2014ല്‍ അഭിനയജീവിതം ആരംഭിച്ച ടൈഗര്‍ ഷ്‌റോഫ് കര്‍മപഥത്തില്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഹ്ലാദിക്കാന്‍ വക നല്‍കുന്നു ഒന്നും മുന്നിലില്ല. വിജയം ചിലര്‍ക്ക് ചില കാലം ഭവിക്കില്ല എന്ന് പറയാറുണ്ട്. കരിയറിന്റെ കൊടുമുടിയില്‍ ജ്വലിച്ചു നില്‍ക്കുന്ന ചിലര്‍ പൊടുന്നനെ വന്‍പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്നതും

2014ല്‍ അഭിനയജീവിതം ആരംഭിച്ച ടൈഗര്‍ ഷ്‌റോഫ് കര്‍മപഥത്തില്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഹ്ലാദിക്കാന്‍ വക നല്‍കുന്നു ഒന്നും മുന്നിലില്ല. വിജയം ചിലര്‍ക്ക് ചില കാലം ഭവിക്കില്ല എന്ന് പറയാറുണ്ട്. കരിയറിന്റെ കൊടുമുടിയില്‍ ജ്വലിച്ചു നില്‍ക്കുന്ന ചിലര്‍ പൊടുന്നനെ വന്‍പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014ല്‍ അഭിനയജീവിതം ആരംഭിച്ച ടൈഗര്‍ ഷ്‌റോഫ് കര്‍മപഥത്തില്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഹ്ലാദിക്കാന്‍ വക നല്‍കുന്നു ഒന്നും മുന്നിലില്ല. വിജയം ചിലര്‍ക്ക് ചില കാലം ഭവിക്കില്ല എന്ന് പറയാറുണ്ട്. കരിയറിന്റെ കൊടുമുടിയില്‍ ജ്വലിച്ചു നില്‍ക്കുന്ന ചിലര്‍ പൊടുന്നനെ വന്‍പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2014ല്‍ അഭിനയജീവിതം ആരംഭിച്ച ടൈഗര്‍ ഷ്‌റോഫ് കര്‍മപഥത്തില്‍ ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആഹ്ലാദിക്കാന്‍ വക നല്‍കുന്നു ഒന്നും മുന്നിലില്ല. വിജയം ചിലര്‍ക്ക് ചില കാലം ഭവിക്കില്ല എന്ന് പറയാറുണ്ട്. കരിയറിന്റെ കൊടുമുടിയില്‍ ജ്വലിച്ചു നില്‍ക്കുന്ന ചിലര്‍ പൊടുന്നനെ വന്‍പരാജയങ്ങളിലേക്ക് കൂപ്പുകുത്തുന്നതും ഒന്നുമല്ലാതിരുന്ന ഒരാള്‍ അപ്രതീക്ഷിതമായി വന്‍വിജയത്തിലേക്ക് കുതിക്കുന്നതുമൊന്നും സിനിമയെ സംബന്ധിച്ച് പുത്തരിയല്ല. സിനിമ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കൂടി ഇടമാണെന്ന് ഒരിക്കലെങ്കിലും സിനിമയുടെ ചോറുണ്ട എല്ലാവര്‍ക്കും അറിയാം. അഭിനയപ്രതിഭകള്‍ ഒന്നുമല്ലാതെ പോവുകയും പരിമിതവിഭവന്‍മാര്‍ വലിയ താരങ്ങളായി മാറുന്നതുമെല്ലാം സിനിമയില്‍ സര്‍വസാധാരണമാണ്. എന്നാല്‍ കുറച്ചു കാലത്തേക്കെങ്കിലും സിനിമ എല്ലാവര്‍ക്കും വിജയത്തിന്റെ ആനുകൂല്യം അനുവദിച്ചുകൊടുക്കാറുണ്ട്. ‘ചന്ദ്രലേഖ’ എന്ന സിനിമയില്‍ ഒരു പ്രിയദര്‍ശന്‍ കഥാപാത്രം പറയും പോലെ എവരി ഡോഗ് ഹാസ് എ ഡേ.

