Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്ര നിരൂപണഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്കാരം അപർണയ്ക്ക്

aparna-p അപര്‍ണ പ്രശാന്തി

മികച്ച ചലച്ചിത്ര നിരൂപണ ഗ്രന്ഥത്തിനുള്ള കോഴിക്കോടന്‍ പുരസ്‌കാരം അപര്‍ണ പ്രശാന്തിയുടെ ‘ചലച്ചിത്രത്താഴ്’ എന്ന പുസ്തകത്തിന്. കോഴിക്കോടന്റെ ചരമവാര്‍ഷിക ദിനമായ ജനുവരി ഇരുപതിന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ സംവിധായകൻ ഹരിഹരന്‍ പുരസ്‌കാരം സമ്മാനിക്കും.

പതിനായിരത്തൊന്നു രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കാലിക്കറ്റ് സര്‍വകലാശാലയില്‍ മാധ്യമപഠനത്തില്‍ ഗവേഷകയാണ് അപര്‍ണ. നിലവിലുള്ള സിനിമാ എഴുത്തിനെ നിരാകരിച്ചു നവീനമായ രചനാ രീതിയില്‍ തയാറാക്കിയ പുസ്തകമാണ് അപര്‍ണയുടെ ചലച്ചിത്രത്താഴെന്നും പുതിയ കാലത്തിന്റെ സിനിമാ വിലയിരുത്തലാണെന്നും പുരസ്‌കാര വിധിനിര്‍ണയ സമിതി വിലയിരുത്തി.

ചലച്ചിത്രനിരൂപണശാഖയെ ശ്രദ്ധേയമായ ഒരു സാഹിത്യപ്രസ്ഥാനമാക്കി വളർത്തിടെയുക്കുന്നതിൽ മുൻപന്തിയിൽ നിന്ന എഴുത്തുകാരനാണ് കോഴിക്കോടൻ. നാലായിരത്തോളം ചലച്ചിത്രങ്ങളെ വിലയിരുത്തി നിരൂപണം രചിച്ചിട്ടുള്ള കോഴിക്കോടൻ നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. കോഴിക്കോടന്റെ പേരിൽ സ്മാരകസമിതി മികച്ച ചലച്ചിത്രഗ്രന്ഥത്തിന് എല്ലാവർഷവും അവാർഡ് നൽകി വരുന്നു. ഒൻപതാമത്തെ അവാർഡ് ആണ് ഇപ്പോള്‍ അപർണയ്ക്ക് ലഭിച്ചിരിക്കുന്നത്.

അപർണയുടെ ആദ്യപുസ്തകം കൂടിയാണ് ചലച്ചിത്രത്താഴ്. അച്ഛനും അമ്മയ്ക്കും സിനിമ കാണാൻ കൂട്ടുവന്നവർക്കും കണ്ട സിനിമകൾക്കും ഇടം തന്ന തിയറ്റുകൾക്കുമാണ് ഈ പുസ്തകം സമർപ്പിക്കുന്നത് . സിനിമാ ചരിത്രത്തിൽ തുടങ്ങി സിനിമാ പഠനത്തിന്റെ ചരിത്രത്താളുകൾ മറിച്ച് മലയാളത്തിലും മറ്റു ഭാഷകളിലുമായി കണ്ടുതീർത്ത സിനിമകളിൽ തിരഞ്ഞെടുത്തവയുടെ ആസ്വാദന–വിമർശന കുറിപ്പുകളിലൂടെ മുന്നേറുന്നു ചലച്ചിത്രത്താഴ്.

Your Rating: