ഇവിടെ മഴപെയ്യുമ്പോൾ ചൈനയിൽ കൊടുംചൂട്, ഫിൻലൻഡിൽ സൂര്യൻ ഉദിച്ചുതന്നെ; ജൂൺ പലർക്കും പലതാണ്!
രണ്ടര മാസത്തോളം നീണ്ട കൊടുംവേനലിന് ശേഷം കേരളത്തിൽ വേനൽ മഴ തകർത്തു പെയ്യുന്നു. മേയ് മാസം അവസാനിക്കുന്നതോടെ ഇടവപ്പാതിയുടെ വരവാണ്. പിന്നീട് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പലയിടങ്ങളിലും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൺസൂൺ കാലം.
രണ്ടര മാസത്തോളം നീണ്ട കൊടുംവേനലിന് ശേഷം കേരളത്തിൽ വേനൽ മഴ തകർത്തു പെയ്യുന്നു. മേയ് മാസം അവസാനിക്കുന്നതോടെ ഇടവപ്പാതിയുടെ വരവാണ്. പിന്നീട് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പലയിടങ്ങളിലും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൺസൂൺ കാലം.
രണ്ടര മാസത്തോളം നീണ്ട കൊടുംവേനലിന് ശേഷം കേരളത്തിൽ വേനൽ മഴ തകർത്തു പെയ്യുന്നു. മേയ് മാസം അവസാനിക്കുന്നതോടെ ഇടവപ്പാതിയുടെ വരവാണ്. പിന്നീട് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പലയിടങ്ങളിലും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൺസൂൺ കാലം.
രണ്ടര മാസത്തോളം നീണ്ട കൊടുംവേനലിന് ശേഷം കേരളത്തിൽ വേനൽ മഴ തകർത്തു പെയ്യുന്നു. മേയ് മാസം അവസാനിക്കുന്നതോടെ ഇടവപ്പാതിയുടെ വരവാണ്. പിന്നീട് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പലയിടങ്ങളിലും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൺസൂൺ കാലം. പേമാരിയും പ്രളയവും കെടുതികളും അൽപം പേടിപ്പിക്കുമെങ്കിലും ഭൂരിഭാഗം ആളുകളും ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഈ മഴക്കാലത്തെയാണ്. എന്നാൽ ഇവിടെ മഴ നിറഞ്ഞു പെയ്യുമ്പോൾ ഭൂമിയിൽ മറ്റു പലയിടങ്ങളിലും കാലാവസ്ഥ എങ്ങനെയായിരിക്കും? ചിന്തിച്ചാൽ ഏറെ കൗതുകം തോന്നുന്ന കാര്യമാണത്.
റെയിൻ കോട്ടും കുടയുമില്ലാതെ പുറത്തിറങ്ങുന്നത് ചിന്തിക്കാൻ പോലുമാവാതെ നമ്മൾ കഴിയുന്ന സമയത്ത് മറ്റു ചില രാജ്യങ്ങളിൽ ഇത് ടൂറിസ്റ്റ് സീസണാണ്. എല്ലായിടവും ചുറ്റി നടന്നു കാണാവുന്ന പ്രസന്നമായ കാലാവസ്ഥ. മാസങ്ങൾ ഒന്നുതന്നെയാണെങ്കിലും വ്യത്യസ്തമായ കാലാവസ്ഥകളിലൂടെയാണ് ആളുകൾ കടന്നു പോകുന്നത്. നമ്മുടെ മഴക്കാലം ചിലർക്ക് വേനലിന്റെ ആരംഭമാണ്. മറ്റു ചിലർക്ക് അതിശൈത്യവും മഞ്ഞുവീഴ്ചയും. അങ്ങനെ ജൂൺ ജൂലൈ മാസങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിലെ കാലാവസ്ഥകൾ എങ്ങനെയാണെന്ന് നോക്കാം.
ഫിൻലൻഡ്
ഒരു ദിവസം സൂര്യൻ അസ്തമിക്കാതിരുന്നാൽ എന്ത് ചെയ്യും? കാര്യങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞതു തന്നെ. എന്നാൽ ഫിൻലൻഡുകാർക്ക് സൂര്യൻ അസ്തമിക്കാത്തത് കെട്ടുകഥയല്ല. ഫിൻലൻഡിലെ വേനൽക്കാലമായ മേയ് മുതൽ ഓഗസ്റ്റ് വരെ സൂര്യൻ അസ്തമിക്കില്ല. അതായത് ഏതു പാതിരാത്രിയും പകൽതന്നെ. അതിശൈത്യവും മഞ്ഞുവീഴ്ചയുമൊക്കെ കടന്ന് പാതിരാത്രിയിലും സൂര്യപ്രകാശവുമായി ഫിൻലൻഡ് ഏറ്റവും കൂടുതൽ ഊർജസ്വലമായി കാണപ്പെടുന്ന കാലമാണിത്.