എന്നാല്‍ കരിയറിലുടനീളം ഫ്‌ളോപ്പുകള്‍ മാത്രം ഏറ്റുവാങ്ങേണ്ടി വന്ന ചിലരെങ്കിലും സിനിമയിലുണ്ട്. അത്തരം ദൗര്‍ഭാഗ്യവാന്‍മാരുടെ പട്ടികയിലാണ് ജാക്കി ഷ്റോഫിന്റെ പ്രിയപുത്രന്‍ ടൈഗറിന്റെ സ്ഥാനം.  വിചിത്രവും മുന്‍പ് കേട്ടുകേള്‍വിയില്ലാത്തതുമായ നാമധേയം കേട്ട് ഭയക്കേണ്ട. ജയ് ഹേമന്ദ് ഷെറോഫ് എന്നാണ് ടിയാന്റെ ഒറിജിനല്‍ പേര്. പേരില്‍ തന്നെ ജയം (ജയ്) ഉളള ഒരാള്‍ അതുപേക്ഷിച്ച് കടുവയെ (ടൈഗര്‍) പിടിച്ചതെന്തിന് എന്ന് തോന്നാം. അതിന് പിന്നിലുമുണ്ട് ഒരു കഥ.

ADVERTISEMENT

മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ നിപുണനായ ജയ് 2017 ല്‍ 8കെ മൈല്‍സ് മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള ബെംഗളുരു ടൈഗേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി. അങ്ങനെ ജയ് എന്ന മനോഹരനാമധാരി ടൈഗറായി പരിവര്‍ത്തിക്കപ്പെട്ടു.പിതാവിന്റെ മുഖച്ഛായയും അദ്ദേഹത്തേക്കാള്‍ പേശീബലവും കൊണ്ട് അനുഗ്രീതനായ ജയ്ക്ക് ആക്‌ഷന്‍ഹീറോയായി തിളങ്ങാനുളള ശാരീരിക യോഗ്യതകള്‍ വേണ്ടുവോളമുണ്ടായിരുന്നു. എന്നാല്‍ സിനിമ എന്തുകൊണ്ടോ അര്‍ഹിക്കുന്ന തലത്തില്‍ അദ്ദേഹത്തെ കനിഞ്ഞനുഗ്രഹിച്ചില്ല. പകരം വിവിധ ബ്രാന്‍ഡുകളുടെ അംബാസിഡറാകാനായിരുന്നു നിയോഗം. ഇന്ത്യയിലെ ആദ്യത്തെ മിക്‌സഡ് ആയോധനകല (എംഎംഐ) ലീഗായ സൂപ്പര്‍ഫൈറ്റ് ലീഗിന്റെ ഉദ്ഘാടന സീസണില്‍ ബംഗളുരു ടൈഗേഴ്‌സ് മൂന്നാം സ്ഥാനം നേടിയത് ജയ്ക്ക് ഒരു അംഗീകാരമായി. അങ്ങനെ പ്രൗളിന്റെ ബ്രാന്‍ഡ് അംബാസിഡറായും ജയ് നിയമിക്കപ്പെട്ടു.

കുടുംബത്തിനൊപ്പം

പെപ്‌സി, എസിഐസിഎസ് ഇന്ത്യ, കാസിയോ ഇന്ത്യ, 8പിഎം പ്രീമിയം ബ്ലാക്ക്, മാച്ചോ, ഗാര്‍ണിയര്‍, ഫോര്‍ക്ക, ഗ്രേറ്റ് വൈറ്റ് ഇലക്‌ട്രോണിക്‌സ് തുടങ്ങിയ ബ്രാന്‍ഡുകളുടെയെല്ലാം അംബാസിഡറായി ജയ്.

അച്ഛന്റെ വഴിയേ മകനും...

