ദൃശ്യം 2 എന്ന വമ്പൻ ഹിറ്റ് സിനിമയുടെ ഗതി തന്നെ മാറാൻ കാരണമായ ഒരു കഥാപാത്രം, സിനിമയിലെ പ്രധാന സാക്ഷി, ദൃശ്യത്തിൽ ജീത്തു ജോസഫ് ഒളിച്ചു വച്ച സസ്പെൻസ്. ഈ കഥാപാത്രമാകാൻ ഭാഗ്യം കിട്ടിയത് അജിത്ത് കൂത്താട്ടുകുളം എന്ന ഒരു മിമിക്രി കലാകാരനാണ്. മിമിക്രിയെ ഒരുപാടു സ്നേഹിച്ച് പ്രൊഫഷനൽ ട്രൂപ്പുകളിൽ അവസരം

ദൃശ്യം 2 എന്ന വമ്പൻ ഹിറ്റ് സിനിമയുടെ ഗതി തന്നെ മാറാൻ കാരണമായ ഒരു കഥാപാത്രം, സിനിമയിലെ പ്രധാന സാക്ഷി, ദൃശ്യത്തിൽ ജീത്തു ജോസഫ് ഒളിച്ചു വച്ച സസ്പെൻസ്. ഈ കഥാപാത്രമാകാൻ ഭാഗ്യം കിട്ടിയത് അജിത്ത് കൂത്താട്ടുകുളം എന്ന ഒരു മിമിക്രി കലാകാരനാണ്. മിമിക്രിയെ ഒരുപാടു സ്നേഹിച്ച് പ്രൊഫഷനൽ ട്രൂപ്പുകളിൽ അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യം 2 എന്ന വമ്പൻ ഹിറ്റ് സിനിമയുടെ ഗതി തന്നെ മാറാൻ കാരണമായ ഒരു കഥാപാത്രം, സിനിമയിലെ പ്രധാന സാക്ഷി, ദൃശ്യത്തിൽ ജീത്തു ജോസഫ് ഒളിച്ചു വച്ച സസ്പെൻസ്. ഈ കഥാപാത്രമാകാൻ ഭാഗ്യം കിട്ടിയത് അജിത്ത് കൂത്താട്ടുകുളം എന്ന ഒരു മിമിക്രി കലാകാരനാണ്. മിമിക്രിയെ ഒരുപാടു സ്നേഹിച്ച് പ്രൊഫഷനൽ ട്രൂപ്പുകളിൽ അവസരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യം 2 എന്ന വമ്പൻ ഹിറ്റ് സിനിമയുടെ ഗതി തന്നെ മാറാൻ കാരണമായ ഒരു കഥാപാത്രം, സിനിമയിലെ പ്രധാന സാക്ഷി, ദൃശ്യത്തിൽ ജീത്തു ജോസഫ് ഒളിച്ചു വച്ച സസ്പെൻസ്.  ഈ കഥാപാത്രമാകാൻ  ഭാഗ്യം കിട്ടിയത്  അജിത്ത് കൂത്താട്ടുകുളം എന്ന ഒരു മിമിക്രി കലാകാരനാണ്.  മിമിക്രിയെ ഒരുപാടു സ്നേഹിച്ച് പ്രൊഫഷനൽ ട്രൂപ്പുകളിൽ അവസരം ലഭിക്കുകയും ചാനൽ പരിപാടികളിൽ സ്‌കിറ്റുകൾ അവതരിപ്പിച്ച് വൈറൽ ആയി മാറുകയും ചെയ്ത കലാകാരനാണ് അജിത്ത്.  മഴവിൽ മനോരമയുടെ തകർപ്പൻ കോമഡി എന്ന മെഗാ ഹിറ്റ് കോമഡി പരിപാടിയിൽ നിറഞ്ഞു നിൽക്കുന്ന അജിത്ത് എങ്ങനെയോ ജീത്തു ജോസഫിന്റെ കണ്ണിൽ പെടുകയായിരുന്നു.  ഒരു സ്വപ്നം പോലെ ജീത്തു ജോസഫിന്റെ ഫോൺകോൾ വരികയും ദൃശ്യം 2 വിലെ ജോസിനെ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്ത കഥ അജിത്ത് കൂത്താട്ടുകുളം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു... 

 

ADVERTISEMENT

ദൃശ്യം 2 ആദ്യമായി അഭിനയിക്കുന്ന സിനിമയാണോ?

