Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഐടി ലക്ഷ്യമിട്ട് ഡെനിൻ

denin

എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മൂന്നാം റാങ്ക് ജേതാവ് തെള്ളകം കല്ലുങ്കൽ വീട്ടിൽ ഡെനിൻ ജോസ് മാതാപിതാക്കൾക്കും ഗുരുക്കന്മാർക്കും ദൈവത്തിനും നന്ദിപറയുന്നു.തിരുവനന്തപുരം ഗവ. ഫാർമസി കോളജ് അസോഷ്യേറ്റ് പ്രഫ. ജോസ് കുര്യന്റെയും ബസേലിയസ് കോളജ് മലയാളം വിഭാഗം അധ്യാപിക ഷൈലയുടെയും രണ്ടാമത്തെ മകനാണ് ഡെനിൻ. പ്ലസ് വൺ പഠനത്തിനു ചേർന്നപ്പോൾ അത്ര മികച്ച പഠന നിലവാരമായിരുന്നില്ല ഡെനിന്. എന്നാൽ മാന്നാനം കെഇ സ്കൂളിലെ ചിട്ടയായ പഠന രീതികളും തുടർച്ചയായ പരീക്ഷകളും തന്നെ വിജയത്തിലെത്തിച്ചെന്നു ഡെനിൻ പറയുന്നു. ദിവസവും കൃത്യസമയത്തുതന്നെ പഠിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തീർത്തും പുസ്തകപ്പുഴുവായി മാറിയതുമില്ല – ഡെനിൻ പറയുന്നു.  

കുസാറ്റിന്റെ പ്രവേശന പരീക്ഷയിൽ നാലാം റാങ്കും ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 1944–ാം റാങ്കും നേടിയ ഡെനിന് ചെന്നൈ ഐഐടിയിൽ മെക്കാനിക്കൽ ഡ്യൂവൽ കോഴ്സിനു ചേരണമെന്നാണ് ആഗ്രഹം. അതിൽ പ്രവേശനം ലഭിച്ചില്ലെങ്കിൽ എൻജിനീയറിങ് ഫിസിക്സ് തിരഞ്ഞെടുക്കും.ചെന്നൈയിൽ എംബിബിഎസ് ഒന്നാംവർഷ വിദ്യാർഥിയായ ജെമിൻ ആണ് ഡെനിന്റെ സഹോദരൻ.

Education News>>