Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾട്ടോയെ പിന്നിലാക്കി സ്വിഫ്റ്റ് ഒന്നാമൻ

swift-new Maruti Suzuki Swift

വിൽപനയിൽ മാരുതി സ്വിഫ്റ്റ് ഓൾട്ടോയെ മറികടന്ന് ഒന്നാമതെത്തി. ഏപ്രിലിൽ 23,802 സ്വിഫ്റ്റ് കാറുകളാണ് വിറ്റഴിച്ചത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 51.98% വർധന. ഇതുവരെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ആൾട്ടോയുടെ വിൽപന 22,549 യൂണിറ്റുകളാണ്. 

ഓൾട്ടോ, ഡിസയർ തുടങ്ങിയ മോഡലുകളുടെ ഒറ്റയിടിക്ക് പിന്നിലാക്കിയാണ് പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2017 മാർച്ചിൽ വിൽപ്പനയിൽ നാലാം സ്ഥാനത്തായിരുന്ന സ്വിഫ്റ്റ് 53.4 ശതമാനം വളർച്ചാണ് ഏപ്രിലിൽ നേടിയത് .  വിൽപനയിൽ മുന്നിട്ടു നിൽക്കുന്ന 10 മോഡലുകളിൽ ഏഴെണ്ണവും മാരുതിയുടേതാണ്. ശേഷിച്ച മൂന്നെണ്ണം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടേതും. വിൽപനയിൽ മൂന്നാം സ്ഥാനത്തു ബലേനോയാണ്. 

കഴിഞ്ഞ മാസം 17530 16348 യൂണിറ്റുകളുമായി വാഗൺ ആർ നാലാം സ്ഥാനത്തും 12668 യൂണിറ്റുകളുമായി എലൈറ്റ് ഐ20 അഞ്ചാം സ്ഥാനത്തും 12001 യൂണിറ്റുകളുമായി ഐ10 ഗ്രാന്റ് ആറാം സ്ഥാാനത്തുമുണ്ട്. വിറ്റാര ബ്രെസ (10653,) ക്രേറ്റ ( 9213), ഡിസയർ(8797), സെലേറിയോ (8425) തുടങ്ങിയവരാണ് ആദ്യ പത്തിൽ ഇടംപിടിച്ചിരിക്കുന്ന മറ്റു വാഹനങ്ങള്‍.