 

ദൃശ്യം ആദ്യ സിനിമയല്ല. രണ്ടുമൂന്നു സിനിമകൾ ചെയ്തിരുന്നു, ചെറിയ ചെറിയ വേഷങ്ങൾ.  അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.   മനോരമയുടെ തകർപ്പൻ കോമഡി എന്ന സ്കിറ്റ് കണ്ടിട്ടാണ് ജീത്തു സർ എന്നെ വിളിച്ച് ദൃശ്യം 2 ൽ ഒരു റോൾ ചെയ്യണം എന്ന് പറഞ്ഞത്.   

 

ADVERTISEMENT

വലിയ താരനിരയുള്ള സിനിമയിൽ പ്രാധാന്യമുള്ള വേഷം ചെയ്യാനുള്ള അവസരം. എന്ത് തോന്നുന്നു?

 

ജീത്തു സാറിന്റെ ദൃശ്യം എന്ന സിനിമ ഞാനും തിയറ്ററിൽ പോയി കണ്ടു കയ്യടിച്ചു വന്നിട്ടുണ്ട്.  അതിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല.  എല്ലാം ദൈവാനുഗ്രഹം എന്നെ പറയാനുള്ളൂ.  ദൃശ്യം കണ്ടവർക്ക് രണ്ടാം ഭാഗവും വിജയിക്കും എന്നുള്ളതിൽ ഒരു തർക്കവും ഇല്ലായിരുന്നു.  ജീത്തു സാറിന്റെ സിനിമ, ലാലേട്ടൻ, ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ട്, ഇത് പരാജയപ്പെടാൻ തരമില്ലല്ലോ.  ആ വിജയത്തിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്

 

ADVERTISEMENT

ദൃശ്യം സിനിമയിൽ അജിത്ത് ഒരു സീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നൊരു വാർത്ത കേൾക്കുന്നുണ്ടല്ലോ?

 

അങ്ങനെ ഞാനും കേട്ടു. പക്ഷേ അത് ഞാൻ അല്ല.  ദൃശ്യം തിയറ്ററിൽ കണ്ട പരിചയമേ എനിക്കുള്ളൂ.  ഞാൻ ആ ഷൂട്ടിങ് പരിസരത്തുപോലും പോയിട്ടില്ല. ദൃശ്യത്തിന്റെ മാത്രമല്ല മറ്റ് സിനിമകളുടെ ലൊക്കേഷനുകളിൽ ഒന്നും പോയി ഇങ്ങനെ നിന്നിട്ടില്ല.  എന്നെപ്പോലെയുള്ള വേറെ ആരെയോ  കണ്ടിട്ട് ആളുകൾ വെറുതെ പറയുന്നതാണ്.  ഞാൻ ആദ്യമായാണ് ജീത്തു സാറിന്റെ സിനിമയിൽ അഭിനയിക്കുന്നത്.  ദൃശ്യത്തിൽ കണ്ടത് മറ്റാരെയോ ആണ്.

 

ജീത്തു ജോസഫിന്റെ നാട്ടുകാരൻ ആണല്ലോ, മുൻ പരിചയമുണ്ടോ?

 

ജീത്തു സർ കൂത്താട്ടുകുളംകാരൻ ആണെന്ന് എനിക്കറിയാമായിരുന്നു.  എന്റെ വീടിനു വളരെ അടുത്താണ് അദ്ദേഹത്തിന്റെ വീട്, പക്ഷേ അദ്ദേഹം ഇപ്പോൾ താമസം ഇവിടെയല്ല.  ഈ പടത്തിന് വേണ്ടി വിളിച്ചപ്പോൾ എവിടെയാണ് വീട് എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു കൂത്താട്ടുകുളം ആണ്, ഞാനും കൂത്താട്ടുകുളംകാരനാണല്ലോ എന്ന് അദ്ദേഹം.  ഞാൻ പറഞ്ഞു എനിക്കറിയാം, സാറിന്റെ വീടെല്ലാം അറിയാം എന്ന്.  

 

സർ തകർപ്പൻ കോമഡി കണ്ടിട്ട് ഇഷ്ടപ്പെട്ടാണ് എന്നെ വിളിച്ചത്.  ഞാനും രാജേഷ് പറവൂരും സുമേഷും അതിൽ ഉണ്ടായിരുന്നു.  ലോക്ഡൗൺ സമയത്ത് തകർപ്പൻ കോമഡി വൈറൽ ആയിരുന്നു.  അതിന്റെ ഒരുപാടു വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു.  അങ്ങനെ അത് ഒരുപാടു പോപ്പുലർ ആയി.  എന്റെ കുറെ സ്കിറ്റുകൾ വൈറൽ ആയിരുന്നു.  പിന്നെ ദൃശ്യത്തിന്റെ ഒരു കോമഡി വേർഷൻ ചെയ്തിരുന്നു.  

