Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌‌‌ഹയബൂസ പുതു വർണങ്ങളിൽ

hayabusa

ലോകത്തിലെ ഏറ്റവും വേഗതയുള്ള പ്രൊ‍ഡക്ഷൻ ബൈക്കാണ് സുസുക്കി ഹയബൂസ. 1999 വിപണിയിലെത്തിയ ഹയബൂസ വളരെ പെെട്ടന്നു തന്നെ സൂപ്പർബൈക്ക് പ്രേമികളുടെ ഇഷ്ട ബൈക്കായി മാറി. ഹയബൂസയ്ക്ക് പുതു വർണങ്ങൾ നൽകിയിരിക്കുകയാണ് സുസുക്കി ഇന്ത്യ. ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, പേൾ വൈറ്റ്, പേൾ വിബ്ജിയോർ ബ്ലൂ, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് സുസുക്കി ഹയബൂസയുടെ 2017 വകഭേദങ്ങൾ പുറത്തിറങ്ങുക.

നേരത്തെ സുസുക്കി ഹയബൂസയുടെ അസംബിൾ ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏകദേശം രണ്ടു ലക്ഷം രൂപ വരെ ബൈക്കിന്റെ വില കുറഞ്ഞിരുന്നു. ഇതിന് ശേഷം ബൈക്കിന്റെ വിൽപ്പനയിൽ 100 ശതമാനം വളർച്ചയാണ് കൈവരിച്ചത് എന്നാണ് കമ്പനി അറിയിച്ചത്. സുസുക്കിയുടെ മനേസർ നിർമാണ ശാലയിലാണ് വാഹനം അസംബിൾ ചെയ്യുന്നത്. ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ബൈക്കുകള്‍ക്ക്‌ വില്‍പന വര്‍ധിച്ചു വരുന്ന സാഹചര്യം മുന്നില്‍ക്കണ്ടായിരുന്നു സുസൂക്കിയുടെ നീക്കം.

1999 ൽ വിപണിയിലെത്തിയ ഹയബൂസ സൂസുക്കിയുടെ ഫ്ലാഗ്ഷിപ്പ് സൂപ്പർബൈക്കാണ്. ബൈക്കിന്റെ 1340 സിസി എൻജിൻ 9500 ആർപിഎമ്മിൽ 197 സിസി കരുത്തും 7200 ആർപിഎമ്മിൽ 155 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.