ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമം ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തിൽ വച്ച് നിർവഹിച്ചു. സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോൺ കർമം നിർവ്വഹിച്ചപ്പോൾ നിർമാതാവ് സജീവ് സോമൻ ആദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി  വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമം ചോറ്റാനിക്കര ദേവീ ക്ഷേത്രാങ്കണത്തിൽ വച്ച് നിർവഹിച്ചു. സംവിധായകൻ വിനയ് ഗോവിന്ദ് സ്വിച്ചോൺ കർമം നിർവ്വഹിച്ചപ്പോൾ നിർമാതാവ് സജീവ് സോമൻ ആദ്യ ക്ലാപ്പടിച്ചു.

ഉണ്ണിമുകുന്ദന്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന, ശക്തമായ നായികാ കഥാപാത്രത്തെ നിഖില വിമൽ അവതരിപ്പിക്കുന്നു. സ്കന്ദ സിനിമാസ്, കിംഗ്സ് മെൻ പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ  ആധുനിക ജീവിതത്തിലെ രസങ്ങളും വൈകാരിക നിമിഷങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്നു.

ADVERTISEMENT

വൈ.വി. രാജേഷ് അനൂപ് രവീന്ദ്രൻ എന്നിവർ ചേർന്ന് കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു. അലക്സ് ജെ. പുളിക്കൽ ഛായാഗ്രഹണം. എഡിറ്റർ മഹേഷ് നാരായണൻ, സംഗീതം സാം സി.എസ്.

പ്രൊഡക്‌ഷൻ കൺട്രോളർ പ്രണവ് മോഹൻ,പ്രൊഡക്‌ഷൻ ഡിസൈനർ സുനിൽ കെ. ജോർജ്, വസ്ത്രാലങ്കാരം സമീറാ സനീഷ്, സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, രോഹിത്  കിഷോർ.

ADVERTISEMENT

വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി പതിനേഴിന് എറണാകുളത്ത് ആരംഭിക്കും. പിആർഒ എ.എസ്. ദിനേശ്.

English Summary:

Unni Mukundan's next Get Set Baby Pooja Stills