 

ദൃശ്യം രണ്ടാം ഭാഗത്തിനു വേണ്ടി സർ വിളിച്ചപ്പോൾ ആദ്യം ഒന്ന് പേടിച്ചു. ഫോട്ടോ അയച്ചു തരാൻ പറഞ്ഞപ്പോൾ പോലും കൈ വിറച്ചിട്ട് സ്വന്തമായി സെൽഫി എടുക്കാൻ പറ്റുന്നില്ലായിരുന്നു.  ഞാൻ സാറിനെ വിളിച്ചു, സ്റ്റുഡിയോയിൽ പോയി ഫോട്ടോ എടുത്തു അയക്കാം എന്ന് പറഞ്ഞു.  അതൊന്നും വേണ്ട ദൃശ്യത്തിന്റെ ലൊക്കേഷൻ കാണാൻ ആ വഴി വരുന്നുണ്ടെന്നും അവിടെ വന്നാൽ മതിയെന്നും സർ പറഞ്ഞു.  അങ്ങനെ അവിടെപോയാണ് സാറിനെ കണ്ടത്.  അവിടെ വച്ച് കഥാപാത്രത്തെപ്പറ്റിയും സിനിമയെപ്പറ്റിയുമൊക്കെ പറഞ്ഞു തന്നു.  എനിക്ക് ആകെ പരിഭ്രമവും പേടിയും ഒക്കെയായിരുന്നു.   കഥ പറഞ്ഞപ്പോഴോ അഭിനയിച്ചപ്പോഴോ ഞാൻ അതിൽ ഒരു പ്രധാന കഥാപാത്രമാകും എന്ന് കരുതിയില്ല. പടം കണ്ടപ്പോൾ ഞെട്ടിപ്പോയി, ഞാൻ ഒരു പ്രസക്ത കഥാപാത്രമാണല്ലോ എന്ന് അപ്പോഴാണ് മനസ്സിലായത്.

 

സിനിമയെപ്പറ്റി കുടുംബത്തിന്റെ അഭിപ്രായം

 

വീട്ടിലുള്ളവർക്കെല്ലാം വലിയ സന്തോഷമായിരിക്കുകയാണ്.  അച്ഛനും അമ്മയും ഭാര്യയും രണ്ടു കുട്ടികളുമാണ് എന്റെ കുടുംബം.  മക്കൾ ത്രില്ലടിച്ചിരിക്കുകയാണ്.  സാധാരണ ഞാൻ കോമഡി ചെയ്താൽ എന്റെ മുഖത്തും ഒരു ചിരി ഉണ്ടാകും.  പക്ഷേ ഈ സിനിമയിൽ ഞാൻ ചിരിച്ചിട്ടില്ല.  വളരെ സീരിയസ് ആയ കഥാപാത്രം.  കുട്ടികൾ പറഞ്ഞു പപ്പാ വളരെ നന്നായി ചെയ്തിട്ടുണ്ട്, കുട്ടികൾക്ക് ഒരുപാടു ഇഷ്ടപ്പെട്ടു, സുഹൃത്തുക്കൾക്കും നാട്ടുകാർക്കും എല്ലാം വലിയ സന്തോഷമായി.  ഒരുപാടു പേര് വിളിക്കുന്നുണ്ട് ഫോണിന് വിശ്രമമില്ലാതായി.

 

മിമിക്രി രംഗത്തേക്കുള്ള കടന്നുവരവ്?

 

