അളിയാ, ഇനി അവള്‍ നിന്റെ ഉത്തരവാദിത്തം: ഇമോഷനലായി ചക്കിയും കണ്ണനും
വിവാഹ നിശ്ചയ ചടങ്ങിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് മാളവിക ജയറാം. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘‘എന്റെ ജീവിതത്തിലെ പ്രണയവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. എനിക്കിതൊരു ഇമോഷനല്‍ റോളര്‍ കോസ്റ്ററാണ്. ഈ ദിവസത്തിനായി ഞാനും നവനീതും എന്നും

വിവാഹ നിശ്ചയ ചടങ്ങിന്റെ സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് മാളവിക ജയറാം. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘‘എന്റെ ജീവിതത്തിലെ പ്രണയവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു. എനിക്കിതൊരു ഇമോഷനല്‍ റോളര്‍ കോസ്റ്ററാണ്. ഈ ദിവസത്തിനായി ഞാനും നവനീതും എന്നും നന്ദിയുള്ളവരായിരിക്കും’’.– ചിത്രങ്ങള്‍ പങ്കുവച്ച് മാളവിക കുറിച്ചു.
നവീനിതിന്റെ കൈയില്‍ മോതിരം അണിയിക്കുന്നതും ഇരുവരും പരസ്പരം മാലയിടുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. കരച്ചില്‍ അടക്കാനാകാതെ ജയറാമിനെയും പാര്‍വതിയെയും കാളിദാസനെയുമെല്ലാം കെട്ടിപ്പിടിക്കുന്ന മാളവികയെയും ചിത്രങ്ങളില്‍ കാണാം.
നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ നേരത്തേ ജയറാമും കാളിദാസും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് നവനീത് ഗിരീഷ് എന്ന ഭാവി മരുമകനെ ജയറാം പരിചയപ്പെടുത്തിയിരുന്നു. ‘‘എന്‍റെ ചക്കിക്കുട്ടന്‍റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്. നവ് ഗിരീഷ്, രണ്ടുപേർക്കും ജീവിതകാലം മുഴുവൻ എല്ലാവിധ മംഗളങ്ങളും നേരുന്നു.’’–ജയറാമിന്റെ വാക്കുകൾ.
‘‘അളിയാ, ഇനി അവള്‍ നിന്റെ ഉത്തരവാദിത്തം’’ എന്നായിരുന്നു കാളിദാസ് ചിത്രം പങ്കുവച്ചുകൊണ്ട‍് എഴുതിയത്.
വ്യാഴാഴ്ച കൂർഗ് ജില്ലയിലെ മടിക്കേരിയിൽ വച്ചായിരുന്നു നവനീത് ഗിരീഷുമായുള്ള മാളവികയുടെ വിവാഹനിശ്ചയം നടന്നത്. പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന നവനീത് പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യുഎന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ്.
2024 മേയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് മാളവിക ജയറാമിന്റെയും നവനീത് ഗിരീഷിന്റെയും വിവാഹം.