ജാക്കി ഷ്റോഫിന്റെയും ആയിഷ ഷ്റോഫിന്റെയും ആദ്യജാതനായ ജയ്ക്ക് കൃഷ്ണ എന്ന പേരില്‍ ഒരു അനുജത്തിയുമുണ്ട്. ശിവഭക്തനായ ജയ് തന്റെ ശരീരഘടനയ്ക്ക് ഭഗവാന്‍ ശിവന്റെ ശരീരവുമായി സാദൃശ്യമുണ്ടെന്ന് അവകാശപ്പെടുന്നു. എല്ലാ തിങ്കളാഴ്ചകളിലും മഹാശിവരാത്രി ദിനങ്ങളിലും അദ്ദേഹം ഉപവാസം അനുഷ്ഠിക്കാറുണ്ട്. ആയോധനകലയിലായിരുന്നു ചെറുപ്പം മുതല്‍ക്കേ പ്രതിപത്തി. മുതിര്‍ന്നപ്പോഴും ഫോക്കസ് മാറിയില്ല. സിനിമാഭിനയം എന്ന മോഹം മനസില്‍ കൊണ്ടുനടക്കുമ്പോഴും മറ്റ് അഭിനേതാക്കളെ മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിപ്പിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. 2014 ല്‍ ഓണററി അഞ്ചാം ഡിഗ്രി ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കി. ഇതിനിടയില്‍ തന്നെ ചലച്ചിത്രരംഗപ്രവേശവും സംഭവിച്ചു കഴിഞ്ഞിരുന്നു. ജാക്കിയുടെ മകനെ സംബന്ധിച്ച് അത് അത്ര ശ്രമകരമായിരുന്നില്ല. 

ADVERTISEMENT

ബോളിവുഡിലെ പ്രമുഖ നിര്‍മാതാവ് സജിദ് നദിയാവാലയുടെ ആക്‌ഷന്‍ റൊമാന്റിക് കോമഡി ചിത്രമായ ഹീറോപന്തിയിലുടെയായിരുന്നു അരങ്ങേറ്റം. ആദ്യചിത്രം സാമാന്യം മെച്ചപ്പെട്ട കലക്‌ഷന്‍ നേടി. എന്നാല്‍ കായികശേഷിക്കപ്പുറം ഒരു മികച്ച നടന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ടൈഗറിന് കഴിഞ്ഞില്ല. ഒരു ശരാശരി നടനാണെന്ന് പോലും തെളിയിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത. ലുക്കിലും ഡയലോഗ് ഡെലിവറിയിലും എക്‌സ്പ്രഷന്‍സിലുമെല്ലാമുളള അദ്ദേഹത്തിന്റെ പരിമിതികള്‍ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങി. 

എന്നാല്‍ കുറവുകളെ കഴിവുകള്‍ കൊണ്ട് മറികടക്കുന്ന ഒരു ഹേമന്ദിനെയാണ് പിന്നീട് ലോകം കണ്ടത്. നന്നായി നൃത്തം ചെയ്യാനറിയുന്ന ടൈഗര്‍ ആക്‌ഷന്‍ സീക്വന്‍സുകളിലും ഡാന്‍സ് സീനുകളിലും ശോഭിച്ചു. ആരും നോക്കി നിന്നു പോകുന്ന ശരീരഘടനയ്ക്കും ഏറെ ആരാധകരുണ്ടായി. മാര്‍ഷ്യല്‍ ആര്‍ട്‌സിലുളള പരിചയം ഫൈറ്റ് സീനുകളിലും മറ്റും മുതല്‍ക്കുട്ടായി. 2016 ല്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ബാഗി എന്ന പടം ശ്രദ്ധേയമായി. അതേവര്‍ഷം തന്നെ ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ട ടൈഗര്‍ സൂപ്പര്‍ പവറുളള ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് ട്യൂട്ടറായി അഭിനയിച്ചു. ചിത്രം ഫ്‌ളയിംഗ് ജാട്ട്. മുന്ന മൈക്കിള്‍ എന്ന ഡാന്‍സിന് മുന്‍തൂക്കമുളള ചിത്രവും ഏതാണ്ട് ഇതേ കാലത്ത് പുറത്ത് വന്നു. രണ്ടും ദയനീയ പരാജയം ഏറ്റുവാങ്ങി. 

ദാ വന്നു....ദാ  പോയി...

2018ല്‍ ബാഗി 2 എന്ന പടവുമായി വന്ന ടൈഗര്‍ വീണ്ടും ചലനം സൃഷ്ടിച്ചു. ഒരു വിമത സൈനിക ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ഈ ചിത്രത്തില്‍. സ്റ്റുഡന്റ ് ഓഫ് ദ ഇയര്‍ 2 ആയിരുന്നു അടുത്ത സംരംഭം. ചാമ്പ്യന്‍ഷിപ്പിനായി മത്സരിക്കുന്ന ഒരു കോളജ് വിദ്യാര്‍ത്ഥിയുടെ വേഷമായിരുന്നു ഈ ചിത്രത്തില്‍. ടൈഗര്‍ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയായിരുന്നു ഇത്. അദ്ദേഹത്തിന്റെ ശാരീരിക ഘടനയ്ക്കും രൂപത്തിനും യോജിച്ച കഥാപാത്രമായതു കൊണ്ടാവാം അത് സംഭവിച്ചത്. 