ഞാൻ കോളജിൽ പഠിക്കുമ്പോൾ തന്നെ മിമിക്രി അവതരിപ്പിക്കുമായിരുന്നു.  ഞങ്ങൾ നാലഞ്ചു കൂട്ടുകാർ ചേർന്ന് കോളജിലും ഉത്സവങ്ങളിലും ഒക്കെ പരിപാടി അവതരിപ്പിക്കാൻ പോകും.  അതിനു ശേഷം മരപ്പണിക്ക് പോകുമായിരുന്നു.  പിന്നീട് കൊച്ചിൻ സാഗർ എന്ന അബി ചേട്ടന്റെ ട്രൂപ്പിൽ കളിച്ചു, അവിടെ നിന്ന് കൊച്ചിൻ കലാഭവൻ, അങ്ങനെ കുറെ ട്രൂപ്പിൽ കളിച്ചു.  അതിനിടയിലാണ് ഉല്ലാസ് പന്തളത്തിനെ പരിചയപ്പെടുന്നതും കോമഡി സ്റ്റാർസ്സിൽ അവസരം ലഭിക്കുന്നതും.  പിന്നീട് ഒരുപാടു ചാനൽ പരിപാടികളിൽ പങ്കെടുത്തു.  ഗൾഫ് സ്റ്റേജ് പരിപാടികളിലും പങ്കെടുക്കാൻ സാധിച്ചു.  കോവിഡ് വന്നതോടെ സ്റ്റേജ് പരിപാടികളൊക്കെ നിന്നുപോയി.  തകർപ്പൻ കോമഡിയും നിർത്തിവച്ചു.  ആ സമയത്താണ് ജീത്തു സാർ വിളിച്ചത്.

 

മോഹൻലാലിനോടൊപ്പം അഭിനയിച്ച അനുഭവം

 

അതൊക്കെ ഒരു സ്വപ്നം പോലെ തോന്നുന്നു.  നമ്മളൊക്കെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വലിയ സൂപ്പർ താരമല്ലേ ലാലേട്ടൻ.  അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിയുക എന്നുള്ളത് സ്വപ്നം സത്യമായതുപോലെയാണ്.  സിനിമയിൽ അഭിനയിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഞാൻ ആഗ്രഹിച്ചതിനേക്കാൾ കൂടുതലാണ് ഇപ്പോൾ കിട്ടിയത്.  അദ്ദേഹത്തെ കാണുമ്പൊൾ എങ്ങനെ പെരുമാറണം എന്നൊക്കെ പേടി ഉണ്ടായിരുന്നു.  ജീത്തു സർ പറഞ്ഞു പേടിക്കുകയൊന്നും വേണ്ടെന്ന്.  

ഷൂട്ടിന് സമയമായപ്പോൾ ലാലേട്ടൻ വന്നു "ആരാണ് ജോസ് ചെയ്യുന്നത്" എന്ന് ചോദിച്ചു.  ജീത്തു സർ പറഞ്ഞു അജിത്താണ് ജോസ് ആയി ചെയ്യുന്നത്, പുള്ളി ഒരു കോമഡി താരമാണ് എന്ന്.  ലാലേട്ടൻ എന്നോട് ചോദിച്ചു നമ്മൾ മുൻപ് കണ്ടിട്ടുണ്ടോ സംസാരിച്ചിട്ടുണ്ടോ എന്ന്.  ഞാൻ പറഞ്ഞു ഇല്ല ലാലേട്ടാ ഞാൻ ആദ്യമായാണ് കാണുന്നത്, അപ്പോൾ ലാലേട്ടൻ പറഞ്ഞു ഞാൻ മുൻപ് സംസാരിച്ചിട്ടുള്ളതുപോലെ തോന്നുന്നു എന്ന്, അപ്പോഴേക്കും ഞാൻ കൂൾ ആയി തുടങ്ങി.  പിന്നെ ആ സീൻ എങ്ങനെ ചെയ്യണം എന്നൊക്കെ അദ്ദേഹം പറഞ്ഞു തന്നു.  സംസാരിക്കാൻ താല്പര്യമില്ലാത്ത ഒരാളോട് ലാലേട്ടൻ സംസാരിക്കുന്ന ഒരു സീൻ ആയിരുന്നു. ചെയ്തു കഴിഞ്ഞപ്പോൾ തോളത്തു തട്ടി നന്നായി എന്ന് പറഞ്ഞു.  അതിനു ശേഷമാണ് സമാധാനമായത്.  പുതിയ ആൾക്കാർക്ക് ടെൻഷൻ വരാത്ത രീതിയിൽ നമ്മളെ ചേർത്തുപിടിക്കുന്ന ആളാണ് ലാലേട്ടൻ.