വേനൽക്കാലമാണെങ്കിലും നമ്മുടെ നാട്ടിലേതുപോലെ അസഹനീയമായ ചൂട് അനുഭവപ്പെടില്ല. കാരണം ഈ കാലയളവിൽ തെക്കൻ ഫിൻലൻഡിൽ ശരാശരി ഉയർന്ന താപനില 20 ഡിഗ്രി സെൽഷ്യസും വടക്കൻ ഫിൻലൻഡിൽ 15 ഡിഗ്രി സെൽഷ്യസുമായിരിക്കും. അതിനാൽ ഫിൻലൻഡ് സന്ദർശിക്കാൻ മികച്ച സമയമെന്ന് ആളുകൾ കരുതുന്ന സമയമാണിത്. വേനലിന്റെ മധ്യത്തിലാണ് ഏറ്റവും ചൂടേറിയ ദിവസങ്ങൾ ഫിൻലൻഡിൽ അനുഭവപ്പെടുന്നത്.
ഓസ്ട്രേലിയ
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങൾ ഓസ്ട്രേലിയക്കാർക്ക് ശൈത്യകാലമാണ്. പ്രധാനമായും ജൂൺ, ജൂലൈ മാസങ്ങളിലാണ് ഓസ്ട്രേലിയയിൽ ഏറ്റവും അധികം തണുപ്പ് അനുഭവപ്പെടുന്നത്. ജൂലൈ എത്തുന്നതോടെ തണുപ്പ് വർധിക്കും. ശൈത്യകാലത്ത് പകലിന് ദൈർഘ്യം കുറവും രാത്രികാലങ്ങൾക്ക് ദൈർഘ്യം കൂടുതലുമായിരിക്കും. വലിയ രാജ്യമായതിനാൽ ഓസ്ട്രേലിയയുടെ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിലായിരിക്കും കാലാവസ്ഥ പ്രകടമാകുന്നത്.
ക്വീൻസ്ലാൻഡ് പോലെയുള്ള വടക്കൻ മേഖലകളിൽ ശൈത്യത്തിന് പൊതുവേ കാഠിന്യം കുറവായിരിക്കും. എന്നാൽ തെക്കൻ മേഖലകളിലാകട്ടെ കൂടുതൽ ശക്തമായി തണുപ്പുകാലം അനുഭവപ്പെടുകയും ചെയ്യും. ന്യൂ സൗത്ത് വെയിൽസ്, ടാസ്മാനിയ, തെക്കൻ ഓസ്ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിൽ മഞ്ഞു വീഴ്ച ഉള്ളതിനാൽ സ്കീയിങ്ങിനും മഞ്ഞു കണ്ടാസ്വദിക്കുന്നതിനുമായി സഞ്ചാരികൾ എത്താറുണ്ട്.
ചൈന
ഇന്ത്യയുടെ അയൽ രാജ്യമാണെങ്കിലും ജൂൺ, ജൂലൈ മാസങ്ങളിൽ നേർവിപരീതമായ കാലാവസ്ഥയാണ് ചൈനയിലുള്ളത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ചൈനയിൽ വേനൽക്കാലമാണ്. ഉയർന്ന താപനിലയ്ക്കൊപ്പം കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും ലഭിക്കും എന്നതാണ് ഇവിടുത്തെ കാലാവസ്ഥയുടെ പ്രത്യേകത. വേനൽക്കാലത്ത് 25 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെലഷ്യസിനുമിടയിൽ ആയിരിക്കും ചൈനയിലെ ശരാശരി താപനില. ജൂലൈ മാസം ചൈനയിലെ വേനൽക്കാലം അതിന്റെ ഉച്ചസ്ഥായിയിലെത്തും. രാജ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗങ്ങളിലും 30 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും ശരാശരി താപനില.
വടക്കൻ ചൈനയിലെ നഗരങ്ങളിലായിരിക്കും ചൂട് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. എന്നാൽ ചൂടിനൊപ്പം ഇടയ്ക്കിടെ ശക്തമായ മഴയും പെയ്യുന്നതോടെ താപനില വ്യത്യാസപ്പെട്ടു കൊണ്ടേയിരിക്കും. ചൈന ഏറ്റവും മനോഹരമായി കാണപ്പെടുന്ന കാലയളവ് കൂടിയാണ് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ. സൂര്യതാപത്തെയും മഴയെയും തോൽപ്പിച്ച് പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങൾ രാജ്യത്തുടനീളം കാണാം.
കാലാവസ്ഥാ വ്യതിയാനം മൂലം ഈയടുത്ത കാലങ്ങളിലായി വേനൽക്കാലത്ത് കടുത്ത താപ തരംഗത്തിന് ചൈന സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2022 ലാണ് ഏറ്റവും ഉയർന്ന നിലയിൽ താപതരംഗം രേഖപ്പെടുത്തിയത്.
