Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞങ്ങളുടെ വീടിന്റെ സന്തോഷത്തിനു പിന്നിൽ ഒരു രഹസ്യമുണ്ട്'!

vastu-house-ettuamanur

എന്റെ പേര് എം ജെ മാത്യു. കോട്ടയം ഏറ്റുമാനൂരാണ് എന്റെ വീട്. വീടുപണിയെ കുറിച്ചുള്ള ആലോചനകൾ തുടങ്ങിയപ്പോൾ തന്നെ ഒരുകാര്യത്തിൽ വീട്ടുകാർക്ക് ഏകാഭിപ്രായം ഉണ്ടായിരുന്നു. വാസ്തുശാസ്ത്രം അനുസരിച്ചു പണിത പരമ്പരാഗത ശൈലിയിലുള്ള വീട് മതി. വാസ്തു ശാസ്ത്രത്തിൽ എനിക്കും വീട്ടുകാർക്കും വിശ്വാസമുണ്ട്. ചില ചിട്ടപ്പെടുത്തലുകളിലൂടെ നെഗറ്റീവ് എനർജിയെ പിന്തള്ളി പോസിറ്റീവ് എനർജി നിറയ്ക്കുക എന്നതാണ് വാസ്തുവിന്റെ അടിസ്ഥാനം. 

vastu-house-ettuamanur-view

ആർക്കിടെക്ട് റ്റെബി എന്റെ സുഹൃത്തായതും ആശയവിനിമയം എളുപ്പമാക്കി. 17 സെന്റിൽ 2850 ചതുരശ്രയടിയാണ് വിസ്തീർണം. ക്ഷേത്രമാതൃകയോട് സമാനമായ ശൈലിയിലാണ് വീടിന്റെ റൂഫിങ്. മംഗലാപുരം മേച്ചിൽ ഓടുകൾ ഉപയോഗിച്ചത് വീടിന്റെ പ്രൗഢി ഉയർത്തുന്നു. 

ലിവിങ്, ഡൈനിങ്, നാല് കിടപ്പുമുറികൾ, അപ്പർ ലിവിങ് ഏരിയ, കിച്ചൻ, കോർട്‌യാർഡ് എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. പഴയ തറവാടുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നീളൻ വരാന്തയും പൂമുഖവുമാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. വിട്രിഫൈഡ് ടൈലാണ് പ്രധാന ഇടങ്ങളിൽ നിലത്തു വിരിച്ചിരിക്കുന്നത്. കിച്ചനിൽ വുഡൻ ടൈൽ ഉപയോഗിച്ചു.

vastu-house-ettuamanur-hall

അനാവശ്യ പാർടീഷനുകൾ ഇല്ലാതെ ഒഴുകിനടക്കുന്ന അകത്തളങ്ങളാണ് ഒരുക്കിയത്. ഡബിൾ ഹൈറ്റിലാണ് സ്വീകരണമുറി ഒരുക്കിയത്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ വിശാലത തോന്നിക്കാൻ ഇത് സഹായിക്കുന്നു. 

ഡൈനിങ് ഏരിയ വിശാലമാകണം എന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും മറ്റും വരുമ്പോൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും സംസാരിക്കാനും പാകത്തിൽ ലിവിങ് കം ഡൈനിങ് ഏരിയ ആയാണ് ഇവിടം ഒരുക്കിയത്. സമീപം ഷോ ഏരിയയും സ്‌റ്റോറേജിനായി ക്രോക്കറി ഷെൽഫും നൽകി.

vastu-house-ettuamanur-dining

കോർട്‌യാർഡാണ് വീടിന്റെ മറ്റൊരു ഹൈലൈറ്റ്. സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി. ഇതിലൂടെ സ്വാഭാവിക പ്രകാശം അകത്തേക്ക് വിരുന്നെത്തുന്നു. താഴെ പെബിളുകൾ വിരിച്ചു. ക്രോസ് വെന്റിലേഷൻ സുഗമമാക്കാൻ കാറ്റും വെളിച്ചവും കടക്കുന്ന ലൂവരുകൾ ഗോവണിക്കരികിലെ ചുമരുകളിലും ഫസ്റ്റ് ഫ്ലോറിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

vastu-house-ettuamanur-loover

വിവിധ വർണങ്ങളിലുള്ള ടെക്സ്ചർ പെയിന്റ് കൊണ്ട് ഗോവണിയുടെ ഭിത്തി ഹൈലൈറ്റ് ചെയ്തത് ഭംഗി പകരുന്നു. ജിപ്സം ഫോൾസ് സീലിങ്ങും വാം ടോൺ ലൈറ്റുകളും അകത്തളങ്ങളിൽ പ്രസന്നത നിറയ്ക്കുന്നു.

vastu-house-ettuamanur-stair

പ്ലൈവുഡ് പെയിന്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ. ഗ്രാനൈറ്റാണ് ഗ്രാനൈറ്റ് കൗണ്ടറിൽ വിരിച്ചത്. സമീപം വർക്കേരിയയുമുണ്ട്. 

vastu-house-ettuamanur-kitchen

സ്‌റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് നാലു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം സൗകര്യവും നൽകിയിട്ടുണ്ട്.

വാസ്തുപ്രമാണങ്ങൾ പ്രായോഗികതലത്തിൽ വരുത്തിയതുകൊണ്ട് വീടിനുള്ളിൽ മികച്ച വെന്റിലേഷൻ ലഭിക്കുന്നു. പോസിറ്റീവ് എനർജി നിറയുന്ന അകത്തളങ്ങൾ ഞങ്ങളുടെ മനസ്സിലും പ്രതിഫലിക്കുന്നു. ഞങ്ങൾ ഏറെ ആഗ്രഹിച്ചിരുന്ന പരമ്പരാഗത കേരളശൈലിയുടെ ഗാംഭീര്യം വീട്ടിൽ ഒരുക്കാൻ കഴിഞ്ഞതാണ് ഏറ്റവും സംതൃപ്തി നൽകിയ കാര്യം.

Project Facts

Location- Ettumanoor, Kottayam

Area- 2850 SFT

Plot- 17 cents

Owner- M J Mathew

Designer- Teby Kurian

Teby Kurian Architectural Consultancy

Mob- 7558007901