ഇന്ത്യൻ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാനാണ് യുവരാജ് സിങ്. ചീറിപാഞ്ഞുവരുന്ന ബോളിലെ ഏറ്റവും വേഗത്തിൽ അതിർത്തികടത്താൻ ആഗ്രഹിക്കുന്ന യുവരാജ് ഒരു ബിഎംഡബ്ല്യു പ്രേമിയാണ്. ബിഎംഡബ്ല്യു നിരയിലെ ഒട്ടുമിക്ക കാറുകളും സ്വന്തമായുള്ള യുവരാജിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ അതിഥിയാണ് ബിഎംഡബ്ല്യുവിന്റെ ചെറു ബൈക്ക്.
ബിഎംഡബ്ല്യു മോട്ടറാഡാണ് യുവരാജ് ചെറു ബൈക്ക് സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. 2015ൽ പ്രത്യേകം മോഡിഫൈ ചെയ്ത് കെടിഎം ഡ്യൂക്ക് 390 യുവി സ്വന്തമാക്കിയിരുന്നു. യൂറോപ്പിനു പുറത്ത് ബിഎംഡബ്ല്യു മോട്ടോറാഡ് നിര്‍മിക്കുന്ന ആദ്യ ബൈക്കുകളാണ് ജി 310 ആർ. 1948ല്‍ പുറത്തുവന്ന വന്ന ആര്‍ 24നു ശേഷം ശേഷി കുറഞ്ഞ എന്‍ജിനുമായി വിപണിയിലെത്തുന്ന ബിഎംഡബ്ല്യു മോഡലാണ് ഈ ബൈക്ക്.
ബൈക്കുകളിലെ 313 സി സി, സിംഗിള്‍ സിലിണ്ടര്‍, നാലു വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്റെ വരവ്. 34 ബി എച്ച് പി വരെ കരുത്തും 28 എന്‍ എം വരെ ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. 2.99 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.