ കുഞ്ഞിനു വിശപ്പും ദാഹവും ഉണ്ടാവും. തൽക്കാരകൻ  ശുക്രനാണ്. ഈ മാസത്തിൽ ഗണപതിയേയും മഹാലക്ഷ്മിയെയും പ്രാർത്ഥിക്കണം .ലക്ഷ്മീ ദേവിയെ പ്രകീർത്തിക്കുന്ന  മഹാലക്ഷ്മീസ്തവം  മുടങ്ങാതെ ചൊല്ലണം . ഗായത്രി ജപത്തോടൊപ്പം ശുക്രഗായത്രിയും ചൊല്ലാവുന്നതാണ്. ശുക്രപ്രീതികരമായ വെള്ള ,പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുവാൻ ശ്രമിക്കുക .സുഖപ്രസവത്തിനായി സാധ്യമാവുന്ന സമയത്തെല്ലാം " യാ ദേവി സര്‍വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: " എന്ന് ജപിച്ചോണ്ടിരിക്കുക.

ശുക്രഗായത്രി 

ഓം അശ്വധ്വജായ വിദ്മഹേ

ധനുര്‍ഹസ്തായ ധീമഹി

തന്നോ ശുക്ര പ്രചോദയാത് !!

ശുക്രസ്തോത്രം 

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും

സര്‍വ്വശാസ്ത്രപ്രവക്താരം  ഭാര്‍ഗ്ഗവം പ്രണമാമ്യഹം

Read More on Prayer during Pregnancy | Pregnancy Prayer First Month | Pregnancy Prayer Third Month  |  Pregnancy Prayer Fourth Month | Pregnancy Prayer Fifth Month |  Pregnancy Prayer Sixth Month