 

ലൊക്കേഷനിലെ അനുഭവം 

 

എല്ലാവരെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയിട്ടാണ്  റൂമിൽ താമസിപ്പിക്കുന്നത്.  അധികം ആരോടും മിണ്ടാനോ കളി പറയാനോ പറ്റില്ല.  കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്നുണ്ടെന്ന് ജീത്തു സർ ഉറപ്പാക്കും.  ആ സമയത്തു ഏതൊക്കെയോ പടങ്ങൾ കോവിഡ് കാരണം നിന്നുപോയിരുന്നു.   ഷൂട്ടിങ് മുടങ്ങാൻ പാടില്ല എല്ലാവരും സൂക്ഷിക്കണം എന്ന് ജീത്തു സർ പറഞ്ഞു.  ആർക്കും പുറത്തുപോകാൻ പറ്റില്ല.   എല്ലാവരെയും പരിചയപ്പെടാൻ കഴിഞ്ഞു.  പിന്നെ കാണികളൊന്നും ഉണ്ടായിരുന്നില്ല, ഞങ്ങൾ അഭിനയിക്കുന്ന കുറച്ചുപേർ മാത്രം.  എല്ലാവരും നന്നായി പെരുമാറി.  വളരെ നല്ല അനുഭവമായിരുന്നു.   

 

പുതിയ ചിത്രങ്ങൾ?

 

ദൃശ്യം കണ്ടിട്ട് പലരും വിളിച്ച് നല്ല അഭിപ്രായം പറയുന്നുണ്ട്,.  നല്ല സിനിമകളിൽ  അവസരം കിട്ടുമെന്ന് പ്രത്യാശിക്കുന്നു.  മിമിക്രിക്കാരനായ ഞാൻ ഒരു സീരിയസ് വേഷമാണ് ദൃശ്യം 2ൽ ചെയ്തത്.  ഞാൻ ചെയ്തത് നന്നായി, ഉറപ്പായും നല്ല അവസരങ്ങൾ കിട്ടുമെന്ന് കൂട്ടുകാരൊക്കെ പറയുന്നു.  മിമിക്രിക്കാരൻ ആകണമെന്നായിരുന്നു ആദ്യം ആഗ്രഹം.  അബി ഇക്ക, നാദിർഷക്ക ഒക്കെ അമ്പലത്തിലൊക്കെ പരിപാടി അവതരിപ്പിക്കുന്നത് കണ്ടാണ് വളർന്നത്.   അന്ന് മനസ്സിൽ കേറിയ ആഗ്രഹമാണ്.  ആ ആഗ്രഹം നിറവേറി.  

പ്രഫഷനൽ ട്രൂപ്പിൽ ഒക്കെ കളിക്കാൻ പറ്റി ആ രംഗത്ത്  പേരെടുക്കാൻ കഴിഞ്ഞു.   പിന്നെ സിനിമയിൽ അഭിനയിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ടായിരുന്നു.  ഞാൻ ചാൻസ് ചോദിച്ചൊന്നും പോയിട്ടില്ല, എന്റെ പ്രതീക്ഷക്കും അപ്പുറമാണ് ഇപ്പോൾ കിട്ടിയത്.   ഇത് ദൈവം തമ്പുരാൻ കൊണ്ടുതന്നതാണ്.  സിനിമ കിട്ടിയാൽ ഇനിയും സന്തോഷത്തോടെ ചെയ്യും.  എന്നാലും കോമഡി പരിപാടികൾ വിടില്ല, സ്റ്റേജ് പ്രോഗ്രാം കിട്ടിയാലും ചെയ്യും, അതാണല്ലോ നമ്മുടെ അന്നം.    

 

കോവിഡ് ആയതിനു ശേഷം സ്റ്റേജ് പരിപാടികൾ മുടങ്ങിക്കിടക്കുകയാണ്.  ഇപ്പോഴും ചാനലുകളിൽ പ്രോഗ്രാം ഉണ്ട്.  ഏറ്റവും വലിയ സന്തോഷം എന്ന് പറയുന്നത് ഒരു ചാനലിൽ ഞാൻ കളിച്ച ഫ്ലോറിൽ നാളെ ഗസ്റ്റ്  ആയി ചെന്നിരിക്കാൻ ക്ഷണമുണ്ട് എന്നുള്ളതാണ്.  എന്നെപ്പോലെ ഒരു കലാകാരന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ അംഗീകാരമാണ് അത്.   ലാലേട്ടനോടൊപ്പം അഭിനയിക്കണമെന്നുള്ള വലിയ ഒരാഗ്രഹം സാധിച്ചു, ഇനി മമ്മൂക്കയോടോപ്പവും ഫഹദ് ഫാസിലിനോടൊപ്പവും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്.  ഞാൻ പ്രതീക്ഷിക്കാതെയാണ് എനിക്ക് എല്ലാം കിട്ടിയത് അതുപോലെ എല്ലാം നടക്കും എന്നൊരു വിശ്വാസമുണ്ട്.