പഴയകാല നടി രാധയുടെ മകളും നടിയുമായ കാർത്തിക നായരുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത് വമ്പൻ താരനിര. കാസര്‍കോട് രവീന്ദ്രന്‍ മേനോന്റെയും കെ. ശര്‍മ്മിളയുടെയും മകന്‍ രോഹിത് മേനോന്‍ ആണ് കാർത്തികയുടെ വരൻ. രാധയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയകാല നടി രാധയുടെ മകളും നടിയുമായ കാർത്തിക നായരുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത് വമ്പൻ താരനിര. കാസര്‍കോട് രവീന്ദ്രന്‍ മേനോന്റെയും കെ. ശര്‍മ്മിളയുടെയും മകന്‍ രോഹിത് മേനോന്‍ ആണ് കാർത്തികയുടെ വരൻ. രാധയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം. ഇന്ത്യൻ സിനിമാലോകത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്ത വിവാഹം സുഹൃത്തുക്കളുടെ സംഗമവേദി കൂടിയായി.

കാർത്തിക നായരുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വമ്പൻ താരനിര

ചുവന്ന സാരിയിൽ അതിമനോഹരിയായാണ് കാർത്തിക എത്തിയത്.  സുഹാസിനി, രാധിക, മേനക, രേവതി പൂർണിമ തുടങ്ങി നിരവധി താരങ്ങളാണ് വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ആന്ധ്രയിൽ നിന്ന് മെ​ഗാസ്റ്റാർ ചിരഞ്ജീവിയും ബോളിവുഡ് താരം ജാക്കി ഷ്‌റോഫും വിവാഹത്തിൽ പങ്കെടുക്കാനെത്തിയത് ചടങ്ങിന് മാറ്റുകൂട്ടി.

കാർത്തിക നായരുടെ വിവാഹ ചടങ്ങുകളിൽനിന്നും
ADVERTISEMENT

വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീത് ചടങ്ങിലും നിരവധി താരങ്ങളാണ്‌ എത്തിയത്. സോനാ നായര്‍, ജലജ, മേനക, വനിത, ശ്രീലക്ഷ്മി എന്നിവരും നടൻ  ജയസൂര്യ അടക്കമുള്ള താരങ്ങൾ കല്യാണ റിസപ്ഷനും എത്തിയിരുന്നു.

മലയാള സിനിമയിലെ എൺപതുകളിലെ ആവേശമായിരുന്നു നടി അംബികയുടെ അനുജത്തിയും തമിഴ് മലയാളം നടിയുമായി രാധ. ആ നടിയുടെ മകൾ എന്നപേരിലാണ് കാർത്തിക നായർ കൂടുതൽ അറിയപ്പെടുന്നത്. അംബികയുടെയും രാധയുടെയും സിനിമാ സുഹൃത്തുക്കൾ വിവാഹച്ചടങ്ങിൽ പങ്കെടുത്തതോടെ തിരുവനന്തപുരത്ത് രാധയുടെ സ്വന്തം കൺവെൻഷൻ സെന്ററായ ഉദയ്പാലസ് താരങ്ങളുടെ സംഗമ വേദിയായി മാറി.

കാർത്തിക നായരുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വമ്പൻ താരനിര
ADVERTISEMENT

മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ  സിനിമകളിൽ വേഷമിട്ട താരമാണ് കാർത്തിക നായർ.  ലെനിന്‍ രാജേന്ദ്രന്റെ ‘മകരമഞ്ഞ്’ എന്ന സിനിമയിലൂടെയാണ് കാർത്തിക മലയാളത്തിൽ.  ‘കമ്മത്ത് ആന്‍റ് കമ്മത്ത്’ എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.  തമിഴില്‍ വന്‍ വിജയമായ ‘കോ’ എന്ന ചിത്രത്തിലും കാര്‍ത്തിക വേഷമിട്ടു. ‘പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്ന തമിഴ് സിനിമയിലാണ് കാർത്തിക ഒടുവിൽ അഭിനയിച്ചത്.