സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. സായി പല്ലവി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. വീട്ടിലെ ആഘോഷങ്ങളുടെ ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. വടം വലിയും ഡാൻസുമൊക്കെയായി സഹോദരിയുടെ വിവാഹം സായി കെങ്കേമമാക്കി. വിവാഹനിശ്ചയതിനായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു. സായി പല്ലവി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. വീട്ടിലെ ആഘോഷങ്ങളുടെ ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. വടം വലിയും ഡാൻസുമൊക്കെയായി സഹോദരിയുടെ വിവാഹം സായി കെങ്കേമമാക്കി. 

വിവാഹനിശ്ചയതിനായി ഒരുങ്ങുന്ന അനിയത്തിയെ മേക്കപ്പ് ചെയ്യാന്‍ സായ് പല്ലവിയും കൂടുന്നതിന്റെ വിഡിയോയും വൈറലാണ്.  മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ രമ്യ ശിവയാണ് ഈ വിഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. ‘‘സായ് പല്ലവി സെന്താമരൈ... ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ’’ എന്നും 'ഞാന്‍ നെര്‍വസ് ആണ്' എന്നുമൊക്കെ സഹോദരി പറയുന്നുണ്ട്.  നെര്‍വസ് ആകേണ്ട കാര്യമില്ല എന്നും നീ സുന്ദരിയായിരിക്കുന്നു എന്ന് സായ് പല്ലവി മറുപടി പറയുന്നു.

ADVERTISEMENT

വിനീത് ആണ് പൂജയുടെ വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം ഞായറാഴ്ച നടന്നു. വിവാഹനിശ്ചയത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ ദിവസം വിനീതിനെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പൂജയൊരു വിഡിയോ പങ്കുവച്ചിരുന്നു.

ADVERTISEMENT

‘‘നിസ്വാർഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. എന്റെ ‘പാർടണർ ഇൻ ക്രൈം’, ഇപ്പോള്‍ എന്റെ പങ്കാളി.’’–പൂജ കണ്ണൻ വിഡിയോയ്ക്കൊപ്പം കുറിച്ചു.

ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.

ADVERTISEMENT

അതേസമയം, അനുജത്തി വിവാഹിതയാകുന്നു, സായ് പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്. നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.

English Summary:

Sai Pallavi Celebrated Her Sister Engagement