ആഫ്രിക്ക
ചിലയിടങ്ങളിൽ ശൈത്യവും ചിലയിടങ്ങളിൽ ചൂടും ചിലയിടങ്ങളിൽ മഴയും പിടിമുറുക്കുമ്പോൾ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആഫ്രിക്കയിലെ പല മേഖലകളിലും പൊതുവേ വരണ്ട കാലാവസ്ഥയാണ്. മറ്റു ഭൂഖണ്ഡങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ആഫ്രിക്കയിലെ കാലാവസ്ഥ. ശൈത്യ കാലത്തിനൊപ്പം വരൾച്ച എത്തുന്നുവെന്നതാണ് പ്രത്യേകത. ശക്തമായ കാറ്റടിക്കുന്നതും പതിവാണ്. ഈ കാലയളവിൽ ആഫ്രിക്കയിൽ ജല ദൗർലഭ്യം പിടിമുറുക്കും. ആഫ്രിക്കൻ രാജ്യങ്ങളിൽ സഫാരി നടത്താൻ ഏറ്റവും നല്ല കാലയളവായി ഈ മൂന്നു മാസങ്ങൾ കണക്കാക്കപ്പെടുന്നു.
നമീബിയ, ബോട്‍സ്വാന, സാംബിയ, സിംബാവേ, മഡഗാസ്കർ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് വരണ്ട കാലാവസ്ഥ നിലനിൽക്കുന്നത്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ ഉഗാണ്ട, റുവാണ്ട, കെനിയ, ടാൻസാനിയ എന്നിവിടങ്ങളിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയും വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ഈ കാലയളവിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ പച്ചപ്പ് പൊതുവേ കുറവായിരിക്കും.
സ്വീഡൻ
ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവ് വേനൽക്കാലമാണെങ്കിലും ഏറ്റവും പ്രസന്ന ഭാവത്തിൽ സ്വീഡൻ കാണാനാവുന്നത് ഈ സമയത്താണ്. ചുരുക്കിപ്പറഞ്ഞാൽ സ്വീഡൻകാർക്ക് ഇത് ആഘോഷത്തിന്റെ കാലമാണ്. പ്രകൃതി ഭംഗി ഏറ്റവും മനോഹരമായി കണ്ടാസ്വദിക്കാനാവുമെന്നതാണ് പ്രത്യേകത. ഈ മാസങ്ങളിൽ പകലിന് ദൈർഘ്യം കൂടുതലായിരിക്കും. സ്വീഡന്റെ വടക്കൻ മേഖലകളിൽ രാത്രി ഏറെ വൈകിയും സൂര്യനെ കാണാം.
ശരാശരി താപനില 18 ഡിഗ്രി സെലഷ്യസ് എത്തുന്ന ജൂലൈയാണ് ഏറ്റവും ചൂടേറിയ മാസം. വേനൽക്കാലമാണെങ്കിലും രാത്രി സമയത്ത് സ്വീഡനിൽ തണുപ്പ് അനുഭവപ്പെടും. എങ്കിലും സാധാരണഗതിയിൽ തണുപ്പ് കുറവുള്ള സമയമായതിനാൽ സ്വീഡൻ കണ്ടാസ്വദിക്കാനായി സഞ്ചാരികൾ അധികമായി എത്തുന്നത് ഈ മാസങ്ങളിലാണ്.
ഫ്രാൻസ്
ഫ്രാൻസിലും പൊതുവേ വേനൽകാലത്തിന്റെ ആരംഭമാണ് ജൂൺമാസം. ഈ സമയത്ത് വയലുകളിലും പുൽമേടുകളിലും വനപ്രദേശങ്ങളിലുമൊക്കെ പൂക്കൾ വിടരുന്നത് കാണാം. ഫ്രാൻസിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നതും ഈ കാലയളവിലാണ്. പല മേഖലകളിലും ഉത്സവങ്ങളും വിശേഷദിനങ്ങളും ആഘോഷിക്കപ്പെടുന്നു. സമതലങ്ങളിലും പർവത പ്രദേശങ്ങളിലുമൊക്കെ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഒരേപോലെ ചൂട് അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ മാത്രം രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടാറുണ്ട്.
ജൂൺ മുതൽ ജൂലൈയുടെ ആദ്യ പകുതി വരെ താരതമ്യേന കാഠിന്യം കുറഞ്ഞ വേനൽക്കാലമായിരിക്കും. എന്നാൽ ജൂലൈ പകുതി മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള കാലയളവിൽ തുടർച്ചയായുള്ള ദിവസങ്ങളിലോ ആഴ്ചകളിലോ കടുത്ത ചൂടും താപ തരംഗവും അനുഭവപ്പെടാറുണ്ട്. ഫ്രാൻസിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ ഈ സമയത്ത് പകലുകൾ ഈർപ്പം നിറഞ്ഞതായിരിക്കും.