പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ശിരസാവഹിച്ച് വിവാഹം വിദേശത്തുവച്ച് നടത്തുവാനുളള തീരുമാനം ഉപേക്ഷിച്ച് ബോളിവുഡ് താരസുന്ദരി രാകുൽപ്രീത് സിങ്ങ്. ഫെബ്രുവരി 22ന് ഗോവയിൽ വച്ച് വിവാഹിതരാകാൻ പോകുന്ന രാകുൽപ്രീതും നടനും നിർമാതാവുമായ ജാക്കി ഭഗ്‌നാനിയും ആദ്യം വിവാഹം വിദേശത്ത് നടത്താനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ശിരസാവഹിച്ച്, വിവാഹം വിദേശത്തുവച്ച് നടത്തുവാനുളള തീരുമാനം ഉപേക്ഷിച്ച് ബോളിവുഡ് താരസുന്ദരി രാകുൽപ്രീത് സിങ്ങ്.  ഫെബ്രുവരി 22ന് ഗോവയിൽ വച്ച് വിവാഹിതരാകാൻ പോകുന്ന രാകുൽപ്രീതും നടനും നിർമാതാവുമായ ജാക്കി ഭഗ്‌നാനിയും ആദ്യം വിവാഹം വിദേശത്ത് നടത്താനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ ആഘോഷമാക്കാൻ വിദേശത്ത് പോകാതെ ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു. 

ഏകദേശം ആറു മാസത്തെ ആസൂത്രണത്തിന് ശേഷമാണ് രാകുൽപ്രീതും ജാക്കി ഭഗ്‌നാനിയും വിവാഹം വിദേശത്തു നടത്താൻ പദ്ധതിയിട്ടത്.  വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കവെയാണ് രാകുൽപ്രീത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾ ശ്രദ്ധിച്ചത്. പിന്നാലെ മാലിദ്വീപ് വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ആഹ്വാനങ്ങളും ഇരുവരേയും മാറി ചിന്തിപ്പിച്ചു. രാജ്യത്തോടുള്ള സ്‌നേഹവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഇതിനു പിന്നില്‍ എന്നാണ് രാകുലിന്റെ കുടുംബത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ADVERTISEMENT

ഫെബ്രുവരി 22 ന് ഗോവയിൽ നടക്കുന്ന ചടങ്ങിൽ രാകുലും ജാക്കിയും വിവാഹിതരാകും. വിവാഹത്തിന് ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിക്കാനാണ് ഇരുവരുടെയും ആഗ്രഹം.  ശേഷം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വേണ്ടി വിരുന്നു സംഘടിപ്പിക്കും.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയും മോഡലുമാണ് രാകുൽ പ്രീത് സിങ്. 2009-ൽ രാഘവ ലോക്കി സംവിധാനം ചെയ്ത ‘ഗില്ലി’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.  2011-ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്ത രാകുൽ മിസ് ഇന്ത്യ പീപ്പിൾസ് ചോയ്‌സ് ഉൾപ്പെടെ അഞ്ച് മത്സര കിരീടങ്ങൾ നേടി അഞ്ചാം സ്ഥാനത്തെത്തി. 

ADVERTISEMENT

ശിവകാർത്തികേയൻ നായകനായെത്തിയ ‘അയലാൻ’ ആണ് രാകുൽ ഒടുവിൽ അഭിനയിച്ച ചിത്രം. 

ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് വാഷു ഭഗ്നാനിയുടെ മകനാണ് ജാക്കി ഭഗ്നാനി. നായകനായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും അഭിനയത്തില്‍ തിളങ്ങാൻ ജാക്കിക്ക് ആയില്ല. ഇപ്പോൾ നിര്‍മാണ രംഗത്ത് സജീവമാണ് താരം. അക്ഷയ് കുമാർ, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ബഡേ മിയാ ചോട്ടെ മിയാൻ’ സിനിമയുടെ നിർമാതാക്കളിലൊരാളാണ് ജാക്കി.

English Summary:

Rakul Preet-Jackky Bhagnani Move Their Wedding From Abroad to India; Here's the Reason