ഓട് പതിപ്പിച്ച റൂഫിൽ ചോർച്ച തടയാൻ ഒട്ടേറെ മാർഗങ്ങളുണ്ട്.
1. പ്രധാനമായും ചോർച്ച വരാൻ സാധ്യത ഉള്ളത് ഓടിട്ട റൂഫിലെ റിഡ്ജുകളിലും മൂലകളിലും ആയിരിക്കും. അത് തടയുന്നതിനായി വീതിയുള്ള മെറ്റൽ ഷീറ്റ് പാത്തിയായി ഉപയോഗിച്ചതിനുശേഷം ഓട് പാകാവുന്നതാണ്.
2. ഓട് വളരെ പഴകിയതാണെങ്കിൽ അത് മാറ്റിയതിനുശേഷം മികച്ച ക്ലാംപിങ്ങുള്ള പുതിയ മോഡലിലുള്ള സെറാമിക് അല്ലെങ്കിൽ സിമന്റിന്റെ ഓടുകൾ പാകാവുന്നതാണ്.
3. ഓട് മാറ്റുന്നില്ലെങ്കിൽ ഓട് പാകിയതിന്റെ ഇടയിലുള്ള വിടവുകൾ നല്ല സീലന്റും സിമന്റും യോജിപ്പിച്ച് അടയ്ക്കാവുന്നതാണ്.
4. ഓട് പുതിയതായി പാകുകയാണെങ്കിൽ നല്ല കനം കുറഞ്ഞ അലുമിനിയം അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചശേഷം ഓട് പാകുന്ന രീതിയും ഉണ്ട്.
വുഡൻ ഫ്ലോറിങ് മറ്റുള്ളവയെക്കാൾ ഈടു നൽകുമോ?
ഗുണമേന്മ കൂടിയ ഹാർഡ്‌വുഡ് ഫ്ലോറിങ് മറ്റു ഫ്ലോറിങ്ങുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈട് നൽകുന്നതാണ്. എന്നാൽ എംഡിഎഫ് പോലെയുള്ള എൻജിനീയേർഡ് വുഡൻ ഫ്ലോറിങ് അധികം ഈട് നൽകുന്നതല്ല.
കിച്ചൻ ഇന്റീരിയറിന് പ്ലൈ, വെനീർ എന്നിവ ഉപയോഗിക്കാമോ?
തീർച്ചയായും. IS 710 ഗ്രേഡിൽ ഉള്ള പ്ലൈവുഡും, ഈടും ഗുണമേന്മയും ഉള്ള വെനീറും ഡിസൈൻ അനുസരിച്ച് വെള്ളത്തിന്റെ ഉപയോഗം കുറഞ്ഞ സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.