Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡ് വൈൻ എന്ന ഔഷധം

red-wine

വൈൻ ആർക്കാണ് ഇഷ്ടമല്ലാത്തത്, പ്രത്യേകിച്ച് റൈഡ് വൈൻ. റെഡ് വൈനിന് ചില ഔഷധ ഗുണങ്ങൾ കൂടി ഉണ്ട്. റെഡ് വൈനിന്റെ മിതമായ ഉപയോഗം ആരോഗ്യത്തിന് ഉത്തമമാണ്. ശാസ്ത്രലോകവും വൈദ്യശാസ്ത്ര ഗവേഷണങ്ങളും റെഡ് വൈനിന്റെ ഉപഭോഗത്തെ പിന്തുണയ്ക്കുന്നു. എന്നാൽ നിശ്ചിത അളവിൽ വേണം റെഡ് വൈൻ കുടിക്കാൻ. പ്രതിദിനം ഒരു ഗ്ളാസ് വൈനിൽ കുടുതൽ ഉപയോഗിക്കരുത് .

റെഡ് വൈനിന്റെ മിതമായ ഉപയോഗം അർബുദം പോലുള്ള രോഗങ്ങളെ തടയുന്നതിനൊപ്പം തലച്ചോറിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതായി ഗവേഷകർ പറയുന്നു.

ഹൃദ് രോഗങ്ങളെ തടയാൻ റെഡ് വൈനിന്റെ ഉപയോഗം കൊണ്ട് സാധിക്കും. ദിവസവും ഒരു ഗ്ളാസ് വൈൻ കുടിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്വും.

കാൻസറിനെ പ്രതിരോധിക്കുന്നതിനും ട്യൂമറിന്റെ വളർച്ച തടയുന്നതിനും സഹയകമായ ഘടകങ്ങൾ റെഡ് വൈനിൽ അടങ്ങിയിട്ടുണ്ട്. റെഡ് വൈനിലെ ചില ആന്റി ഓക്സിഡന്റ്സ് ആണ് ക്യാൻസറിനെ പ്രതിരോധിക്കുന്നത്.

അകാല വാർധക്യം തടയാനും റെഡ് വൈനിന്റെ ഉപയോഗം കൊണ്ട് സാധിക്കും ഉയർന്ന താപനില, അൾട്രാ വയലറ്റ് രശ്മി എന്നിവ മൂലമുണ്ടാകുന്ന അണുബാധ തടയാനും വൈൻ ഉത്തമം

തലച്ചോറിന്റെ പ്രവർത്തനത്തിനും റെഡ് വൈൻ ഉത്തമമാണ്. മാനസിക ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നതിനൊപ്പം അൽസ്ഹൈമേഴ്സ്, മറവിരോഗം തുടങ്ങിയവയെ പ്രതിരോധിക്കാനും റെഡ് വൈനിന്റെ ഉപയോഗത്തിലൂടെ സാധിക്കും.

ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ റെഡ് വൈനിന്റെ ഉപയോഗം കൊണ്ട് കഴിയും. ശരീരത്തിലെ അധികമുള്ള കലോറിയെ ഇല്ലാതാക്കാനും റെഡ് വൈൻ സഹായകമാണ്.