ക്ലാസ്മേറ്റ്സ് ആയ സുചിത്രയും സോന നായരും; രണ്ടുപേരും ചെറുപ്പമെന്ന് ആരാധകരും
വർഷങ്ങൾക്കു ശേഷം സഹപാഠിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടി സുചിത്ര മുരളി. നടി സോനാ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കാലങ്ങൾക്ക് ശേഷം സഹപാഠിയെ കണ്ടുമുട്ടി എന്ന് സുചിത്ര കുറിച്ചത്. സോനാ നായരും സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. കെഎച്ച്എൻഎ എന്ന അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒരു

വർഷങ്ങൾക്കു ശേഷം സഹപാഠിയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് നടി സുചിത്ര മുരളി. നടി സോനാ നായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കാലങ്ങൾക്ക് ശേഷം സഹപാഠിയെ കണ്ടുമുട്ടി എന്ന് സുചിത്ര കുറിച്ചത്. സോനാ നായരും സുചിത്രയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരം വുമൻസ് കോളജിലാണ് ഇരുവരും ഒന്നിച്ച് പഠിച്ചത്.
കെഎച്ച്എൻഎ എന്ന അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ അമേരിക്കയിലെ ഹൂസ്റ്റണിൽ എത്തിയതായിരുന്നു സോന. സുചിത്ര വർഷങ്ങളായി അമേരിക്കയിലാണ് കുടുംബസമേതം താമസം.
‘‘ഒരുപാട് കാലത്തിന് ശേഷം എന്റെ സഹപാഠിയെ കണ്ടുമുട്ടിയത് അദ്ഭുതകരമായ ഒരനുഭവമായിരുന്നു. നല്ല മനസ്സിനുടമയായ സോന’’.–ചിത്രം പങ്കുവച്ചുകൊണ്ട് സുചിത്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സഹപാഠികൾ ഇപ്പോഴും ചെറുപ്പമായി തന്നെ ഇരിക്കുന്നുവെന്നും ഈ സൗഹൃദം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെയെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നു.
കെഎച്ച്എൻഎ ഹൂസ്റ്റൺ 2023 യിൽ പങ്കെടുക്കാൻ അമേരിക്കയിൽ എത്തി, കൂൾ ഹൂസ്റ്റൺ, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് തന്നെ രസകരമാണ് എന്നാണ് സോന നായർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്. നടിമാരായ ആശ ശരത്ത്, ദിവ്യ ഉണ്ണി, ലക്ഷ്മി ഗോപാലസ്വാമി എന്നിവർ നൃത്തവേഷത്തിൽ നിൽക്കുന്ന ചിത്രവും സോന പങ്കുവച്ചിട്ടുണ്ട്. ബാലതാരം ദേവനന്ദയുടെ ചിത്രവും സോന പങ്കുവച്ചതിൽ ഉൾപ്പെടുന്നു.
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സജീവമായിരുന്ന താരമാണ് സുചിത്ര. 1978 ൽ ആരവം എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ സുചിത്ര 1990 ൽ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലുടെ നായികാതാരമായി. പിന്നീട് സഹോദരിയായും സഹനായികയായുമൊക്കെ മലയാളികളുടെ മനസ്സിൽ ഇടംനേടി.
വിവാഹ ശേഷം ഭർത്താവ് മുരളിക്കൊപ്പം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സുചിത്രയ്ക്ക് നേഹ എന്ന ഒരു മകളാണ് ഉള്ളത്.