അടുക്കള ഒരുക്കുമ്പോൾ നൂറുകൂട്ടം സംശയങ്ങളായിരിക്കും. കാബിനറ്റ്, നിറം, ആക്സസറീസ് തുടങ്ങി ഒാരോ ചെറിയ കാര്യവും സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ പണിയാവും. ഇതാ, ഉപയോഗത്തിനും സൗന്ദര്യത്തിനും തുല്യ പ്രാധാന്യം നൽകിയ അടുക്കളകൾ കാണാം.
ഡിസൈൻ: ഒാവൽ ആകൃതിയിലുളള ഒാപൻ കിച്ചൻ. കന്റെംപ്രറി ശൈലിയിലുളള അടുക്കളയാണിത്. ചുവപ്പ്, പച്ച നിറക്കൂട്ടിൽ ഒരുക്കിയ അടുക്കളയിലെ ചുവരുകളില്‍ നൽകിയിട്ടുളള നീഷുകളും ശ്രദ്ധേയമാണ്. നീഷുകളില്‍ കൗതുക വസ്തുക്കളും മസാലപ്പൊടികളും വയ്ക്കാം. ഉപകരണങ്ങളെല്ലാം ഇൻബിൽറ്റ് ആയി വരുന്നു.
ഫ്ലെക്സിബിൾ പ്ലൈവുഡ്കൊണ്ടാണ് കാബിനറ്റ് ഷട്ടറുകൾ. അരികുകളും മൂലകളും വളച്ച് നിർമിക്കാൻ സാധിക്കുമെന്നതാണ് ഈ പ്ലൈവുഡിന്റെ മേന്മ.
കാബിനറ്റ്: പിയു ലാക്കർ ഫിനിഷുളള പ്ലൈവുഡ് കൊണ്ടാണ് കാബിനറ്റുകൾ. ഫ്ലെക്സിബിൾ പ്ലൈവുഡ് കൊണ്ട് നിർമിച്ച കർവ്ഡ് ഷട്ടറുകൾ ആണ് ഇതിന്റെ സവിശേഷത. മൂലകൾ വളച്ചെടുക്കാൻ സാധിക്കുന്നു എന്നതാണ് ഫ്ലെക്സിബിൾ പ്ലൈവുഡിന്റെ ഗുണം. ഫ്ലോട്ടിങ് രീതിയിൽ അതായത് തറയിൽ മുട്ടാത്ത വിധത്തിലാണ് കാബിനറ്റുകൾ പണിതിരിക്കുന്നത്.
കൗണ്ടർടോപ്: കൊറിയൻ സ്റ്റോൺ ആണ് കൗണ്ടർടോപ്പിന്.
ബാക്സ്പ്ലാഷ്: വോൾപേപ്പറാണ് ബാക്സ്പ്ലാഷിന് ഉപയോഗിച്ചിട്ടുളളത്.
സിങ്ക്: ഡബിൾ ബൗൾ സ്റ്റെയിൻലെസ് സ്റ്റീൽ സിങ്കാണ് നൽകിയിട്ടുളളത്.
കടപ്പാട്
ആർഎകെ ഇന്റീരിയേഴ്സ്, കൊച്ചി