നടി ലെന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ കണ്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകർ. വലിയൊരു ചില്ല് കഷ്ണം കടിച്ചുമുറിച്ച് തിന്നുന്നു.
‘ദ് ആർട് ഓഫ് ഈറ്റിങ് ഗ്ലാസ്’ എന്നു പറഞ്ഞാണ് ലെന ചില്ലു തിന്നുന്നത്. രസകരമായ കമന്റുകളാണ് വിഡിയോയുടെ താഴെ വരുന്നതും. ‘ടൈഗർ ബിസ്ക്കറ്റുപോലെയാണ് ലെന ചില്ലു കഴിക്കുന്നതെന്നും ഭയങ്കരമായി പോയെന്നും ആരാധകർ പറയുന്നു.
എന്നാൽ ഇത് ഒറിജിനൽ ചില്ലാണോ അതോ ഐസ് കഷ്ണമാണോ എന്നാണ് മറ്റുചിലരുടെ സംശയം. എന്തായാലും വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു.