മഴ വന്നാൽ പോപ്പിക്കുട...; ബേബിച്ചായൻ തന്ന ആ ഒരു പവനും ബേബി ശ്യാമിലി പാടിയ പാട്ടും
കേരളത്തിലെ കുടപരസ്യങ്ങളിൽ അദ്ഭുതമൊരുക്കിയ പോപ്പിയുടെ സാരഥി ടി.വി.സ്കറിയ വിടവാങ്ങുമ്പോൾ ടെലിവിഷനിലെ സജീവമായ പരസ്യയുദ്ധത്തെക്കുറിച്ച് പരസ്യ സംവിധായകനും നടനുമായ സിജോയ് വർഗീസ്... മഴയ്ക്കു പിന്നിലെ കുടയുദ്ധം. അതു പിറവിയെടുത്തത് ആലപ്പുഴയിൽ. സെന്റ് ജോർജ് അംബ്രല്ലാ മാർട്ട് പോപ്പിയും ജോൺസുമായി വഴി
കേരളത്തിലെ കുടപരസ്യങ്ങളിൽ അദ്ഭുതമൊരുക്കിയ പോപ്പിയുടെ സാരഥി ടി.വി.സ്കറിയ വിടവാങ്ങുമ്പോൾ ടെലിവിഷനിലെ സജീവമായ പരസ്യയുദ്ധത്തെക്കുറിച്ച് പരസ്യ സംവിധായകനും നടനുമായ സിജോയ് വർഗീസ്... മഴയ്ക്കു പിന്നിലെ കുടയുദ്ധം. അതു പിറവിയെടുത്തത് ആലപ്പുഴയിൽ. സെന്റ് ജോർജ് അംബ്രല്ലാ മാർട്ട് പോപ്പിയും ജോൺസുമായി വഴി
കേരളത്തിലെ കുടപരസ്യങ്ങളിൽ അദ്ഭുതമൊരുക്കിയ പോപ്പിയുടെ സാരഥി ടി.വി.സ്കറിയ വിടവാങ്ങുമ്പോൾ ടെലിവിഷനിലെ സജീവമായ പരസ്യയുദ്ധത്തെക്കുറിച്ച് പരസ്യ സംവിധായകനും നടനുമായ സിജോയ് വർഗീസ്... മഴയ്ക്കു പിന്നിലെ കുടയുദ്ധം. അതു പിറവിയെടുത്തത് ആലപ്പുഴയിൽ. സെന്റ് ജോർജ് അംബ്രല്ലാ മാർട്ട് പോപ്പിയും ജോൺസുമായി വഴി
കേരളത്തിലെ കുടപരസ്യങ്ങളിൽ അദ്ഭുതമൊരുക്കിയ പോപ്പിയുടെ സാരഥി ടി.വി.സ്കറിയ വിടവാങ്ങുമ്പോൾ ടെലിവിഷനിലെ സജീവമായ പരസ്യയുദ്ധത്തെക്കുറിച്ച് പരസ്യ സംവിധായകനും നടനുമായ സിജോയ് വർഗീസ്...
മഴയ്ക്കു പിന്നിലെ കുടയുദ്ധം. അതു പിറവിയെടുത്തത് ആലപ്പുഴയിൽ. സെന്റ് ജോർജ് അംബ്രല്ലാ മാർട്ട് പോപ്പിയും ജോൺസുമായി വഴി പിരിഞ്ഞ തൊണ്ണൂറുകളുടെ തുടക്കം കേരളത്തിലെ ടെലിവിഷനിൽ കുടപരസ്യങ്ങളുടെ ജിംഗിളുകൾ തുള്ളിതുളുമ്പിയ കാലം. ടി.വി.സ്കറിയയുടെ (ബേബി) നേതൃത്വത്തിൽ പോപ്പി എന്ന കമ്പനി രൂപം കൊള്ളുന്നത് മാസങ്ങൾ നീളുന്ന ആലോചനയ്ക്കു ശേഷമാണ്. 1992–93 കാലത്താണ് ഞാൻ ബേബിച്ചായനെ ആദ്യം കാണുന്നത്. ഞാനന്ന് പ്രശസ്ത പരസ്യ സംവിധായകൻ മാത്യുപോളിന്റെ അസിസ്റ്റന്റാണ്.
