Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈലേജ് കൂട്ടി, മുഖം മിനുക്കി മാരുതി സുസുക്കി എസ് ക്രോസ്

Maruti Suzuki S Cross Maruti Suzuki S Cross

മാരുതിയുടെ ചെറു എസ്‌യു‌വി എസ് ക്രോസിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിലെത്തും. മൈലേജു കൂട്ടി മുഖം മിനുക്കി കൂടുതൽ സ്റ്റൈലൻ ലുക്കിലായിരിക്കും പുതിയ എസ് ക്രോസ് എത്തുക. മാരുതി സുസുക്കിയുടെ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപ്പനയ്ക്കെത്തിയ ആദ്യ വാഹനം എസ്ക്രോസിന്റെ രണ്ടാം തലമുറയാണ് ഉടൻ വിപണിയിലെത്തുക. യൂറോപ്യൻ വിപണിയിൽ പുറത്തിറങ്ങിയ വാഹനത്തിന് അതേ ഡിസൈനിൽ തന്നെയാകും ഇന്ത്യയിലെത്തുക.

maruti-s-cross-1 Maruti Suzuki S Cross

റെനൊ ഡസ്റ്റർ, ഹ്യുണ്ടേയ് ക്രേറ്റ, നിസാൻ ടെറാനോ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന പുതിയ എസ് ക്രോസിന്റെ വില എട്ടു ലക്ഷം മുതൽ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2013 സുസുക്കി എസ്എക്സ് 4 ക്രോസായി യൂറോപ്യൻ വിപണിയിൽ പുറത്തിറങ്ങിയ കാർ ഇന്ത്യയിൽ 2015 ലാണ് എത്തുന്നത്. വെർട്ടിക്കൽ ക്രോമുകളുള്ള ഗ്രില്ലും. പുതിയ ഹെഡ്‌ലാംപും മസ്കുലറായ ബോണറ്റും പുതിയ ബംബറും നിരവധി മാറ്റങ്ങളുമായാണ് പുതിയ എസ് ക്രോസ് വിപണിയിലെത്തുക. ഉൾഭാഗത്തെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റങ്ങളില്ലെങ്കിലും പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍ തുടങ്ങി പുതിയ ധാരാളം ഫീച്ചറുകളുണ്ടാകും. കൂടാതെ സെഗ്മെന്റിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയും പുതിയ എസ് ക്രോസിനായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

maruti-s-cross-3 Maruti Suzuki S Cross

ഡീസൽ മോഡലുകൾ മാത്രമായിരുന്നു ആദ്യ തലമുറ എസ് ക്രോസിനുണ്ടായിരുന്നതെങ്കിൽ പുതിയതിന്  പെട്രോൾ എൻജിനുമുണ്ടാകും. യൂറോപ്യൻ വിപണിയിലുള്ള പുതിയ 1.4 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിൻ തന്നെയാണ് ഇന്ത്യയിലെത്തുക. ഇതുകൂടാതെ നിലവിലുള്ള 1.6 മൾട്ടി ജെറ്റ് എൻജിനും ലഭിക്കും. ഇന്ത്യൻ വിപണിയിൽ നിലവില്‍ 1.3 ലിറ്റര്‍, 1.6 ഡീസല്‍ എന്‍ജിനുകളാണ് എസ് ക്രോസിനുള്ളത്. ഇതുകൂടാതെ 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും പുതിയ എസ് ക്രോസിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.