കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുള്ള സ്റ്റാറ്റിന്മരുന്നുകള് കഴിക്കുന്നവര്‍ മുന്തിരി ജ്യൂസ് കുടിക്കുന്നത് നന്നല്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസം ഒരു ലിറ്ററില്‍ കൂടുതല്‍ ജ്യൂസ് കുടിച്ചാല്‍ പേശീ വേദന വര്‍ദ്ധിക്കുന്നതായാണ് വ്യക്തമാകുന്നത്. സ്റ്റാറ്റിന് മരുന്നിന്റെ ശരീരത്തിലെ ചയാപചയപ്രവര്ത്തനത്തിനു (മെറ്റബോളിസം) സഹായിക്കുന്നത് സൈറ്റോക്രോം-പി 450 എന്ന എന്‍സൈമാണ്. ഈ എന്‍സൈമിന്റെ പ്രവര്‍ത്തനം മുന്തിരിജ്യൂസിലെ ഫ്യൂറാനോ കൊമറിന് എന്ന ഘടകം കുറയ്ക്കുന്നു. ചയാപചയപ്രവര്‍ത്തനം കുറയുന്നതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനായി കഴിക്കുന്ന മരുന്ന് ശരീരത്തില്‍ തങ്ങിനില്ക്കുകയും ശരീരത്തില്‍ അത് കൂടി വരുന്നതനുസരിച്ച് പേശീവേദന കൂടുകയും ചെയ്യും. കൊളസ്ട്രോള്‍ മരുന്നിനൊപ്പം ചില മരുന്നുകള്‍ കഴിക്കുമ്പോഴും സൈറ്റോക്രോം-പി 450 എന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം കുറച്ച് സമാനമായ സാഹചര്യത്തിലൂടെ പേശീവേദനയ്ക്ക് കാരണമാകും.
- Home
- Health
- Healthy Food
- കൊളസ്ട്രോൾ മരുന്നിനൊപ്പം മുന്തിരി ജ്യൂസ് കഴിച്ചാല്‍
Advertisement
LATEST NEWS
- ശബരിമലയിൽ എത്ര യുവതികൾ എത്തി? എണ്ണത്തിൽ വ്യക്തതയില്ലാതെ സര്‍ക്കാർ
- അഴിമതി വേണ്ട, ആ പാപം ഒരിക്കലും ചെയ്യരുത്: അമ്മ ചെയ്യിച്ച പ്രതിജ്ഞ ഓര്‍ത്തെടുത്തു മോദി
- ബംഗാളില്‍ കേന്ദ്രം: സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐപിഎസുകാരുടെ പട്ടിക ആവശ്യപ്പെട്ടു
- ‘വീട്ടിൽ നാലു ബാലികമാർ, കുട്ടിക്കടത്തെന്നു സംശയം’; ഭാനുപ്രിയയ്ക്ക് പുതിയ കുരുക്ക്
- നിയമനം പിഎസ്സി വഴി മതിയെന്ന് ഹൈക്കോടതി; എം പാനല്‍ ജീവനക്കാർക്ക് തിരിച്ചടി