കേരളത്തിന് ഒരു കോടി രൂപ പ്രളയത്തിനു നൽകി; വിജയകാന്ത് എങ്ങനെ ‘ക്യാപ്റ്റനായി’
‘ക്യാപ്റ്റൻ പ്രഭാകരൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പേരിനൊപ്പം ‘ക്യാപ്റ്റൻ’ പദവി സ്വന്തമാക്കിയ തമിഴകത്തിന്റെ കലാകാരനാണ് ജനപ്രിയ താരം വിജയകാന്ത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരേ പോലെ ആരാധകരുള്ള സൂപ്പർ സ്റ്റാർ. വിജയകാന്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമയായിരുന്നു ‘ക്യാപ്റ്റൻ പ്രഭാകരൻ’.
‘ക്യാപ്റ്റൻ പ്രഭാകരൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പേരിനൊപ്പം ‘ക്യാപ്റ്റൻ’ പദവി സ്വന്തമാക്കിയ തമിഴകത്തിന്റെ കലാകാരനാണ് ജനപ്രിയ താരം വിജയകാന്ത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരേ പോലെ ആരാധകരുള്ള സൂപ്പർ സ്റ്റാർ. വിജയകാന്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമയായിരുന്നു ‘ക്യാപ്റ്റൻ പ്രഭാകരൻ’.
‘ക്യാപ്റ്റൻ പ്രഭാകരൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പേരിനൊപ്പം ‘ക്യാപ്റ്റൻ’ പദവി സ്വന്തമാക്കിയ തമിഴകത്തിന്റെ കലാകാരനാണ് ജനപ്രിയ താരം വിജയകാന്ത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരേ പോലെ ആരാധകരുള്ള സൂപ്പർ സ്റ്റാർ. വിജയകാന്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമയായിരുന്നു ‘ക്യാപ്റ്റൻ പ്രഭാകരൻ’.
‘ക്യാപ്റ്റൻ പ്രഭാകരൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ പേരിനൊപ്പം ‘ക്യാപ്റ്റൻ’ പദവി സ്വന്തമാക്കിയ തമിഴകത്തിന്റെ കലാകാരനാണ് ജനപ്രിയ താരം വിജയകാന്ത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരേ പോലെ ആരാധകരുള്ള സൂപ്പർ സ്റ്റാർ.
വിജയകാന്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമയായിരുന്നു ‘ക്യാപ്റ്റൻ പ്രഭാകരൻ’. വീരപ്പന്റെ ജീവിതം കേന്ദ്രീകരിച്ച് ഒരുക്കിയ സിനിമ 100 ദിവസത്തിലധികമാണ് തിയറ്ററുകൾ നിറഞ്ഞോടിയത്. സത്യമംഗലം കാട്ടിൽ വിഹരിക്കുന്ന വീരഭദ്രൻ എന്ന കൊള്ളക്കാരനെ പിടിക്കുവാൻ വരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായാണ് വിജയകാന്ത് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. സംഘട്ടന രംഗങ്ങളിൽ കൃത്യതയും ചടുലതയും പുലർത്തുന്ന വിജയകാന്തിന്റെ മികച്ച ഫൈറ്റുകൾ കൊണ്ട് സമ്പന്നമായ ഈ ചിത്രത്തിനു ശേഷമാണ് വിജയ കാന്തിനെ ‘ക്യാപ്റ്റൻ’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്.
സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും മുൻനിരയിലായിരുന്നു വിജയകാന്ത്. ഒരു കാലത്ത് ജയലളിതയ്ക്കും കരുണാനിധിക്കും എതിരെ ശബ്ദം ഉയർത്തിയിരുന്ന പ്രതിപക്ഷ നേതാവ്. ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011-ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തിരഞ്ഞെടുപ്പിനെ നേരിട്ടത്.
സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പകരക്കാരനായാണ് വിജയകാന്ത് അറിയപ്പെട്ടിരുന്നത്. വിജയകാന്തിന്റെ ഉയർന്ന മൂല്യബോധം അദ്ദേഹത്തിനെ എപ്പോഴും തുണച്ചിട്ടുണ്ട്. അതൊന്നുകൊണ്ടുമാത്രം നടൻ, രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹത്തിന് ചുറ്റും ഒരു വലിയ ആരാധക വൃന്ദം എപ്പോഴും ഉണ്ടായിരുന്നു.