ADVERTISEMENT

2019ല്‍ ഹൃത്വിക് റോഷനൊപ്പം വാര്‍ എന്ന ആക്ഷന്‍ ത്രില്ലറില്‍ ടൈഗര്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടു. അക്കൊല്ലം ഏറ്റവും കൂടുതല്‍ കലക്‌ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു അത്. എന്നാല്‍ അതിനെ മറികടക്കുന്ന ഒരു വിജയം കാഴ്ച വയ്ക്കാന്‍ അതിന് ശേഷം അദ്ദേഹത്തിന് സാധിച്ചില്ല.

2020ല്‍ ബാഗി ഫിലിം സീരിസിന്റെ മൂന്നാം ഭാഗവുമായി വന്നെങ്കിലും കോവിഡ് ശല്യംചിത്രത്തെ വിഴുങ്ങി. പല തീയറ്ററുകളും അടച്ചിട്ടിരുന്നതിനാല്‍ നേരാംവണ്ണം സിനിമ പ്രദര്‍ശിപ്പിക്കാന്‍ പോലും സാധിച്ചില്ല. 2021ല്‍ അദ്ദേഹത്തിന്റേതായി ഒരു സിനിമ പോലും തീയറ്ററില്‍ എത്തിയില്ല. എന്നാല്‍ അടുത്തവര്‍ഷം ആദ്യസിനിമയായ ഹീറോപന്തിന്റെ രണ്ടാം ഭാഗവുമായി ടൈഗര്‍ വന്നു. 

സഹോദരിക്കൊപ്പം

ആശാവഹമായിരുന്നില്ല പ്രതികരണം. പണം വാരിവലിച്ചെറിഞ്ഞ് നിര്‍മിച്ച ചിത്രത്തില്‍ ടൈഗറിന്റെ ഉശിരന്‍ ആക്‌ഷന്‍ സീക്വന്‍സുകളുണ്ടായിരുന്നു. എന്നാല്‍ ദുര്‍ബലമായ കഥാതന്തുവില്‍ പടുത്തുയര്‍ത്തിയ പടം വീണു.

2023ല്‍ സയന്‍സ് ഫിക്ഷന്‍ കം ആക്‌ഷന്‍ ചിത്രമായ ഗണപത് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി. 200 കോടി മുടക്കിയ ചിത്രം കലക്ട് ചെയ്തത് വെറും പതിമൂന്ന് കോടി രൂപ. അൻപത് കോടിയാണ് ഈ സിനിമയ്ക്ക് പ്രതിഫലമായി ടൈഗർ വാങ്ങിയത്. ഇക്കുറിയും ആക്ഷന്‍രംഗങ്ങളില്‍ ശോഭിക്കുകയും ഇമോഷനല്‍ സീനുകളില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്ന ഒരു നായകനെയാണ് ആളുകള്‍ കണ്ടത്. 

അതുകൊണ്ട് തന്നെ ഇത്രയധികം സിനിമകള്‍ ചെയ്ത ടൈഗറിന് ജനഹൃദയങ്ങളില്‍ വേണ്ടത്ര സ്ഥാനം പിടിക്കാന്‍ കഴിഞ്ഞില്ല. ഒരു കാലത്ത് ബോളിവുഡില്‍ തരംഗം സൃഷ്ടിച്ച രംഗീല പോലുളള സിനിമകളിലെ നായകന്‍ ജാക്കി ഷ്‌റോഫിന്റെ പാരമ്പര്യം നിലനിര്‍ത്താന്‍ കഴിയാതെ വിഷമിക്കുന്ന മകനെയാണ് പിന്നീട് നാം കണ്ടത്. ഗണപത്തും ഫ്‌ളോപ്പായതോടെ ടൈഗറിന്റെ കരിയര്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി. എന്നാല്‍ പ്രതിഫലം അൻപത് കോടി കൂട്ടി നൂറ് കോടി രൂപയാക്കി മാറ്റി.

