Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാന്റെ ദേശീയ സർവീസ് ക്യാംപിനു തുടക്കം

nissan

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ‘ഹാപ്പി വിത്ത് നിസ്സാൻ’ സർവീസ് ക്യാംപിനു തുടക്കമായി. ഒൻപതാം തവണയാണു നിസ്സാൻ ദേശീയതലത്തിൽ ‘ഹാപ്പി വിത്ത് നിസ്സാൻ’ വാരാഘോഷം സംഘടിപ്പിക്കുന്നത്.

കാറുകൾക്ക് 60 പോയിന്റ് പരിശോധന, ടോപ് വാഷ്, ലേബർ ചെലവിൽ 20% വിലക്കിഴിവ് തുടങ്ങിയവയാണു നിസ്സാൻ മോട്ടോർ ഇന്ത്യയുടെ വാഗ്ദാനം. രാജ്യത്തെ എല്ലാ ഡീലർഷിപ്പിലും 24 മുതൽ 31 വരെയാണ് ‘ഹാപ്പി വിത്ത് നിസ്സാൻ’ വാരാഘോഷം. കൂടാതെ സുരക്ഷ സാക്ഷ്യപ്പെടുത്തിയ ‘ചൈൽഡ് സീറ്റും’ നിസ്സാൻ അവതരിപ്പിച്ചിട്ടുണ്ട്; ‘ഹാപ്പി വിത്ത് നിസ്സാൻ’ വാരത്തിൽ 10% വിലക്കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉപയോക്താക്കൾക്ക് മികച്ച വിൽപ്പന, വിൽപ്പനാന്തര സേവനം ലഭ്യമാക്കാനാണു കമ്പനി ശ്രമിക്കുന്നതെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യ വൈസ് പ്രസിഡന്റ്(ആഫ്റ്റർ സെയിൽസ്) സഞ്ജീവ് അഗർവാൾ അറിയിച്ചു. ഉപയോക്താക്കൾക്കു മികച്ച സേവനം ഉറപ്പാക്കാനുള്ള പ്ലാറ്റ്ഫോമാണ് ‘ഹാപ്പി വിത്ത് നിസ്സാൻ’. കഴിഞ്ഞ വർഷങ്ങൾക്കിടയിൽ 1.5 ലക്ഷത്തോളം ഉപയോക്താക്കൾക്കൊണു നിസ്സാൻ ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കിയത്.