Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് പിറന്നാൾ

jagathy ജഗതി ശ്രീകുമാര്‍

മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാൾ. മലയാളികളുടെ പ്രിയപ്പെട്ട നടൻ ജഗതി ശ്രീകുമാർ മലയാളസിനിമയിൽ നിന്നു വിട്ടു നിന്നിട്ട് 4 വർഷങ്ങൾ പിന്നിടുന്നു. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയിൽ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ ആശംസിക്കുന്നത്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച നടന വിസ്മയമായ ജഗതിയുടെ കഥാപാത്രങ്ങൾ ഒരിക്കലും മലയാളി മറക്കാനിടയില്ല.

Kilukkam - Jagathi In Hospital Scene

അമ്പിളിക്കല മാഞ്ഞ ആകാശം കണക്കെ അമ്പിളിച്ചേട്ടനില്ലാതെ മലയാള സിനിമ മുന്നോട്ട് നീങ്ങുന്നു. ചെറു നക്ഷത്രങ്ങൾ പലതും ഇടയ്ക്ക് മിന്നിത്തെളിയുന്നുണ്ട്. എന്നാലും അമ്പിളി കണക്കെ പുഞ്ചിരി തൂകി ആരെയും മയക്കാൻ അവർക്കായില്ലെന്നതാണ് സത്യം. ‘‘സിനിമയിൽ മാറ്റങ്ങളുടെ കാലമായിരുന്നു. ഏറെയും ചെറുപ്പക്കാരുടെ പരീക്ഷണ ചിത്രങ്ങൾ. അമ്പിളിച്ചേട്ടൻ ആരോഗ്യത്തോടെ ഉണ്ടായിരുന്നുവെങ്കിൽ പോലും ഇത്തരം ചിത്രങ്ങളുടെ ഭാഗമാവുമായിരുന്നോ എന്ന കാര്യം സംശയമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം എത്രത്തോളം അനുഭവപ്പെട്ടു എന്നു പറയുക പ്രയാസമായിരിക്കും.

Meleparambil Aanveedu Malayalam Movie Comedy Scene Narendra Prasad

ജഗതിക്ക് പകരം വെയ്ക്കാൻ ജഗതി മാത്രമേയുള്ളൂ. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാൻ പോലും പറ്റില്ല.. ചിലപ്പോഴൊക്കെ ജഗതിയുടെ കാലം കഴിഞ്ഞെന്ന മട്ടിൽ വാർത്തകൾ വന്നു. പക്ഷേ, അങ്ങനെ കരുതിയവരെ പോലും വിസ്മയിപ്പിച്ച് സ്വന്തമൊരിടം മലയാള സിനിമയിൽ സൃഷ്ടിക്കുകയും ഇപ്പോഴും അതേപടി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.

Mohanlal Jagathy Comedy

അടൂർഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയിൽ വരുന്നത്. പപ്പു, മാള അരവിന്ദൻ, മാമുക്കോയ, ജഗദീഷ്, കലാഭവൻ മണി, സലിംകുമാർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി ആളുകൾ ഹാസ്യത്തിന്റെ വഴിയേ വന്നു. ഇവരെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവർ തന്നെയാണ്.

Meesa Madhavan Malayalam Movie Comedy Scene Jagathy

എന്നാൽ ജഗതിയെപ്പോലെ ജഗതി മാത്രം. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം, ദിലീപ് എന്നിവർ നായകവേഷത്തോടൊപ്പം തന്നെ കോമഡിയും ചെയ്യുന്നവരായിരുന്നു. പക്ഷേ, ഇവരുടെ ശ്രദ്ധേയമായ കോമഡി വേഷങ്ങൾ പരിശോധിച്ചാൽ മറ്റൊരു സത്യം വെളിപ്പെടും. ആ സിനിമകളിലെല്ലാം കൂടെ അഭിനയിക്കാൻ ജഗതിയുമുണ്ടായിരുന്നു! പ്രതിഭകൾ ഒന്നിക്കുമ്പോൾ ഒരാൾ മറ്റൊരാൾക്ക് പ്രചോദനമാകുന്നു എന്നർഥം. നമ്മളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതി വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്നാണ് മലയാളികളുടെ മുഴുവൻ പ്രാര്‍ത്ഥന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.