2024ല്‍ അവസാനപ്രതീക്ഷയായ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ആക്‌ഷന്‍പടത്തില്‍ അക്ഷയ്കുമാറിനൊപ്പം പയറ്റി നോക്കി. സ്വതവെ നില അത്ര ഭദ്രമല്ലാത്ത അക്ഷയ്‌യുടെ പിന്‍ബലമുണ്ടായിട്ടും ടൈഗറിനെ രക്ഷിച്ചെടുക്കാനായില്ല. നെഗറ്റീവ് റിവ്യൂസ് വന്ന പടം സാമ്പത്തികമായും പരാജയപ്പെട്ടു. 

ആമിര്‍ഖാന്റെ പ്രിയങ്കരന്‍

അഭിനയം അത്രയ്ക്ക് വഴങ്ങാത്ത നടന്‍ എന്നാണ് ബോളിവുഡ് ഫിലിം ഇന്‍ഡസ്ട്രിയില്‍ പൊതുവെ അദ്ദേഹത്തെക്കുറിച്ചുളള വിലയിരുത്തല്‍. കുറച്ചുകാലമെങ്കിലും കഷ്ടിച്ച് പിടിച്ചു നിന്നത് ഫൈറ്റ് സീനുകളിലെ കിടിലന്‍ പെര്‍ഫോമന്‍സുകളുടെയും നൃത്തച്ചുവടുകളുടെയും പിന്‍ബലത്തിലായിരുന്നു. സിനിമ തന്നെ സംബന്ധിച്ച് സുരക്ഷിതമായ തട്ടകമല്ലെന്ന് കാലേകൂട്ടി മനസിലാക്കിയ ടൈഗര്‍ സമാന്തരമായി മറ്റൊരു കരിയര്‍ കൂടി ഡവലപ്പ് ചെയ്തു വന്നു. സംഗീത വീഡിയോകളായിരുന്നു തട്ടകം.ഡിസ്‌കോഗ്രാഫിയും ആ ഘട്ടത്തില്‍ അദ്ദേഹത്തിന് തുണയായി. ടൈഗറിന് ലഭിച്ച അവാര്‍ഡുകള്‍ പോലും പൗരുഷത്തിന്റെയും നൃത്തത്തിന്റെയും പേരിലായിരുന്നു. അവയില്‍ ചിലതിന്റെയൊക്കെ പേരുകള്‍ പോലും കൗതുകം ജനിപ്പിക്കും.

ടീസറിൽ നിന്നും

സ്‌റ്റൈലിഷ് ആക്‌ഷന്‍ സ്റ്റാര്‍ എന്നൊക്കെയുളള വിശേഷണത്തോടെയായിരുന്നു പല പുരസ്‌കാരങ്ങളും. കറതീര്‍ന്ന നടന്‍ എന്ന നിലയില്‍ അദ്ദേഹത്തെ അംഗീകരിക്കാന്‍ വിമുഖതയുളളവര്‍ നല്‍കിയ ആശ്വാസ സമ്മാനങ്ങളായിരുന്നു ഏറെയും. ഇതൊക്കെ പറയുമ്പോഴും കാഴ്ചയില്‍ അസാധ്യലുക്കുളള നടന്‍ എന്ന നിലയില്‍ ടൈഗറിന് ധാരാളം ആരാധികമാരുണ്ടായിരുന്നു. ഒരു ഹോളിവുഡ് നടന്റെ രൂപഭാവങ്ങളുളള ടൈഗറിന്റെ അത്ര ശാരീരികഭംഗിയുളള താരങ്ങള്‍ ബോളിവുഡില്‍ വിരളമായിരുന്നു. മാധ്യമങ്ങളും റിവ്യൂവേഴ്‌സും പ്രേക്ഷകരില്‍ ചിലരും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴും മികച്ച ജിം ഇന്‍സ്ട്രക്ടര്‍ കൂടിയായ ടൈഗറിനെ ഇഷ്ടപ്പെടുന്ന ധാരാളം ബോളിവുഡ് താരങ്ങളുണ്ട്. 

