Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പിന്റെ സുഖം നിറയുന്ന പ്രവാസിവീട്

canal-house-thrissur-view

ഉപജീവനാർഥം പ്രവാസിയായെങ്കിലും വീടിനു സമീപമുള്ള കനോലി കനാലും മൺപാതകളുമെല്ലാം ഗൃഹാതുരസ്മരണകളായി പ്രശാന്തന്റെ മനസ്സിലുണ്ടായിരുന്നു. കനോലി കനാലിന്റെ കരയിലുള്ള കുടുംബ വീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് പുതുക്കിപണിയാൻ തീരുമാനിച്ചത്.

ഓർമകളെല്ലാം നിലനിർത്തുംവിധമുള്ള പുതുക്കിപ്പണിയാണ് പ്രശാന്തൻ നിർദേശിച്ചത്. അവസാനം ആഗ്രഹങ്ങളോട് നീതിപുലർത്തുന്ന ഒരു വീട് ഇവിടെ ഉയർന്നു. അമാക് ആർക്കിടെക്റ്റ്സിലെ ആർക്കിടെക്ട് ദമ്പതികളായ അനൂപും മനീഷയുമാണ് ഈ വീട് രൂപകൽപന ചെയ്തത്.

canal-house-exterior

12 സെന്റ് പ്ലോട്ടിൽ 3000 ചതുരശ്രയടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. കനാലിന്റെ കാഴ്ചകൾ പരമാവധി ആസ്വദിക്കാവുന്ന വിധമാണ് നിർമാണം. ലിവിങ്, ബെഡ്റൂമുകൾ, ബാൽക്കണി എന്നിവിടങ്ങളിൽ നിന്ന് കനാലിലെ കാഴ്ചകൾ ആസ്വദിക്കാനാകും.

canal-house-thrissur

പ്രധാന ഗെയ്റ്റിന് പുറമെ വിക്കറ്റ് ഗെയ്റ്റും നൽകിയിട്ടുണ്ട്. സെമി ഓപ്പൺ മാതൃകയിലാണ് ചുറ്റുമതിൽ നിർമ്മിച്ചത്. ജി.ഐ. പൈപ്പ് കൊണ്ട് വിവിധ ഡിസൈനുകളും ചുറ്റുമതിലിൽ നൽകിയിട്ടുണ്ട്. 

canal-house-road

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ഇത് കൂടുതൽ വിശാലത ലഭിക്കാൻ സഹായിക്കുന്നു. പ്രകാശത്തിനു കടന്നു വരാൻ ആവോളം വഴികൾ വീടിനകത്ത് നൽകിയിരിക്കുന്നു. മൂന്ന് പർഗോളകൾ അകത്തളങ്ങളെ പ്രകാശഭരിതമാക്കുന്നു. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിൽ ഒരു ജാളി പാർടീഷൻ നൽകിയിട്ടുണ്ട്. 

canal-house-living

പ്ലൈവുഡ്- ടീക്- വെനീർ ഫിനിഷിലാണ് ഫർണിഷിങ് ചെയ്തിരിക്കുന്നത്. ഇന്റീരിയർ തീം അനുസരിച്ചാണ് ഫർണിച്ചറുകൾ ഒരുക്കിയത്. നാനോവൈറ്റ് ഗ്രാനൈറ്റാണ് പ്രധാന ഇടങ്ങളിൽ വിരിച്ചത്. 

ലിവിങ് റൂമിന്റെ പകുതിഭാഗം ഡബിൾഹൈറ്റിലാണ് നിർമിച്ചത്. കനാലിലേക്ക് തുറക്കുന്ന മുറികളിലെ ജാലകങ്ങൾക്ക് ഗ്രിൽ നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ജിപ്സം സീലിങ്ങും സ്ട്രിപ്പ് ലൈറ്റുകളും അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. 

canal-house-dining

ജി.ഐ. ഫാബ്രിക്കേഷനിൽ വുഡൻ പാനലിങ് നൽകിയാണ് ഗോവണിപ്പടികൾ നിർമ്മിച്ചത്. ഗ്ലാസ്സും ടീക്ക് വുഡും ഇടകലര്‍ത്തിയാണ് കൈവരികൾ ഒരുക്കിയത്. 

മുകളിലും താഴെയുമായി നാലു ബെഡ്റൂമുകളാണ് വീട്ടിലുള്ളത്. ഓരോ മുറികളും വ്യത്യസ്ത കളർ തീം നൽകി അലങ്കരിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ ഒരുക്കി.

canal-house-bed

കനാലിന്റെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ ഒരു ബാൽക്കണിയും വീട്ടിലൊരുക്കിയിരിക്കുന്നു. അപ്പർ ലിവിങ്ങിൽ നിന്നും ഇവിടേക്ക് പ്രവേശിക്കാം. ഒരു ചാരുകസേരയും ബഞ്ച് സീറ്റിങ്ങും ഇവിടെ നൽകിയിട്ടുണ്ട്. 

canal-house-balcony

പർപ്പിൾ – വൈറ്റ് കോംബിനേഷനിലാണ് കിച്ചൻ. മറൈൻ പ്ലൈവുഡിൽ അക്രിലിക്ക് ഫിനിഷിലാണ് വാഡ്രോബുകൾ നിർമ്മിച്ചത്. ഗ്രാനൈറ്റാണ് കൗണ്ടറിനു വിരിച്ചത്. ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി.

canal-house-kitchen

ഒത്തുചേരലിന്റെ സന്തോഷാവസരങ്ങൾക്കായി ഈ വീട് കാത്തിരിക്കുകയാണ്. അല്ലെങ്കിലും പ്രവാസജീവിതം നയിക്കുമ്പോഴും കാത്തിരിക്കാൻ നാട്ടിലൊരു വീടുണ്ട് എന്ന വിശ്വാസമല്ലേ ഓരോ മലയാളിയെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്...

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Chettuva, Thrissur

Plot- 12 cents

Area- 3000 SFT

Owner- Prashanthan

Designer- Ar. Anoop, Ar. Manisha

Amac Architects, Triprayar, Thrissur

Mob- 9995000222, 8086660007

Completion year- Jan 2018