അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആൻഡ് ആര്‍ട്ടില്‍ നിന്ന് നടന്‍ വില്‍ സ്‌മിത്ത് രാജിവച്ചു. ഓസ്‌കര്‍ വേദിയില്‍ അവതാരകൻ ക്രിസ് റോക്കിനെതല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഏപ്രിൽ 18ന് യോഗം ചേരാനിരിക്കേയാണ് വില്‍ സ്‌മിത്തിന്‍റെ രാജി. അക്കാദമി അര്‍പ്പിച്ച വിശ്വാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആൻഡ് ആര്‍ട്ടില്‍ നിന്ന് നടന്‍ വില്‍ സ്‌മിത്ത് രാജിവച്ചു. ഓസ്‌കര്‍ വേദിയില്‍ അവതാരകൻ ക്രിസ് റോക്കിനെതല്ലിയ സംഭവത്തില്‍ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാന്‍ ഏപ്രിൽ 18ന് യോഗം ചേരാനിരിക്കേയാണ് വില്‍ സ്‌മിത്തിന്‍റെ രാജി. അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് വിൽ സ്‌മിത്ത് വ്യക്തമാക്കി. ഓസ്‌കര്‍ വേദിയിലെ തന്‍റെ പെരുമാറ്റം മാപ്പര്‍ഹിക്കാത്തതെന്നും ഏത് ശിക്ഷാവിധിയും സ്വീകരിക്കാന്‍ സന്നദ്ധനെന്നും സ്‌മിത്ത് അറിയിച്ചു.

ADVERTISEMENT

ഫിലിം അക്കാദമിയുടെ പ്രസിഡന്റ് ഡേവിഡ് റൂബിൻ വിൽ സ്മിത്തിന്റെ രാജി സ്വീകരിച്ചതായി അറിയിച്ചു. അക്കാദമിയുടെ പെരുമാറ്റ മാനദണ്ഡങ്ങൾ ലംഘിച്ചതിന് സ്മിത്തിനെതിരായ അച്ചടക്ക നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡേവിഡ് വ്യക്തമാക്കി.

ADVERTISEMENT

അതേസമയം തല്ല് വിവാദത്തിൽ അവതാകരന്‍ ക്രിസ് റോക്കിനോട് മാപ്പ് പറഞ്ഞ് അക്കാദമി രംഗത്തുവന്നു. വേദിയില്‍ ക്രിസ് റോക്കിനുണ്ടായ അപമാനത്തില്‍ മാപ്പ് ചോദിക്കുവെന്ന് അക്കാദമി അറിയിച്ചു. ക്രിസ് റോക്കിനെ തല്ലിയ നടന്‍ വില്‍ സ്മിത്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാണെന്ന് ഓസ്കർ ചടങ്ങിന്റെ പ്രൊഡ്യൂസർ വില്‍ പാക്കര്‍ അറിയിച്ചു. ക്രിസിന് പരാതിയുണ്ടെങ്കില്‍ മാത്രമേ അറസ്റ്റ് സാധ്യമാകൂ. എന്നാല്‍ അദ്ദേഹം അതിന് തയാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ADVERTISEMENT

ഏപ്രില്‍ 18 ന് നടക്കുന്ന യോഗത്തില്‍ വിൽ സ്മിത്തിനെതിരെ എന്ത് അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് അക്കാദമി അംഗങ്ങള്‍  ചര്‍ച്ച ചെയ്യും. വില്‍ സ്മിത്തിനെ അക്കാദമിയില്‍ നിന്ന് ആജീവനാന്തം വിലക്കാനും സാധ്യതയുണ്ട്.

ക്രിസ് റോക്കിനെ തല്ലിയ സംഭവത്തിന് ശേഷം പരിപാടിയില്‍ നിന്ന് പുറത്ത് പോകാന്‍ വില്‍ സ്മിത്തിനോട് ആവശ്യപ്പെട്ടതായി അക്കാദമി വെളിപ്പെടുത്തിയിരുന്നു. വിൽ സ്മിത്ത് അത് അനുസരിച്ചില്ലെന്നും വിഷയത്തെ അദ്ദേഹത്തിന് മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നുവെന്നും അക്കാദമി പറഞ്ഞു.