ആമിര്‍ഖാന്‍ അടക്കമുളളവരുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിക്കുന്നു. ആമീറിന്റെ ധൂം 3 എന്ന പടത്തിലെ ജിം വര്‍ക്ക് ഔട്ട് സെഷനുകള്‍ കംപോസ് ചെയ്തിരുന്നത് ടൈഗറാണ്. അതിന് പ്രത്യുപകാരമായി ടൈഗറിന്റെ ആദ്യസിനിമ നിര്‍മിക്കാന്‍ ആമീര്‍ പദ്ധതി ഇട്ടിരുന്നെങ്കിലും പല കാരണങ്ങളാല്‍ അത് യാഥാര്‍ത്ഥ്യമായില്ല. ഒടുവില്‍ ഹീറോപന്തിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു കൊണ്ടാണ് ആമിര്‍ ആ കടം വീട്ടിയത്. 2012 ല്‍ ഷൂട്ടിങ് ആരംഭിച്ച ഹീറോപന്തി  റിലീസ് ചെയ്തത് 2014 ലാണ്. അവിടന്ന് തുടങ്ങിയ ജൈത്രയാത്ര 2021 വരെ തെറ്റില്ലാത്ത രീതിയില്‍ മുന്നോട്ട് പോയെങ്കില്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. പരാജയങ്ങളുടെ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാവാതെ കാലിടറുന്ന ഒരു ടൈഗറിനെയാണ് ബോളിവുഡ് നമുക്ക് കാണിച്ചു തന്നത്. അത്യാവശ്യം വിജയസിനിമകള്‍ കയ്യിലുണ്ടായിരുന്ന കാലത്തും ബോളിവുഡിലെ വലിയ താരങ്ങളുടെ ഗണത്തിലോ എന്തിന് ഇടത്തരം താരങ്ങളുടെ നിരയിലേക്ക് പോലും ഉയരാന്‍ ടൈഗറിന് കഴിഞ്ഞില്ല. 

ആനന്ദക്കണ്ണീര്‍ പൊഴിച്ച ജാക്കി ഷ്‌റോഫ്

ടൈഗറിന്റെ സിനിമാ പ്രവേശത്തിലും വളര്‍ച്ചയിലും വിജയത്തിലും അതീവജാഗരൂകമായിരുന്ന മാതാപിതാക്കള്‍ക്ക് ഇത് കനത്ത വേദന തന്നെ സമ്മാനിച്ചു എന്നത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്.അതിന്റെ ഉത്തമദൃഷ്ടാന്തമായി ആദ്യ സിനിമയുടെ നിർമാതാവ് സജിദ് നദിയാവാല ചൂണ്ടിക്കാട്ടുന്ന ഒരു അനുഭവമുണ്ട്. 

ടൈഗര്‍ തന്റെ ആദ്യസിനിമയുടെ കരാര്‍ ഒപ്പ് വയ്ക്കുന്ന ദിവസം വികാരാധീനനായ പിതാവ് ജാക്കി ഷ്‌റോഫ് കണ്ണീര്‍വാര്‍ത്തുകൊണ്ട് ഉറക്കെ കരയുകയുണ്ടായി പോലും. ആ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ ബുദ്ധിമാനായ നദിയാവാല സിനിമയുടെ എന്‍ഡ് ടൈറ്റിലില്‍ അത് ഉള്‍പ്പെടുത്തി. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് നടന്ന സമയത്തും ജാക്കി വികാരാധീനനായി കണ്ടു. അമ്മ അയേഷ ആകട്ടെ മകനെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോഴാണ് വികാരാധീനയായത്. സ്‌ക്രീനില്‍ കരുത്തിന്റെ പ്രതീകമായ ഷ്‌റോഫ് കുടുംബം ഇമോഷനലി എത്ര അറ്റാച്ച്ഡ് ആണെന്ന് ഈ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ടൈഗറിന്റെ സിനിമാ പ്രവേശത്തെക്കുറിച്ച് നിര്‍മ്മാതാവ് സജിദിന്റെ ഭാഷ്യം ഇങ്ങനെയാണ്.

‘‘ജാക്കി ഷ്റോഫിന്റെ മകന്‍ എന്ന നിലയില്‍ ജനിച്ച അന്നു മുതല്‍ എനിക്കറിയാവുന്ന കുട്ടിയാണ് ടൈഗര്‍. എന്റെ സിനിമകളിലൂടെ ഞാന്‍ പരിചയപ്പെടുത്തുന്ന ആദ്യത്തെ പുതുമുഖ നായകനും അവനാണ്.’’