ആലപ്പുഴയിൽ ബേബിച്ചായന്റെ വീട്ടിൽ വലിയൊരു ആൽമരമുണ്ട്. വാവലുകളും പക്ഷികളും കൂട്ടമായി താമസിക്കുന്ന വലിയൊരു ആൽമരം. അതിന്റെ ചുവട്ടിലിരുന്നാണ് പരസ്യത്തെക്കുറിച്ചു ചർച്ച. മാത്യുപോൾ, ബേബിച്ചായൻ, ജെലീറ്റ പരസ്യ കമ്പനിയിലെ അവറാച്ചായൻ എന്നിവരെല്ലാമുണ്ട്. കോളജിൽനിന്ന് പഠിച്ചിറങ്ങിയ ഉടനെയാണ് ഞാൻ ഈ സംഘത്തിൽ ചേരുന്നത്. കുട്ടികളെ വച്ച് കുടകളെ എങ്ങനെ ആകർഷിക്കും എന്നതായിരുന്നു എന്റെ സംശയം. എന്നാൽ ബേബിച്ചായനോ അവറാച്ചായനോ മാത്യുപോളിനോ അക്കാര്യത്തിൽ യാതൊരു സംശയവുമില്ലായിരുന്നു. കുട്ടികൾ വന്നാൽ ഫാമിലി വരും. പിന്നെ കാര്യങ്ങൾ ക്ലിക്കാവും. പരസ്യക്കമ്പനിയുടെ ആശയം ബേബിച്ചായൻ തുറന്ന മനസ്സോടെ സ്വീകരിച്ചു. അന്നു മുതൽ ഇന്നു വരെ കേരളത്തിലെ ഒരു കുടക്കമ്പനിയും ഈ ട്രെൻഡ് മാറ്റിയിട്ടുമില്ല.
അന്ന് തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്ത ബാല താരമായിരുന്ന ബേബി ശ്യാമിലിയാണ് സെന്റ് ജോർജിനു വേണ്ടി അഭിനയിച്ചത്. ‘സ്കൂളിൽ പോകാൻ അച്ഛൻ എനിക്കെന്തൊക്കെയാ വാങ്ങിച്ചു തരുന്നത്, പുതിയ ബാഗ്, പുതിയ ഷൂസ്, പുതിയ കുട എന്റെ പഞ്ചാരക്കുട എന്നു ശ്യാമിലി പറയുന്ന പരസ്യം വലിയ ഹിറ്റായി. കമ്പനിയിൽ എല്ലാവരും ഹാപ്പി. പരസ്യം ഹിറ്റായപ്പോൾ അണിയറ ശിൽപികളെ വിളിച്ച് ബേബിച്ചൻ ഞങ്ങൾക്കൊരു പാർട്ടി തന്നു. ആലപ്പുഴ പ്രിൻസ് ഹോട്ടലിൽവച്ച് അദ്ദേഹം എനിക്ക് ഒരു പവൻ സമ്മാനിച്ചു.
സെന്റ് ജോർജിന്റെ കുട മടക്കി പോപ്പിക്കുട നിവർത്തിയ കഥയാണിനി. പുതിയ കമ്പനിയുടെ ലോഗോ ഡിസൈൻ ചെയ്യാൻ ഹൈദരാബാദിൽനിന്ന് അന്നത്തെ പ്രശസ്ത ആർടിസ്റ്റ് മൂർത്തിയെ കൊണ്ടു വന്നു. മൂർത്തി ഒരു റിസോർട്ടിൽ താമസിച്ച് ഡിസൈൻ ചെയ്യുകയാണ്. ബേബിച്ചായന്റെ പ്രഫഷണലിസം കണ്ടു പഠിക്കേണ്ടതാണ്. എല്ലാ രംഗത്തെയും പ്രശസ്തരെ കൊണ്ടുവന്നാൽ തങ്ങൾ നിർമിക്കുന്ന ഉൽപന്നം മികച്ചതാകുമെന്ന കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ട്. അപ്പോഴും പുതിയ കുടക്കമ്പനിക്ക് ഒരു ബ്രാൻഡ് നെയിം കണ്ടെത്തിയിട്ടില്ല. മനോരമയിൽ ഒരു വലിയ പരസ്യം നൽകാം. എതിരാളികൾ അറിയാതിരിക്കാൻ ബാംഗ്ലൂരിലെ പോസ്റ്റ് ബോക്സ് അഡ്രസ് വയ്ക്കാം എന്നായിരുന്നു ആശയം. അങ്ങനെ പരസ്യം വന്നു. കെട്ടു കണക്കിന് പോസ്റ്റുകളാണ് വന്നത്. ഓരോന്നും പരിശോധിച്ചെങ്കിലും തൃപ്തി പോര.
