മഹീന്ദ്ര അഡ്വഞ്ചർ ക്ലബ് ഗോവയിൽ സംഘടിപ്പിച്ച മഹീന്ദ്ര 4 X 4 ക്ലബ് ചാലഞ്ചിൽ ബാംഗ്ലൂരിൽ നിന്നുള്ള ബോഡ ക്ലബ് ഒന്നാം സ്ഥാനത്ത് എത്തി. 3 ലക്ഷം രൂപയാണ് വിജയികൾക്ക് ലഭിച്ചത്. തമിഴ്നാട് ഒാഫ്റോഡേഴ്സ്, കൂർഗ് ഒാഫ് റോഡേഴ്സ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
Mahindra Great Escape selection
മത്സരത്തിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ടീം കോട്ടയം ജീപ്പേഴ്സ്‍ ആയിരുന്നു. മൂന്നു വാഹനങ്ങളായി ക്ലബ് പ്രസിഡന്റ് സാം കുര്യൻ, സെക്രട്ടറി ജവീൻ മാത്യു, അംഗങ്ങളായ കുര്യൻ കുര്യൻ, പ്രേം കുമാർ, ജോയൽ സി ലാൽ, ആനന്ദ് മാഞ്ഞൂരാൻ എന്നിവരാണു പങ്കെടുത്തത്. ആദ്യ ദിനങ്ങളിൽ മത്സരത്തിൽ മുന്നിലായിരുന്നെങ്കിലും പിന്നീട് അത് നിലനിർത്താനായില്ല.
2013 ൽ നടന്ന മഹീന്ദ്ര ജീപ്പ് ചാലഞ്ചിങ്ങിൽ കോട്ടയം ജീപ്പേഴ്സ് ക്ലബ് പ്രതിനിധി കുര്യൻ കുര്യൻ ദേശീയ ചാംപ്യനായിട്ടുണ്ട്. ഇന്തോനീഷ്യയിൽ നടന്ന ലോക ഓഫ് റോഡിങ് ചാലഞ്ചിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു ജീപ്പേഴ്സ് ക്ലബ് പങ്കെടുത്തു മികച്ച വിജയം നേടിയിരുന്നതായും സാം കുര്യനും ജവീൻ മാത്യുവും പറഞ്ഞു.
വെള്ളപ്പൊക്കം, തീപിടിത്തം എന്നിങ്ങനെയുള്ള വലിയ അത്യാഹിതങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ സാധാരണ വാഹനങ്ങൾ എത്താത്ത സ്ഥലങ്ങളിൽ വാഹനങ്ങളുമായി എത്താൻ ക്ലബ് അംഗങ്ങളുടെ സേവനം എല്ലാവർക്കും ലഭ്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. ഫോൺ 9447062999
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.