Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാക്കൾ വേഗം വൃദ്ധരാകുന്നു

youth-adult Image Courtesy : The Week Smartlife Magazine

നിത്യഹരിതയൗവനം എന്നൊക്കെ ഭംഗിവാക്കു പറയുന്ന കാലം പോയി. ഇപ്പോൾ യുവാക്കൾക്ക് പെട്ടെന്ന് വാർധക്യം ബാധിക്കുന്നതായാണ് യുഎസിൽ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. യുഎസ്, യുകെ, ഇസ്രയേൽ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ 26നും 38നും മധ്യേ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിൽ നിന്നാണ് നിഗമനം. പ്രായമാകുന്നതിന്റെ വേഗത ചിലരിൽ വളരെ കൂടുതലായാണ് കാണപ്പെടുന്നത്. പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ച ചില യുവാക്കൾക്ക് യഥാർത്തത്തിൽ 25 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവർക്ക് അമ്പതുവയസ്സുകാരന്റെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവത്രേ. അതായത് ജനനത്തീയതിയുടെ കണക്കുകൾ തെറ്റിച്ചുകൊണ്ട് അത്തരക്കാർ പെട്ടെന്ന് വാർധക്യത്തിലേക്കു കടക്കുന്നുവെന്നു ചുരുക്കം.

ഇവരുടെ ആന്തരികാവയവങ്ങളായ ഹൃദയം, ശ്വാസകോശം, കരൾ, വൃക്ക, രക്തധമനികൾ തുടങ്ങിയവയുടെ പ്രവർത്തനം വാർധക്യത്തിലെന്നപോലെ മന്ദീഭവിക്കുന്നതായും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇവരെ ബാധിക്കുന്നതായും കണ്ടെത്തി. ചിലരിൽ ജനിതകപരമായ കാരണങ്ങൾകൊണ്ടാണ് ഇതു സംഭവിക്കുന്നതെങ്കിലും ഭൂരിപക്ഷം പേരിലും അവരുടെ തെറ്റായ ജീവിതസാഹചര്യങ്ങൾകൊണ്ടാണത്രേ വാർധക്യം പെട്ടെന്നു ബാധിക്കുന്നത്. മാനസിക സമ്മർദങ്ങളും ഇവരുടെ വാർധക്യം നഷ്ടപ്പെടുത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു.

അസ്ഥികളുടെയും പല്ലുകളുടെയും സന്ധികളുടെയും ആരോഗ്യത്തെയും ഇത് ബാധിക്കുന്നു. ഇതിന്റെ തുടക്കമായാണ് പലരിലും അകാലനര പ്രത്യക്ഷപ്പെടുന്നത്. ആരോഗ്യകരകരമായ ജീവിതശൈലി പിന്തുടരുക, വ്യായാമങ്ങൾ ചെയ്യുക, പോഷകസമ്പന്നമായ ഭക്ഷണരീതി സ്വീകരിക്കുക, മാനസിക സമ്മർദം ഒഴിവാക്കുക തുടങ്ങിയവയിലൂടെ മാത്രമേ യൗവനം നിലനിർത്താൻ കഴിയൂ എന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.