മലയാളികൾക്ക് ഒഴിച്ചുകൂട്ടാനാവാത്ത ആഘോഷമാണ് ഓണം. മലയാളനാട് ഭരിച്ചിരുന്ന മാവേലി വർഷത്തിൽ ഒരിക്കൽ തന്റെ പ്രജകളെ കാണാൻ എത്തുന്ന ഓണം ആഘോഷമാക്കാത്ത മലയാളികളുമുണ്ടാകില്ല. ഇത്തവണത്തെ ഓണം കെങ്കേമമാക്കാൻ നിങ്ങൾക്ക് മാവേലിയെ വീട്ടിലെത്തിക്കാം. അതിനായി മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു.
മനോരമ ഓൺലൈനും മാരുതി സുസുക്കിയും ചേർന്നൊരുക്കിയ 'മാവേലിയെ വീട്ടിലെത്തിക്കൂ' മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചവരുടെ വീടുകളിലാണ് ഓണം ആഘോഷിക്കാൻ മാവേലി എത്തുക. മനോരമ ഓൺലൈൻ വഴിയും എസ്എംഎസ് വഴിയും പേരു റജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുത്ത വിജയികൾക്കാണ് മാവേലിയോടൊപ്പം ഓണം ആഘോഷിക്കാൻ അവസരമൊരുക്കുന്നത്.
കേരളത്തിന്റെ നാനാ ഭാഗത്തു നിന്നായി തിരഞ്ഞെടുക്കുന്ന വീടുകളിലൂടെയായിരിക്കും മാവേലിയുടെ യാത്ര. സമ്മാനങ്ങളുമായി എത്തുന്ന മാവേലിയെ വരവേൽക്കാൻ തയ്യാറാണോ എങ്കിൽ ഈ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്തോളൂ.