സ്വന്തം കുരുന്നിനെ ആരോഗ്യമുള്ളവനായി വളർത്തിയെടുക്കാൻ ബാല്യത്തിൽതന്നെ ശ്രദ്ധ പതിയണം അവന്റെ ഭക്ഷണകാര്യത്തിൽ.
∙ ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍തന്നെ മുലപ്പാല്‍ നല്‍കിത്തുടങ്ങുക.
∙ ആദ്യത്തെ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുക. 2 വയസ്സ് വരെ മുലപ്പാല്‍ നല്‍കുക.
∙ കുട്ടികള്‍ ശരിയായ രീതിയില്‍ പ്രാതല്‍ കഴിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
∙ അമിതമായി കൊഴുപ്പും, ഉപ്പും, മധുരവുമുള്ള (ജങ്ക് ഫുഡ്/ചവര്‍ ഭക്ഷണം) ഒഴിവാക്കുക
സ്കൂളുകളില്‍ സുരക്ഷിതവും ആരോഗ്യദായകവുമായ ഭക്ഷണം
∙ സ്റ്റീല്‍, കുപ്പി, ഉന്നത നിലവാരമുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍ മാത്രം കുടിക്കാനുള്ള വെള്ളത്തിനായി ഉപയോഗിക്കുക.
∙ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുക.
∙ ഉരുളക്കിഴങ്ങ് വറുത്തത് പോലെയുള്ള വിഭവങ്ങള്‍ പച്ചക്കറികള്‍ അല്ലെന്ന് മനസ്സിലാക്കുക.
ഒഴിവാക്കേണ്ട ഭക്ഷണം
∙ പഫ്സ്, വറുത്തവ (വട, പഴംപൊരി മുതലായവ), വെള്ള ബ്രഡ്, ബിസ്കറ്റ്, (മൈദകൊണ്ട് ഉണ്ടാക്കിയത്), പിസ്സ, ന്യൂഡില്‍സ്, ചീറ്റോസ്, കുര്‍ക്കുറേ, ചോക്കോസ്, ലെയ്സ്, ഫ്രോസണ്‍ ഡെസേർട്ട്സ്, ശീതള പാനീയങ്ങല്‍, കോള, വായു നിറച്ചതും, മധുരമുള്ളതുമായ പാനീയങ്ങള്‍, ടിന്നിലടച്ച ഫ്രൂട്ട് ജൂസ്
നല്‍കേണ്ട ഭക്ഷണം
∙ പാകം ചെയ്ത തവിടുള്ള അരിയാഹാരങ്ങള്‍, വല്‍സന്‍, കൊഴുക്കട്ട, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍, അവല്‍, കപ്പലണ്ടി മിഠായി, എള്ളുണ്ട, പുഴുങ്ങിയ പഴം, മരച്ചീനി, സംഭാരം, ചൂടുവെള്ളം, നാരങ്ങവെള്ളം, കരിക്കിന്‍വെള്ളം ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക
∙ സംസ്കരിച്ചതും, ഹോട്ടലുകളില്‍ നിന്നുമുള്ള ഭക്ഷണങ്ങളില്‍ കൂടുതലായി ഉപ്പ് കാണപ്പെടുന്നു.
∙ ചൈനീസ് സോസ് പോലെ ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന പദാര്‍ത്ഥങ്ങളില്‍ ഉപ്പിന്റെ അളവ് കൂടുതലായി കാണപ്പെടുന്നു.
∙ സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പില്‍ മാത്രമല്ല പല ഭക്ഷ്യപദാര്‍ത്ഥങ്ങളിലും സോഡിയം കൂടിയ അളവില്‍ കാണപ്പെടുന്നു.
∙ ഭക്ഷണവസ്തുവിന്റെ പാക്കറ്റില്‍ പതിച്ചിരിക്കുന്ന ലേബല്‍ പരിശോധിച്ചാല്‍ അതില്‍ എത്രത്തോളം ഉപ്പുണ്ടെന്ന് കണ്ടെത്താന്‍ കഴിയും.
∙ 1.5 ഗ്രാമില്‍ (0.6 ഗ്രാം സോഡിയം) ഉപ്പ് 100 ഗ്രാം ഭക്ഷണത്തില്‍ ഉണ്ടെങ്കില്‍ ഉപ്പിന്റെ തോത് കുറവാണ്.
∙ ഈ രണ്ട് അളവുകള്‍ക്കും ഇടയ്ക്കാണെങ്കില്‍ ഭക്ഷണത്തിലെ ഉപ്പിന്റെ തോത് മധ്യമമായിരിക്കും.