വയനാടിനു താങ്ങ്; ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം സംഭാവന നൽകി മഞ്ജു വാരിയർ
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി അഞ്ച് ലക്ഷം രൂപ നൽകി നടി മഞ്ജു വാരിയർ. മഞ്ജു വാരിയർ ഫൗണ്ടേഷനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു തുക കൈമാറിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലുളള ആളുകൾ ഒറ്റക്കെട്ടായാണ് സഹായത്തിനായി എത്തുന്നത്. വിക്രം, കമൽഹാസൻ, രശ്മിക മന്ദാന,

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി അഞ്ച് ലക്ഷം രൂപ നൽകി നടി മഞ്ജു വാരിയർ. മഞ്ജു വാരിയർ ഫൗണ്ടേഷനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു തുക കൈമാറിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലുളള ആളുകൾ ഒറ്റക്കെട്ടായാണ് സഹായത്തിനായി എത്തുന്നത്.
വിക്രം, കമൽഹാസൻ, രശ്മിക മന്ദാന, സൂര്യ, കാർത്തി, ജ്യോതിക എന്നിവരും മലയാളത്തിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ, നയൻതാര, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകി.
ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടന്മാരായ കമൽഹാസൻ, വിക്രം, നയൻതാര എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്നും 25 ലക്ഷം നൽകുകയുണ്ടായി. ടൊവിനോ തോമസും 25 ലക്ഷമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ഗായിക റിമി ടോമി, പേളി മാണി എന്നിവരും അഞ്ച് ലക്ഷം രൂപ നൽകുകയുണ്ടായി. നവ്യ നായർ ഒരു ലക്ഷം രൂപ നൽകി.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.