നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വീണ്ടും വ്യാജവാര്‍ത്ത പ്രചരിക്കുന്നു. ജഗതി ശ്രീകുമാര്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ളവയിലൂടെ പ്രചാരണം.
വ്യാജപ്രചരണത്തിനെതിരെ ജഗതിയുടെ മരുമകന്‍ ഷോണ്‍ ജോര്‍ജ് രംഗത്തെത്തി. ‘ജഗതി ശ്രീകുമാർ സുഖമായിരിക്കുന്നു ......... സോഷ്യൽ മീഡിയ ദയവു ചെയ്ത് അദ്ദേഹത്തെ കൊല്ലരുത്.’ ഷോൺ ജോർജ് പറഞ്ഞു.
സിനിമാതാരങ്ങൾ ആത്മഹത്യ ചെയ്തെന്നും മരിച്ചെന്നും മറ്റുമുള്ള വ്യാജപ്രചരണങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമാണ്. ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി തക്കതായ ശിക്ഷാനടപടികൾ സ്വീകരിക്കാൻ വൈകുന്നതാണ് ഇത്തരക്കാർ പെരുകാൻ കാരണമാകുന്നത്.
മൂന്നു വര്‍ഷം മുമ്പുണ്ടായ അപകടത്തിനു ശേഷം ജഗതി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുമ്പോഴാണ് വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. ഏറെ നാൾ മുമ്പ് സ്‌കന്ദ ഷഷ്ഠിയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടന്ന കാവടി മഹോത്സവത്തില്‍ പങ്കെടുക്കാന്‍ ജഗതി ശ്രീകുമാര്‍ കുടുംബാംഗങ്ങളോടൊപ്പം എത്തിയിരുന്നു.
സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്
ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്