Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്നിമൂലയെ ഭയക്കണോ? ഏതൊക്കെ മുറികളാകാം?

vasthu-room

വാസ്തുവിന്റെ കാര്യത്തിൽ എന്തു പറഞ്ഞാലും മലയാളിക്ക് സംശയമാണ്. വീട്ടുടമസ്ഥന്റെ ഏതെങ്കിലും ഒരു ബന്ധു തെങ്ങിൽ നിന്നു വീണാലും കുറ്റം വാസ്തുവിന്. ഇത്രയ്ക്ക് ഭയപ്പെടേണ്ട ഒന്നാണോ വാസ്തു? വാസ്തുകലയിലെ ചോദ്യം ചെയ്യപ്പെടാത്ത ആചാര്യന്മാരായ കാണിപ്പയ്യൂർ കുടുംബത്തിലെ കൃഷ്ണൻ നമ്പൂതിരിപ്പാട് മറുപടി നൽകുന്നു.

തെക്കുപടിഞ്ഞാറേ മൂല (കന്നിമൂല)യ്ക്ക് വാസ്തുവിൽ വളരെ പ്രാധാന്യമാണല്ലോ. ഇവിടെ എന്തൊക്കെ ഒഴിവാക്കണം? ഇവിടെ ഏതു മുറി നൽകുന്നതാണ് ഏറ്റവും ഉചിതം?

astro-vasthu

വാസ്തവത്തിൽ അത്ര പ്രാധാന്യമില്ല. ആളുകൾ പറഞ്ഞുണ്ടാക്കിയ പ്രാധാന്യമാണ്. തെക്കിനിയുടെയും പടിഞ്ഞാറ്റിനിയുടെയും കോൺഗൃഹമായി വരുന്നതിനാൽ ഇത് ശയനവിദ്യാഭ്യാസത്തിന് യോഗ്യമാണ്. അതായത് പഠിക്കുന്നതിനും ഉറങ്ങുന്നതിനും. ടോയ്‌ലറ്റ് ഒഴിവാക്കാവുന്നതാണ്. പക്ഷേ അടുക്കള യാതൊരു കാരണവശാലും പാടില്ല.

നാലുകെട്ടുകൾക്ക് വേണ്ടിയുണ്ടാക്കിയ വാസ്തുനിയമങ്ങൾ കോർട്‌യാർഡ് ഇല്ലാത്ത ആധുനിക വീടുകൾക്ക് ചേരുമോ?

വാസ്തുനിയമങ്ങൾ നാലുകെട്ടിനു മാത്രമുള്ളതാണെന്നത് പരക്കെയുള്ള തെറ്റിദ്ധാരണയാണ്. ഏകശാല, ദ്വിശാല, ത്രിശാല, ചതുർശാല എന്നിങ്ങനെ പലതരം ഭവനങ്ങൾ വാസ്തുവില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിൽ നാലുകെട്ട് ചതുര്‍ശാലാഗണത്തിൽ പെടുന്നു. നടുമുറ്റം ഇല്ലാത്ത ഏകശാല, ദ്വിശാല എന്നിവയുടെ നിയമങ്ങളെല്ലാം തന്നെ ആധുനിക വീടുകൾക്കും ബാധകമാണ്.