കഴിഞ്ഞ രണ്ടുദിവസങ്ങളായി ട്രോളന്മാരുടെ പ്രിയതാരം ലെനയാണ്. നടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തൊരു വിഡിയോ ആണ് ട്രോളന്മാർ ഏറ്റെടുത്തത്. ലെനയൊരു ചില്ലുകഷ്ണം കടിച്ചു മുറിച്ചു തിന്നുന്നു എന്ന പേരില്‍ വിഡിയോ പുറത്തിറങ്ങിരുന്നു. ‘ദ് ആര്‍ട്ട് ഓഫ് ഈറ്റിങ് ഗ്ലാസ് എന്ന തലകെട്ടോടെയാണു ലെന ഇസ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്തായാലും സംഭവം സോഷില്‍ മീഡിയ ഏറ്റെടുത്തു. മാത്രമല്ല ഇതു ചില്ലു തന്നെയാണോ അതോ ഐസ് കട്ടയാണൊ എന്ന സംശയവും ചിലര്‍ ഉന്നയിച്ചു.
എന്തായാലും ട്രോള്‍ പെരുകിയതോടെ സംഭവത്തിനു വിശദീകരണവുമായി ലെന തന്നെ നേരിട്ട് രംഗത്ത് എത്തി. രണ്ടു ദിവസം മുൻപ്, ലൊക്കേഷനിൽ വച്ച് താൻ തന്നെ ഷൂട്ട് ചെയ്ത ഒരു പ്രാങ്ക് വിഡിയോ ആണ് ഇതെന്നും ആ വീഡിയോയിൽ ചവയ്ക്കുന്നത് ഗ്ലാസ് കഷ്‌ണമല്ല മറിച്ച് ആക്ഷൻ സീക്വൻസുകളിൽ ഒക്കെ ഉപയോഗിക്കുന്ന വാക്സ് ആണെന്നും ലെന പ്രതികരിച്ചു. വിഡിയോ ഇത്രയും വൈറൽ ആകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ചിരി നിര്‍ത്താനാകില്ലെന്നും ലെന പറയുന്നു.