അങ്ങനെയിരിക്കുമ്പോഴാണ് ബേബിച്ചായന്റെ മൂത്ത മകൻ ഡേവിസ് ഒരു പേരു പറയുന്നത്. പേരിനു വേണ്ടി ഇനി തലപുകയ്ക്കേണ്ട. അനുയോജ്യമായ പേര് നമ്മുടെ വീട്ടിൽ തന്നെയുണ്ട്– പോപ്പി... ഡേവിസിന്റെ പ്രസ്താവനയിൽ ഞാനൊന്നു ഞെട്ടി. ഡേവിസിന്റെ അനുജൻ ഡെന്നിസിന്റെ വീട്ടിലെ വിളിപ്പേരാണ് പോപ്പി. വീട്ടിൽ സദാ നിറഞ്ഞു നിൽക്കുന്ന കളിയും ചിരിയുമായി ഓടുന്ന പോപ്പി. ആ പേര് ബേബിച്ചായൻ പെട്ടെന്നങ്ങ് സ്വീകരിച്ചു. പോപ്പിൻസ് എന്ന മിഠായി അന്ന് വലിയ പ്രശസ്തമായതുകൊണ്ടാണ് ഞാൻ പോപ്പിയെക്കുറിച്ചു സംശയിച്ചത്. എല്ലാവർക്കും പോപ്പി സ്വീകാര്യമായി. അത്തരമൊരു പേര് ഹിറ്റാകുന്ന കാര്യത്തിൽ ബേബിച്ചായന് ലവലേശം സംശയമില്ലായിരുന്നു.
അങ്ങനെ പോപ്പിയുടെ ആദ്യ ടെലിവിഷൻ പരസ്യത്തിന് അരങ്ങൊരുങ്ങി.വളരെ സിംപിളായ വരികൾ– ‘മഴ മഴ..കുട കുട മഴവന്നാൽ പോപ്പിക്കുട..’. ശരത്താണ് ആ ജിംഗിളിന് ഈണമിട്ടത്. അന്നതൊരു സംഭവമായിരുന്നു. പോപ്പിയെ കേരളത്തിലെ ടോപ്പ് ബ്രാൻഡാക്കി ഉയർത്തിയ പരസ്യമായി അത്. ഒരു ദിവസം രാവിലെ എനിക്കൊരു ഫോൺ വന്നു. സെന്റ് ജോർജ് കുടുംബത്തിലെ ജോൺസ് ഗ്രൂപ്പിൽനിന്ന്. അവർക്ക് പുതിയ പരസ്യം ചെയ്യണം. ഞാനന്ന് അസിസ്റ്റന്റാണ്. ജീവിതത്തിൽ ഇതുവരെ ഒപ്പം നടന്നത് പോപ്പിക്കൊപ്പമാണ്. അതുകൊണ്ട് മനസ്സിലൊരു വീർപ്പുമുട്ടൽ. ഞാൻ നേരേ ഗുരുവായ മാത്യുച്ചായനെ കണ്ടു. അദ്ദേഹം തുറന്ന മനസ്സോടെ പറഞ്ഞു. നിനക്ക് സ്വന്തം കാലിൽ നിൽക്കാൻ സമയമായി.പക്ഷെ ബേബിച്ചായനെ കണ്ടു പറഞ്ഞിട്ടു പോകണം. ഞാൻ പേടിച്ചു പേടിച്ചാണ് ബേബിച്ചായന്റെ അടുത്തു പോയത്. കടയിലെ ബേബിച്ചായൻ കൂടുതൽ ഗൗരവക്കാരനാണെന്നു കരുതി വീട്ടിൽ പോയി കണ്ടു. കാര്യം പറഞ്ഞു.
രണ്ടു കയ്യും തലയിൽ വച്ച് ബേബിച്ചായൻ എന്നെ അനുഗ്രഹിച്ചു. പരസ്യരംഗത്ത് വലിയ ആളായി വരുമെന്ന് ആശീർവാദം. ഒപ്പം, നമ്മൾ ഇനി കാണില്ല കേട്ടോ എന്നും പറഞ്ഞതോടെ എന്റെ നെഞ്ചു പിടഞ്ഞു. ജോൺസിന്റെ പരസ്യം വൈകാതെ ഞാൻ ചെയ്തു ‘ഉണ്ണിക്കിന്നൊരു കുട വേണം ഉമ്മ കൊടുക്കാൻ കുട വേണം’– ആ പരസ്യം ഹിറ്റായതോടെ പരസ്യ സംവിധാന രംഗത്ത് എനിക്കൊരു വിലാസമായി. എന്നാൽ പോപ്പിയുണ്ടോ വിടുന്നു. മാത്യുച്ചായനും ശരത്തും കൂടി അടുത്ത സൂപ്പർ ഹിറ്റ് പുറത്തിറക്കി–‘വടികൊണ്ടു തല്ലല്ലേ സാറെ... പോപ്പിക്കുട കൊണ്ടു തല്ലിക്കോ വേണേ...’
കേരളത്തിലെ ഓരോ മഴക്കാലവും അങ്ങനെ കുടപ്പരസ്യങ്ങൾ കൊണ്ടു വർണാഭമായി. ടെലിവിഷൻ പരസ്യ രംഗങ്ങളെതന്നെ ഉണർത്തിയ ആ മുന്നേറ്റത്തിന് നന്ദി ഒരുപാടുണ്ട് ബേബിച്ചായാ....പ്രണാമം.