താരമൂല്യമുള്ള ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴും താൻ ഉയർത്തിപ്പിടിച്ചിരിക്കുന്ന മൂല്യങ്ങളെ കൈവെടിയാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മധുരയിൽ ജനിച്ചു വളർന്ന അദ്ദേഹം തന്റെ നാടിനോടുള്ള ഇഷ്ടം എന്നും മനസ്സിൽ സൂക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ തമിഴ് സിനിമകളിൽ മാത്രം അഭിനയിച്ചിരുന്ന ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് വിജയകാന്ത്. അഭിനയം സിനിമയിൽ മാത്രം മതിയെന്നു വിശ്വസിച്ച അദ്ദേഹം പലപ്പോഴും തനി ഗ്രാമീണനായാണ് തന്റെ മുന്നിലെത്തുന്നവരോട് ഇടപഴകിയിരുന്നത്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള സിനിമകളിലെ ത്യാഗിയായ നായകകഥാപാത്രമായും, വില്ലനായും ഒക്കെ അദ്ദേഹം വെള്ളിത്തിരയിൽ തിളങ്ങി. ഒരുകാലത്ത് തമിഴ് സിനിമയുടെ വിപണി സാധ്യതകളെ ഒന്നാം നിരയിൽ എത്തിക്കാൻ വിജയകാന്ത് എന്ന ഒരൊറ്റ പേര് മാത്രം മതിയായിരുന്നു. 90 കളിൽ, രജനികാന്ത്, കമൽഹാസൻ തുടങ്ങി മുൻ നിര നായകന്മാർ അരങ്ങു വാഴുന്ന കാലത്ത് സ്വതസിദ്ധമായ കഴിവുകൊണ്ട് തനിക്കു മാത്രമായ ഒരു സിംഹാസനം ഒരുക്കിയ നടനായിരുന്നു അദ്ദേഹം. ആക്ഷൻ രംഗങ്ങളിലെ വിജയകാന്തിന്റെ ബാക്ക് കിക്കിനും ഒട്ടേറെ ആരാധകരുണ്ട്.
പ്രണയവും ആക്‌ഷൻ രംഗങ്ങളും എല്ലാം ഒരേ പോലെ കൈകാര്യം ചെയ്തിരുന്ന വിജയകാന്ത് വൈദേഹി കാത്തിരുന്താൽ, പൂന്തോട്ട കാവൽക്കാരൻ, പുലൻ വിസാരണൈ, രമണ തുടങ്ങി 150ൽ അധികം ചിത്രങ്ങളിലാണ് വേഷമിട്ടത്. ഇടയ്ക്ക് വന്ന രോഗാവസ്ഥ അദ്ദേഹത്തെ തളർത്തിയെങ്കിലും അവയെ സധൈര്യം അതിജീവിക്കാനും ക്യാപ്റ്റനായി. പ്രമേഹം മൂലം ഇടയ്ക്ക് കാൽവിരലുകൾ മുറിച്ചു മാറ്റേണ്ടിവന്നെങ്കിലും രാഷ്ട്രീയത്തിലും സമൂഹമാധ്യമത്തിലും അദ്ദേഹം സജീവമായി തുടർന്നു.
തനിക്ക് കിട്ടിയ വേഷങ്ങളിലെല്ലാം മിതത്വത്തോടെയും കയ്യടക്കത്തോടെയും അഭിനയിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. താരമൂല്യം കണക്കാക്കാതെ പലപ്പോഴും ചെറുതും വലുതുമായ ഒട്ടനേകം വേഷങ്ങളിൽ അദ്ദേഹം കയ്യടി നേടി.'ചിന്നമണി കുയിലേ' എന്ന ഗാനത്തിലൂടെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഈ കലാകാരന് അന്യരുടെ ദുഃഖം തന്റെ ദുഃഖമായി കണക്കാക്കിയിരുന്നു. രോഗാവസ്ഥ മൂർച്ഛിച്ച കാലത്താണ് കേരളത്തിന് ഒരു കോടി രൂപ പ്രളയ ഫണ്ടിലേക്കായി അദ്ദേഹം നൽകിയത്.