ഇത്രയൊക്കെ പിന്‍ബലമുണ്ടായിട്ടും ടൈഗറിന് പിടിച്ചു നില്‍ക്കാനും ആഗ്രഹിക്കുന്ന തലത്തില്‍ വളരാനും കഴിഞ്ഞില്ല എന്നത് ഒരു വൈരുദ്ധ്യം.സിനിമയിലെന്നല്ല ഏത് മേഖലയിലും പരിശീലനത്തേക്കാള്‍ പാരമ്പര്യത്തേക്കാള്‍ എത്രയോ പ്രധാനമാണ് ജന്മസിദ്ധമായ പ്രതിഭ എന്ന് ടൈഗറിന്റെ ജീവിതം അടിവരയിടുന്നു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ആക്ടിങില്‍ ഗോള്‍ഡ് മെഡലോടെ പുറത്തു വന്ന നടന്‍ ശങ്കര്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ നായകനായി. ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പഠിക്കാത്ത മോഹന്‍ലാല്‍ അതേ സിനിമയില്‍ വില്ലനുമായി. പിന്നീടുളള അവരുടെ കരിയറിലെ ഗതിവിഗതികള്‍ മലയാളിക്ക് മനഃപാഠമാണ്. 

കിരീടം, ഗര്‍ദ്ദിഷ് എന്ന പേരില്‍ പ്രിയദര്‍ശന്‍ ബോളിവുഡില്‍ റീമേക്ക് ചെയ്തപ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ജാക്കി ഷ്‌റോഫാണ്. കിരീടം സിനിമ കണ്ട ജാക്കി ആദ്യം ഒന്ന് മടിച്ചു. അഭിനയകലയുടെ ഉയര്‍ന്ന വിതാനത്തിലേക്ക് നടന്നടുക്കുന്ന ഒരു മഹാനടന്റെ ഏഴയലത്ത് എങ്കിലും എത്താന്‍ കഴിയുമോ എന്ന ഭയം അദ്ദേഹത്തെ അലട്ടി. ഒടുവില്‍ പ്രിയന്‍ ധൈര്യം പകര്‍ന്നു. ജാക്കി അഭിനയിച്ചു. സിനിമയുടെ ഫസ്റ്റ് കോപ്പി കണ്ട പലരും മോഹന്‍ലാലിനെ മനസാ നമിച്ചു.ജാക്കി തീര്‍ത്തും മോശം നടനൊന്നുമല്ല. എന്നിരുന്നാലും മോഹന്‍ലാലിനെയും ആമിര്‍ഖാനെയും  പോലുളളവര്‍ അരങ്ങ് തകര്‍ക്കുന്ന വെളളിത്തിരയില്‍ ജാക്കിയെ പോലുളളവര്‍ക്ക് പരിമിതികളുണ്ട്. 

ആത്മവിശ്വാസമാണ് ടൈഗറിന്റെ മറ്റൊരു കരുത്ത്. വിമർശനങ്ങളൊന്നും ഈ നടനൊരു പ്രശ്നമല്ല. ഗോസിപ്പുകോളങ്ങളിലോ പാർട്ടി ആഘോഷങ്ങളിലോ ഈ നടന്റെ പേരോ സാന്നിധ്യമോ കാണാറില്ല. മറ്റുള്ളവരോട് ഇടപഴകുന്ന രീതിയും എളിമയുമാണ് ടൈഗറിനെ ബോളിവുഡിൽ ഇപ്പോഴും മുൻനിര താരമായി നിലനിർത്തുന്ന പ്രധാന കാരണം. ഏതൊരു സിനിമാക്കാരന്റെയും ജീവിതം മാറ്റി മറിക്കുന്ന ഒരു വെളളിയാഴ്ച താനും ബോളിവുഡിന്റെ ആകാശത്ത് ഹിറ്റുകള്‍ വിരിയിക്കുമെന്ന പ്രതീക്ഷയില്‍ മുന്നോട്ട് പോവുകയാവാം ഈ യുവാവ്.

English Summary:

From Struggles to Stardom: How Tiger Shroff Triumphed Over a Decade in Bollywood