Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണച്ചുറ്റ് ഉള്ള മുറിയിൽ കഴിഞ്ഞാൽ അപമൃത്യു ഉണ്ടാകുമോ? സത്യമെന്ത്?

Ghost വാസ്തുപ്രകാരം മുറികള്‍ക്ക് ചില അളവുകള്‍ ഹിതകരമല്ല. അതിനെയാണ് ‘മരണച്ചുറ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്.

ഗൃഹത്തിന്റെ സ്ഥാനം, ആകൃതി, ദർശനം എന്നിവ കൂടാതെ അതിനുളളിലെ മുറികളുടെ വിന്യാസം, അളവുകൾ എന്നിവയെപ്പറ്റിയെല്ലാം ക‍‍ൃത്യമായ നിയമങ്ങള്‍ വാസ്തു ശാസ്ത്രത്തിലുണ്ട്. പ്രകൃതിയുടെയും കാലാവസ്ഥയുടെയും മാത്രമല്ല. പ്രസ്തുത ഗൃഹത്തിൽ വസിക്കുന്നവരുടെയും സവിശേഷതകൾ സൂക്ഷ്മാംശത്തിൽ ഉൾക്കൊണ്ട് രൂപീകൃതമായതാണ് ഈ നിയമങ്ങളെല്ലാം.

ഗൃഹത്തിന്റെ ആവശ്യമായ അളവുകൾ കണ്ടെത്തുന്ന രീതിതന്നെ ഇത് വ്യക്തമാക്കും. വാസ്തുപ്രകാരം രണ്ട് രീതിയിൽ വീടിന്റെ അളവുകൾ കണ്ടെത്താം. ഗൃഹനാഥന്റെ ശരീരത്തിലെ അവയവങ്ങളുടെ അളവുകളെ അടിസ്ഥാനമായി പരിഗണിക്കുകയാണ് ഒന്ന്. ഗൃഹം പണിയേണ്ട ഭൂമിയിൽ ഞവര നെല്ലെറിഞ്ഞ് മുളപ്പിച്ച് അതിലെ നെന്മണികളുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ അളവുകള സ്വീകരിക്കുകയാണ് രണ്ടാമത്തേത്. മണ്ണിന്റെ ഊർവരത, വായു, സൂര്യപ്രകാശം എന്നിവയെല്ലാമാണ് ധാന്യത്തിന്റെ വലുപ്പത്തെ സ്വാധീനിക്കുക. ഈ ഘടകങ്ങളെല്ലാം തന്നെ പ്രത്യക്ഷമായും പരോക്ഷമായും മനുഷ്യനെയും സ്വാധീനിക്കുമെന്നോർക്കണം. ഒരോരുത്തരുടെയും തനിമയെ സൂക്ഷ്മമായ തലത്തിൽപോലും ഉൾക്കൊള്ളുന്ന നിർമാണ ശാസ്ത്രമാണ് വാസ്തു.

sree-chakra

സ്ഥാനം സൂക്ഷ്മതയോടെ

Vastu pooja

ഭൗമോപരിതലത്തിലെ ഊർജപ്രവാഹങ്ങളും കാലാവസ്ഥാ ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് മുറികളുടെ സ്ഥാനം രൂപപ്പെട്ടിരിക്കുന്നത്. തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്കേക്ക് ഒഴുകുന്ന അദൃശ്യമായ ബലത്തിനെയാണ് വാസ്തുശാസ്ത്രത്തിലെ വാസ്തുപുരുഷ സങ്കൽപം വ്യക്തമാക്കുന്നത്. ഈ ശക്തിയുടെ ആദ്യവും അന്ത്യവും വളരെ പവിത്രമാകയാൽ ഇവിടെ പൂജാമുറി പോലെയുളള സങ്കേതങ്ങൾ നിർദേശിക്കപ്പെടുന്നു. ഇവിടെ വിളക്കു കത്തിക്കുകയോ പ്രാർഥന, ധ്യാനം മുതലായവ നിർവഹിക്കുകയോ ചെയ്താൽ ഇത് മനസ്സിന് അധികഗുണം പ്രദാനം  ചെയ്യും. സഹസ്രാര സ്ഥാനമായ വടക്കികിഴക്ക് അടുക്കള നൽകുന്നതും മൂലാധാര സ്ഥാനമായ തെക്കുപടിഞ്ഞാറ് അടുക്കള നൽകാത്തതും ഇതുകൊണ്ടാണ്.

kitchen

വാസ്തുശാസ്ത്രപ്രകാരം വീടിന്റെ തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമാണ് പൊതുവെ കിടപ്പുമുറികൾ നൽകുന്നത്. ഇതിന്റെ കാരണം അറിയുമ്പോഴാണ് വാസ്തുപ്രമാണങ്ങളുടെ ശാസ്ത്രീയ അടിത്തറ എത്രമാത്രം വിപുലമാണെന്ന് ബോധ്യമാവുക. പ്രത്യേകരീതിയിലുളള ഊർജവിന്യാസമാണ് തെക്കും പടിഞ്ഞാറും അനുഭവപ്പെടുക. നിദ്രയ്ക്കാണ് ഈ ഊർജക്രമം അനുയോജ്യം.

house-renovation

വാസ്തുപ്രകാരം മുറികള്‍ക്ക് ചില അളവുകള്‍ ഹിതകരമല്ല. അതിനെയാണ് ‘മരണച്ചുറ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുളള അളവില്‍ നിർമിച്ച മുറിയിൽ കഴിഞ്ഞാൽ മരണം സംഭവിക്കുമെന്നല്ല ഇതിനർഥം. എന്നാൽ, ശ്രഷ്ഠമായ അളവുകൾ നൽകുന്ന ഉന്മേഷവും ഊർജവും ഇതിനു പ്രദാനം ചെയ്യാനാവില്ല.

vasthu

തെറ്റായ രീതിയിൽ സംവിധാനം ചെയ്ത ഗൃഹത്തിലുളള താമസം ആദ്യം മനസ്സിനെയും പ്രാണനെയും ബാധിക്കുകയും കാലക്രമേണ അതിന്റെ പ്രതിഫലനങ്ങൾ ശരീരത്തിൽ ദൃശ്യമാവുകയും ചെയ്യും വാസസ്ഥലം കർമവാസനയെ സ്വാധീനിക്കുമെന്ന കാര്യത്തിലും തർക്കമില്ല. കർമങ്ങളാണ് ഒരുവന്റെ ഭാവിയെ നിശ്ചയിക്കുന്നത് എന്ന കാര്യവും ഒാർക്കാം. പ്രകൃതിയെയും അതിന്റെ ഊർജഭാവങ്ങളെയുമറിഞ്ഞ് അതിന്റെ ഭാഗമായിത്തന്നെ ജീവിക്കാനുളള ആഹ്വാനമല്ലാതെ മറ്റൊന്നുമല്ല വാസ്തു.

മനോജ് എസ്.നായർ

വാസ്തുശാസ്ത്ര ഗവേഷകൻ 

വാസ്തുവിദ്യ, ക്ഷേത്രവിധാനം, മയമതം (പരിഭാഷ) തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ്. വാസ്തുവിദ്യയുടെ പ്രചരണത്തിനായുളള കല്പതരു ഫൗണ്ടേഷന്റെ ഡയറക്ടർ.

Read more on Vasthu Tips Malayalam Home Plan Guide Malayalam